ജപ്പാനില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല

August 17th, 2011

japan_earthquake-epathram

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോട് അനുബന്ധിച്ച് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എന്ന് അധികൃതര്‍ക്ക്‌ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രഹ്മപുത്രയില്‍ ചൈന വന്‍ അണക്കെട്ട്‌ പണിയുന്നു

August 16th, 2011

china-building-dam-on-brahmaputra-epathram

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ   ബ്രഹ്മപുത്ര നദിയിലാണ്  1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്  രാജ്യത്തെ പന്ത്രണ്ടാമതു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങി 16 മേഖലകളെ ശാക്തീകരിക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചൈന പറയുമ്പോള്‍ ഇന്ത്യക്ക് ഇതെങ്ങനെ ബാധിക്കും എന്ന കാര്യം ഗൌരവത്തില്‍ കാണേണ്ടതാണ്‌. 510 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണു നിര്‍മിക്കുകയെന്നു ചൈന വ്യക്തമാക്കി. അത്ര വലിയ അണക്കെട്ടല്ല ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്നതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. അണക്കെട്ടു നിര്‍മാണം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്ക് ഉദാരീകരണം മടുത്തു

August 15th, 2011

American-economy-epathram

ന്യൂയോര്‍ക്ക്  ‍: ലോകത്താകെ ഉദാരീകരണം നടപ്പിലാക്കാന്‍ വേണ്ടി പാഞ്ഞു നടന്ന അമേരിക്ക സ്വന്തം  കാര്യം വന്നപ്പോള്‍  അവര്‍ക്ക് ഉദാരീകരണം  വേണ്ട. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ പ്രൊട്ടക്ഷനിസം എന്ന, സ്വന്തം സമ്പദ്വ്യവസ്ഥയ്ക്കു വേലി കെട്ടി സംരക്ഷണം നല്‍കുന്ന സംവിധാനം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുകയാണ്  അമേരിക്ക ഇപ്പോള്‍ .  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇതിനെ എതിര്‍പ്പുമായി രംഗത്തു വന്നിട്ടും  അമേരിക്ക പിന്മാറുന്ന ലക്ഷണമില്ല .
ലോകം മുഴുവന്‍ അധിനിവേശത്തിന്റെ കറുത്ത പാടുകള്‍ തീര്‍ക്കുകയും തങ്ങളുടെ കമ്പോള താല്പര്യം മാത്രം തിരുകികയട്ടന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കയുടെ  ക്യാപ്പിറ്റലിസത്തിന്‍റെ മറ്റൊരു മുഖം കൂടിയാണു ഇതുവഴി ലോകമിനി കാണുക. ആഗോളീകരണത്തിന്‍റെ എതിര്‍ചേരിയിലുള്ള പ്രൊട്ടക്ഷനിസം സ്വന്തം സമ്പദ്വ്യവസ്ഥയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നു തോന്നിയപ്പോള്‍, തങ്ങള്‍ തന്നെ ഒരിക്കല്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണമെന്ന നവലിബറല്‍ നയത്തില്‍ നിന്നു യുഎസ് തിരിച്ചു പോകുകയാണോ? സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും മറ്റു സമ്പദ്വ്യവസ്ഥകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കുകയുമാണ് പ്രൊട്ടക്ഷനിസം വഴി ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക വിദഗ്ധര്‍ പ്രൊട്ടക്ഷനിസം എന്നതു മുനയൊടിഞ്ഞ ആയുധമാണെന്നു വിലയിരുത്തിയത് യുഎസ് കണക്കിലെടുക്കാത്തതു ചിന്താവിഷയമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ വീണ്ടും വളഞ്ഞ വഴി തേടുകയാണോ അമേരിക്ക? ഇതിന്റെ പരിണിത ഫലം കാത്തിരുന്നു കാണാം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികളില്‍ മരുന്ന് പരീക്ഷണം അമേരിക്കന്‍ കമ്പനി നഷ്ടപരിഹാരം നല്‍കി

August 14th, 2011

pfizer-epathram

അബൂജ: ഏറെ കാലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മരുന്നുപരീക്ഷണത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വന്‍കിട അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ നഷ്ടപരിഹാരത്തുകയുടെ ആദ്യവിഹിതം കൈമാറി. മരിച്ച നാലുകുട്ടികളുടെ രക്ഷിതാക്കളാണ് ആദ്യഘട്ടത്തില്‍ 1,75,000 ഡോളര്‍ വീതം നഷ്ടപരിഹാരം ഏറ്റുവാങ്ങിയത്. പതിനഞ്ച് വര്ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്‌. നൈജീരിയയിലെ കാനോ സംസ്ഥാനത്തെ മസ്തിഷ്‌കജ്വരം ബാധിച്ച 200 ഓളം കുട്ടികളില്‍ 1996ലാണ് ഫൈസര്‍ മരുന്നുപരീക്ഷണം നടത്തിയത്. പുതിയ മരുന്നായ ട്രോവനൊപ്പം താരതമ്യത്തിനായി നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്നും നല്‍കി. ഇവരില്‍ 11 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതോടെ പരീക്ഷണം വിവാദമായത്. ലോകത്തെ ഏറ്റവും വലിയ ഔഷധഗവേഷണ നിര്‍മാണസ്ഥാപനങ്ങളില്‍ ഒന്നാണ്. ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്ത ട്രോവന്‍ എന്ന മരുന്നു കഴിച്ച അഞ്ച് കുട്ടികളും അതേ കമ്പനിയുടെ നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്ന് കഴിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. കൂടാതെ ഒട്ടേറെ കുട്ടികള്‍ക്ക് കാഴ്ച നഷട്പ്പെടുകയും, ബധിരരാകുകയും ചെയ്തിരുന്നു.
എന്നാല്‍ മരുന്ന് കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചത് എന്നാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷവും കമ്പനി അവകാശപ്പെടുന്നത്. മരുന്നു കഴിച്ചിരുന്നില്ലെങ്കില്‍ മരണസംഖ്യ ഇതിനേക്കാളും ഉയരുമായിരുന്നുവെന്നും കമ്പനി വാദിക്കുന്നു. അതിനിടെ, നൈജീരിയയിലെ അന്നത്തെ അറ്റോര്‍ണി ജനറലിനെ അഴിമതിക്കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഫൈസര്‍ ശ്രമം നടത്തിയിരുന്നതായി വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അറ്റോര്‍ണി ജനറലിനെ സമ്മര്‍ദത്തിലാക്കി കേസ് ഒഴിവാക്കാനായിരുന്നു ഫൈസറിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ പരീക്ഷണത്തിന് ശേഷം ട്രോവന്‍ യൂറോപ്പിലും അമേരിക്കയിലും വില്‍ക്കാന്‍ ഫൈസര്‍ നീക്കം നടത്തിയെങ്കിലും മരുന്ന് കഴിച്ചവര്‍ കരള്‍രോഗം ബാധിച്ച് മരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്പില്‍ ഈ മരുന്നിന് വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അമേരിക്കയില്‍ ട്രോവന്‍ വില്‍ക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്ന അന്തോണി സോവെല്ലിനു വധശിക്ഷ

August 14th, 2011

anthony-sowell-epathram

ഒഹായോ:11 സ്ത്രീകളെ കൊലപ്പെടുത്തിയ അന്തോണി സോവെല്‍ എന്നയാളെയാണ് ഒഹായോ കോടതി വധശിക്ഷയ്ക്കു വിധിച്ചു മയക്കുമരുന്നിനടിമപ്പെട്ട സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്നശേഷം മ്യതദേഹങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ പതിവ് . കറുത്തവംശജരും പാവപ്പെട്ടവരും മയക്കുമരുന്നിന് അടിമകളായിരുന്നവരുമായ സ്ത്രീകളെയാണ് അന്തോണി സോവെല്‍ റോഡ് വശങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗംചെയ്തു കൊന്ന ശേഷം മ്യതദേഹം ഇയാള്‍ വീടിനു സമീപത്ത് കുഴിച്ചു മൂടുകയാണ് ചെയ്യാറ് ഇയാള്‍ക്ക് ചെറുപ്പം മുതല്‍ മാനസികരോഗമുണ്ട് എന്നത് കൊണ്ട് കുറ്റത്തെ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് ഡ്ജി ഡിക് ആംബ്രാസ് പറഞ്ഞു. 82 വകുപ്പുകളിലായി സോവെല്‍ കുറ്റകാരനാണെന്ന് കോടതി ജൂലായ് അവസാനം കണ്ടെത്തിയിരുന്നു. സോവെല്‍ കൊലചെയ്തവരുടെ അടുത്ത ബന്ധുക്കള്‍ ശിക്ഷാവിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. 2008ലും 2009ലും സോവെല്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് രണ്ടു സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വിശ്വസിനീയമല്ലെന്നു പറഞ്ഞ് കേസ് പോലീസ് തള്ളി. തുടര്‍ന്ന് 2009 ല്‍ മൂന്നാമത്തെ സ്ത്രീയും പരാതി നല്‍കിയപ്പോഴാണ് പോലിസ് സോവെല്ലിന്റെ വീട് പരിശോധിച്ചതും 11 സ്ത്രീകളുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയതും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു

August 14th, 2011

elephant-srilanka-epathram

ശ്രീലങ്ക: ശ്രീലങ്കയില്‍ ആദ്യമായി കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു. ആഗസ്റ്റ് 11-13 വരെയാണ് സെസ് നടത്തുക. മിന്നേരിയ ദേശീയ പാര്‍ക്ക് അടക്കം ഉള്ള കാടുകളില്‍ സര്‍ക്കാര്‍ പതിനിധികളും സന്നദ്ധപ്രവര്‍ത്തകരും കര്‍ഷകരുമടക്കം മൂവ്വായിരത്തില്‍ അധികം ആളുകള്‍ 1,500 പോയന്റുകളില്‍ നിന്നുമായിരിക്കും നേരിട്ട് ആനകളുടെ എണ്ണമെടുക്കുക. പ്രധാനമായും ജലസ്രോതസ്സുകള്‍ക്ക് സമീപമായിരിക്കും ഇവര്‍ ആനകളെ നിരീക്ഷിക്കുക. കടുത്ത വേനല്‍ ആയതിനാല്‍ ആനകള്‍ ഉള്‍ക്കാടുകളില്‍ നിന്നും ജലസ്രോതസ്സുകള്‍ ഉള്ള സ്ഥലങ്ങളിലേക്ക് വരുന്ന സമയമാണിത്. ആനകളുടെ ലിംഗം, പ്രായം, വലിപ്പം തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേയില്‍ പ്രത്യേകം രേഖപ്പെടുത്തും. ഈ സര്‍വ്വേ ഫലങ്ങള്‍ പ്രയോജനപ്പെടുത്തി സമഗ്രമായ ആന സംരക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് ആലോചന. വര്‍ഷത്തില്‍ ഇരുനൂറോളം ആനകള്‍ കൊലപ്പെടുന്നതായാണ് അനൌദ്യോഗിക കണക്ക്. വര്‍ദ്ധിച്ച ഈ മരണ നിരക്ക് ആശങ്കാ ജനകമാണ്‌. കൂടാതെ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ആനയെ പിടിച്ച് മെരുക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്തുവാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ ആരോഗ്യമുള്ളതും ചെറുപ്പവുമായ ആനകളെ നോക്കി തിരഞ്ഞെടുത്ത് അവയെ മെരുക്കി നാട്ടാനയാക്കുവാന്‍ ഉള്ള അജണ്ട ഈ സര്‍വ്വേക്ക് പുറകിലുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ സര്‍വ്വേയെ എതിര്‍ക്കുന്നുണ്ട്. ഇത്തരം ഒരു ആലോചന തങ്ങള്‍ക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
ഏഷ്യയില്‍ തന്നെ ഇന്ത്യ കഴിഞ്ഞാല്‍ ധാരാളം ആനകളുള്ള രാജ്യമാണ് ശ്രീലങ്ക. ആനപിടുത്തം ഇനിയും നിരോധിച്ചിട്ടില്ലാത്ത രാജ്യമാണ് ശ്രീലങ്ക. ആനകളെ പ്രധാനമായും ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കും, തടിപിടിക്കുന്നതിനും, ടൂറിസ്റ്റുകള്‍ക്ക് സവാരി നടത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. പിന്നവിളയില്‍ ആനകള്‍ക്കായി ഒരു പാര്‍ക്കും ഉണ്ട്. ഇവിടെ ഏകദേശം ത്തോളം ആനകള്‍ ഉണ്ട്. കാട്ടാനകള്‍ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷിനശിപ്പിക്കുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ പലപ്പോഴും ആനകളുടേയോ കര്‍ഷകരുടേയോ മരണം പതിവാണ്. വന നശീകരണവും, വേട്ടയും, കാലാവസ്ഥാ വ്യതിയാനവും, ആനകളുടെ ആവാസവ്യവസ്ഥിതിയിലേക്കുള്ള കടന്നു കയറ്റവുമെല്ലാം അവയുടെ നിലനില്പിന്നു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബാഷര്‍ അല്‍ അസദിനു വധശിക്ഷ നല്‍കണം: സിറിയന്‍ പ്രക്ഷോഭകാരികള്‍

August 14th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട് ‌:സര്‍ക്കാരിനെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെ വധശിക്ഷയ്‌ക്കു വിധേയനാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. അഞ്ചുമാസമായി ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം നടന്നുവരികയാണ്. എന്നാല്‍ പ്രക്ഷോഭം കര്‍ശനമായി അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ സൈനികനീക്കത്തില്‍ 14 പേര്‍ മരിച്ചു. തലസ്‌ഥാനമായ ദമാസ്‌കസ്‌, ഹോംസ്‌, ഹമാം വടക്കന്‍ നഗരമായ അലെപ്പോ, കിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ്‌ എന്നിവിടങ്ങളിലാണു പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്‌.
ഇതിനകം ആയിരത്തെഴുനൂറുപേര്‍ കൊല്ലപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്ക്‌.
‘തടവിലാക്കിയ പ്രക്ഷോഭകാരികളെ തുറന്നുവിടുക’, ‘പ്രസിഡന്റിനു വധശിക്ഷ നല്‍കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു രാജ്യമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെളിച്ചമില്ലാത്ത ഗ്രഹത്തെ കണ്ടെത്തി

August 13th, 2011

Black-planet-epathram

ലണ്ടന്‍ : സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹത്തെ കണ്ടെത്തി. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലര്‍ കണ്‌ടെത്തിയ ഈ ഗ്രഹത്തില്‍ വെളിച്ചം ഒട്ടുമില്ലെന്ന് പറയാം. ഏകദേശം വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് ട്രെസ്-2ബി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഭൂമിയില്‍ നിന്നു 750 പ്രകാശവര്‍ഷം അകലെയാണ് ഈ കറുമ്പന്‍ ഗ്രഹം സ്ഥിതി ചെയ്യുന്നത് . സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹമാണിത്. ഇത്രയേറെ ഇരുണ്ടതാകാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 980 ഡിഗ്രി സെല്‍ഷ്യസാണ് ട്രെസ്-2ബിയിലെ ഊഷ്‌മാവ്. കൊടും ചൂടു കാരണം ഇതില്‍നിന്ന് മങ്ങിയ ചുവപ്പു വെളിച്ചം പ്രസരിക്കുന്നുണ്ട്. 2006ല്‍ ട്രെസ്-2ബിയെ കണെ്ടത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമെന്നു തിരിച്ചറിഞ്ഞത് കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ വഴിയാണ്. മാതൃനക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ ഒരുശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുന്നുള്ളൂവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് കിപ്പിംഗ് പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു

August 13th, 2011

artificial-DNA-epathram

ലണ്ടന്‍: കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രലോകം കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അത്ഭുതം കൂടി കാട്ടിയിരിക്കുന്നു. ജനിതകസാരമായ ഡി.എന്‍.എ.യില്‍ കൃത്രിമപദാര്‍ഥമുള്ള ലോകത്തെ ആദ്യമായാണ് ജീവിയെ ഗവേഷകര്‍ സൃഷ്ടിക്കുന്നത് ഇത് ഭാവിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വഴിതുറന്നേക്കും. പ്രകൃതിയില്‍ ഇന്നില്ലാത്ത ജീവതന്‍മാത്രകളെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്താനും ഭാവിയില്‍ നമുക്കാവശ്യമുള്ള ജനിതക സവിശേഷതകളുള്ള ജീവികളെ സൃഷ്ടിക്കാനും ഈ കണ്ടെത്തല്‍ ഉപകാരപ്പെടും. മറ്റു ജീവികളില്‍ പരാദമായി വളരുന്ന നിമവിരകളിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സംഘം ഗവേഷണം നടത്തിയത്. ഒരു മില്ലിമീറ്റര്‍ മാത്രം നീളം വരുന്ന ഈ വിരകളുടെ സുതാര്യമായ ശരീരത്തില്‍ 1000 കോശങ്ങളേയുള്ളൂ. ഇവയുടെ ജനിതക ദ്രവ്യത്തില്‍ ജീവലോകത്ത് കാണാത്ത തന്മാത്രകള്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രജ്ഞമാര്‍ക്ക് കഴിഞ്ഞു. 20 അമിനോ അമ്ലങ്ങള്‍ പല രീതിയില്‍ കൂടിച്ചേര്‍ന്നാണ് ജീവകോശങ്ങളുടെ നിര്‍മിതിക്കുവേണ്ട പതിനായിരക്കണക്കിനു പ്രോട്ടീനുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടാത്ത 21-ാമത്തെ അമിനോ അമ്ലം വിരയുടെ ഡി.എന്‍.എ.യില്‍ കൂട്ടിച്ചേര്‍ത്താണ് സെബാസ്റ്റ്യന്‍ ഗ്രീസ്, ജെയ്‌സണ്‍ ചിന്‍ എന്നീ ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്. ഇതുവഴി വിരയുടെ എല്ലാ കോശങ്ങളിലും ഈ കൃത്രിമ പ്രോട്ടീന്‍ ഉത്പാദിപ്പിച്ചു. കൃത്രിമ പ്രോട്ടീന്റെ സാന്നിധ്യമുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ വിരയുടെ ശരീരം ചെറിയുടെ ചുവപ്പു നിറത്തില്‍ തിളങ്ങും. കൃത്രിമ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ത്തത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ തിളക്കം ഉണ്ടാകുമായിരുന്നില്ലെന്ന് ചിന്‍ പറയുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി’യിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാണാതായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍

August 13th, 2011

Plane-crash-in-Russia-epathram

മോസ്‌കോ:മഗദന്‍ പ്രവിശ്യയില്‍ നിന്ന് ചുകോട്കയിലേക്ക് 16 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യവുമായി പോയ എഎന്‍-12 വിമാനമായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി.പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് വിമാനം റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒംസുകാ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനികള്‍ക്ക് സമീപം തകര്‍ന്നുവീണനിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 11 ആളുകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം വിമാനത്തിലെ ജീവനക്കാരാണ്. അപകട കാരണം അറിവായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എച്ച്‌.ഐ.വി: അത്ഭുതമരുന്നുമായി യു.എസ് ഗവേഷകര്‍
Next »Next Page » ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine