ഒമാന്‍ തീരത്ത് മലയാളികളടക്കം 21 പേരടങ്ങിയ ചരക്കു കപ്പല്‍ റാഞ്ചി

August 21st, 2011

pirates-epathram

സലാല : രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 21 ജീവനക്കാരുള്ള ചരക്ക് കപ്പല്‍  സൊമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഫെയര്‍ഷെം ബോഗി  എന്ന കപ്പലാണ് ഒമാനിലെ സലാല തുറമുഖത്തു നിന്ന് കപ്പല്‍ റാഞ്ചിക്കൊണ്ടു പോയത്. കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ട് ചരക്ക് കയറ്റാന്‍ തുടങ്ങിയപ്പോഴാണ് റാഞ്ചി കൊണ്ട് പോയത്. കപ്പലില്‍ ഇലക്ട്രീഷ്യനായ എരണേത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രത്യുഘ്നന്‍ മകന്‍ രോഹിത്(26) ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട കപ്പലിലെ മലയാളികളില്‍ ഒരാളെന്നു അധികൃതര്‍ പറയുന്നു‍. മറ്റെയാള്‍ ആരാണെന്ന് വെക്തമായിട്ടില്ല. ഒമാന്‍ തീരത്തു നിന്ന് രണ്ടു മൈല്‍ അകലെയായിരുന്നു റാഞ്ചിക്കൊണ്ട് പോയ കപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി ഒമാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

കറാച്ചി കലാപത്തില്‍ മരണം 400 കവിഞ്ഞു

August 21st, 2011

karachi-riots-epathram

കറാച്ചി: കറാച്ചിയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. പാകിസ്താന്റെ വാണിജ്യ നഗരമായ കറാച്ചിയില്‍ പോലീസ് വാന്‍ തടഞ്ഞുനിര്‍ത്തി ആറ് പോലീസുകാരെ വെടിവെച്ചുകൊന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു. കൊറാംഗിയിലെ ചക്രാ ഗോത്തില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ഒരുസംഘം ആളുകള്‍ പോലീസുകാര്‍ക്കുനേരേ ആക്രമണം നടത്തിയത്. വാന്‍ തടഞ്ഞുവെച്ച ശേഷം പോലീസുകാരെ പുറത്തിറക്കി വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചപ്പോള്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുത്താഹിദാ ക്വാമി മൂവ്‌മെന്റും അവാമി നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ, സാമുദായിക ഭിന്നതകളാണ് ഇവിടത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയും വീഴുന്നു ഗദ്ദാഫിയുടെ നില പരുങ്ങലില്‍

August 21st, 2011

tripoli-falls-epathram

ട്രിപ്പോളി: ലിബിയയിലെ വിവിധ നഗരങ്ങളില്‍ വിമതസേന മുന്നേറ്റം തുടരുകയാണ് . തലസ്ഥാന നഗരമായ ട്രിപ്പോളിയാണു വിമതര്‍ ലക്ഷ്യമിടുന്നത് . വിമതര്‍ ഏതാണ്ട് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ അധികാരകേന്ദ്രമായ ട്രിപ്പോളിയിലേയ്‌ക്കു എത്തികഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. പോരാട്ടത്തിനൊടുവില്‍ ട്രിപ്പോളിയ്‌ക്കു 160 കിലോമീറ്റര്‍ അകലെയുള്ള സില്‍ടാന്‍ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു. തലസ്ഥാനനഗരിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെയുള്ള സാവിയ നഗരത്തിന്റെ നിയന്ത്രണവും കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഗദ്ദാഫി സേനയെ തുരത്തിയതായി വിമതര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയോടെ ഗദ്ദാഫി സേനയുടെ അവസാന യൂണിറ്റും നഗരത്തില്‍നിന്നു പാലായനം ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. ഗദ്ദാഫിസേനയുമായുണ്‌ടായ ഏറ്റുമുട്ടലില്‍ 31 വിമതര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്കു പരിക്കേറ്റതായും വിമത സേന വക്താവ്‌ അറിയിച്ചു. തന്ത്രപ്രധാനമായ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ വിമതസേനയുടെ ട്രിപ്പോളിയിലേയ്‌ക്കുള്ള നീക്കം വേഗത്തിലാകും. ഗദ്ദാഫി ഇനിയും ചെറുത്തുനില്‍ക്കുന്നതു വെറുതെയാണ് എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി ഡിന്നര്‍ ബഹിരാകാശത്ത് നിന്നാകാം

August 20th, 2011

dinner_space-epathram

മോസ്കോ: കച്ചവടം ഭൂമിയില്‍ മാത്രം പോരല്ലോ, ഇവിടെയാണെങ്കില്‍ മല്‍സരം മുറുകുന്നു ഇനി കച്ചവടമോക്കെ ബഹിരാകാശത്ത് ആക്കിയാലോ ?   രാവിലെ ചൊവ്വയെയും വ്യാഴത്തെയും കണിക്കണ്ട് ഉണരാം. അന്തരീക്ഷത്തിലൂടെ മോണിങ് വാക്ക് നടത്താം, ചന്ദ്രനിലൂടെ ഒരു യാത്ര പോകാം ഇങ്ങനെ പരസ്യവും കൊടുക്കാം.  ഇത് ഒരു കഥയല്ലെ എന്ന് സംശയ്ക്കാം അല്ലെ,  എന്നാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ പണമുള്ളവന് ബഹിരാകാശത്ത് പോയി ഡിന്നര്‍ കഴിക്കാം.  ബഹിരാകാശ വിനോദ സഞ്ചാരത്തിനു പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ ഒരു ഹോട്ടല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണു റഷ്യ. 2016 ല്‍ ഏഴ് അതിഥികള്‍ക്കു താമസിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഹോട്ടല്‍ നിര്‍മിക്കാനാണു പദ്ധതി. ഇവര്‍ക്കു ചന്ദ്രന്‍റെ മറുവശത്തേക്കു യാത്ര ചെയ്യാനുള്ള സംവിധാനവും  ഒരുക്കും. 2030 ഓടെ ചൊവ്വയിലേക്കും അതിഥികളെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണു റഷ്യന്‍ കമ്പനി ഓര്‍ബിറ്റല്‍ ടെക്നോളജീസ്. അതിഥികളെ കൊണ്ടു പോകാന്‍ പുതിയ ബഹിരാകാശ പേടകം നിര്‍മിക്കും. അഞ്ചു ദിവസത്തെ താമസത്തിനു ഒരു മില്യണ്‍ ഡോളര്‍ നല്‍കണം. ബഹിരാകാശ കേന്ദ്രത്തെക്കാള്‍ സൗകര്യങ്ങള്‍ ഹോട്ടലില്‍ ഉണ്ടാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമ്പന്ന സഹിത്യകാരന്‍ ജയിംസ് പാറ്റേഴ്സണ്‍

August 20th, 2011

james-patterson-epathram

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നനായ  സാഹിത്യകാരന്‍ എന്ന പദവി  അമേരിക്കന്‍ സാഹിത്യകാരന്‍ ജെയിംസ് പാറ്റേഴ്സണ്‍ . അറുപത്തി നാലുകാരനായ പാറ്റേഴ്സണ്‍ കഴിഞ്ഞ വര്‍ഷം മാത്രം 840 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത്. 2010 മെയ് മാസം മുതല്‍ 2011 ഏപ്രില്‍ വരെ ഉള്ള കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്സ് മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടത്. എണ്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പാറ്റേഴ്സണ്‍ ഈ-ബുക്ക് അടക്കം വ്യത്യസ്ഥമായ വിപണന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വായനക്കാരുടെ കൂട്ടത്തില്‍ യുവജനങ്ങളെ പരമാവധി ആകര്‍ഷിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പാറ്റേഴ്സന്റെ ചില കൃതികള്‍ സിനിമകളാക്കിയിട്ടുണ്ട്. ഡാനിയല്‍ സ്റ്റീല്‍ എന്ന എഴുത്തുകാരിയാണ് സാഹിത്യത്തില്‍ നിന്നുമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ പാറ്റേഴ്സന്റെ തൊട്ടു പുറകില്‍. 350 ലക്ഷം അമേരിക്കന്‍ ഡോളറാണ് അവരുടെ വരുമാനം. 280 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനം സ്റ്റീഫന്‍ കിങ്ങിനാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മധുവിധു ആഘോഷിക്കാനെത്തിയ യുവാവിനെ സ്രാവ് തിന്നു

August 17th, 2011

shark attack-epathram

സീഷെല്‍സ്: മധുവിധു ആഘോഷിക്കാനായി കടല്‍തീരത്തെത്തിയ യുവാവിനെ സ്രാവിന്റെ ആക്രമിച്ചു കൊന്നു പ്രസ്‌ലിന്‍ ദ്വീപിലെ ആന്‍സെ ലസിയൊ കടല്‍തീരത്തായിരുന്നു സംഭവം. ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ സ്വദേശിയായ ഇയാന്‍ റെഡ്‌മോണ്ടാണ് കൊല്ലപ്പെട്ടത്. സ്രാവിന്റെ പിടിയില്‍ നിന്ന് ഇയാനെ രക്ഷിക്കാന്‍ തീരത്തുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുപ്പതുകാരനായ റെഡ്‌മോണ്ടും 27 കാരിയായ ജമ്മയും പത്ത് ദിവസം മുന്‍പാണ് വിവാഹിതരായത്. ഇതിനു മുമ്പും ഇവിടെ സ്രാവിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഫ്രഞ്ച് വിനോദസഞ്ചാരിയെയാണ് അന്ന് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഈ ഭാഗത്ത് കടലിലേയ്ക്കിറങ്ങുന്നത് അധികൃതര്‍ വിലക്കി.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ലിബിയയില്‍ പോരാട്ടം രൂക്ഷം സ്കഡ് മിസൈല്‍ പ്രയോഗിച്ചു

August 17th, 2011

libya-scud-missile-attack-epathram

ട്രിപ്പോളി: പോരാട്ടം രൂക്ഷമായ ലിബിയയില്‍   ഗദ്ദാഫി സേന വിമതര്‍ക്കു നേരെ സ്കഡ് മിസൈല്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ബ്രേഗയെ ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രിപ്പോളിക്കു ചുറ്റുമുള്ള പ്രദേശത്തിന്‍റെ നിയന്ത്രണം  ഗദ്ദാഫി സേനയില്‍ നിന്നും വിമതര്‍ പിടിച്ചെടുത്തു. ഇതോടെ  ഗദ്ദാഫി ഒറ്റപ്പെട്ടിരിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സാവിയയിലും വിമതര്‍ പിടിച്ചെടുത്തിരുന്നു ഇന്നലെ ഇവിടെ ഗദ്ദാഫി   സൈന്യം  ശക്തമായ ഷെല്ലാക്രമണം നടത്തി. ഓഗസ്റ്റ് അവസാനത്തോടെ ലിബിയയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു വിമത പറയുന്നു. ആറു മാസം മുമ്പ്‌  ലിബിയയില്‍  ആരംഭിച്ച പ്രക്ഷോഭം 40 വര്‍ഷത്തെ ഗദ്ദാഫി ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന് തന്നെ യാണ് വിമതര്‍ പറയുന്നത്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല

August 17th, 2011

japan_earthquake-epathram

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോട് അനുബന്ധിച്ച് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എന്ന് അധികൃതര്‍ക്ക്‌ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രഹ്മപുത്രയില്‍ ചൈന വന്‍ അണക്കെട്ട്‌ പണിയുന്നു

August 16th, 2011

china-building-dam-on-brahmaputra-epathram

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ   ബ്രഹ്മപുത്ര നദിയിലാണ്  1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്  രാജ്യത്തെ പന്ത്രണ്ടാമതു പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണു പദ്ധതി. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കുടിവെള്ളം, വൈദ്യുതി ഉത്പാദനം തുടങ്ങി 16 മേഖലകളെ ശാക്തീകരിക്കാനാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു ചൈന പറയുമ്പോള്‍ ഇന്ത്യക്ക് ഇതെങ്ങനെ ബാധിക്കും എന്ന കാര്യം ഗൌരവത്തില്‍ കാണേണ്ടതാണ്‌. 510 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയാണു നിര്‍മിക്കുകയെന്നു ചൈന വ്യക്തമാക്കി. അത്ര വലിയ അണക്കെട്ടല്ല ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്നതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ ചൈനീസ് അധികൃതര്‍ ഇന്ത്യക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. അണക്കെട്ടു നിര്‍മാണം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്ക് ഉദാരീകരണം മടുത്തു

August 15th, 2011

American-economy-epathram

ന്യൂയോര്‍ക്ക്  ‍: ലോകത്താകെ ഉദാരീകരണം നടപ്പിലാക്കാന്‍ വേണ്ടി പാഞ്ഞു നടന്ന അമേരിക്ക സ്വന്തം  കാര്യം വന്നപ്പോള്‍  അവര്‍ക്ക് ഉദാരീകരണം  വേണ്ട. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ പ്രൊട്ടക്ഷനിസം എന്ന, സ്വന്തം സമ്പദ്വ്യവസ്ഥയ്ക്കു വേലി കെട്ടി സംരക്ഷണം നല്‍കുന്ന സംവിധാനം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുകയാണ്  അമേരിക്ക ഇപ്പോള്‍ .  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇതിനെ എതിര്‍പ്പുമായി രംഗത്തു വന്നിട്ടും  അമേരിക്ക പിന്മാറുന്ന ലക്ഷണമില്ല .
ലോകം മുഴുവന്‍ അധിനിവേശത്തിന്റെ കറുത്ത പാടുകള്‍ തീര്‍ക്കുകയും തങ്ങളുടെ കമ്പോള താല്പര്യം മാത്രം തിരുകികയട്ടന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കയുടെ  ക്യാപ്പിറ്റലിസത്തിന്‍റെ മറ്റൊരു മുഖം കൂടിയാണു ഇതുവഴി ലോകമിനി കാണുക. ആഗോളീകരണത്തിന്‍റെ എതിര്‍ചേരിയിലുള്ള പ്രൊട്ടക്ഷനിസം സ്വന്തം സമ്പദ്വ്യവസ്ഥയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നു തോന്നിയപ്പോള്‍, തങ്ങള്‍ തന്നെ ഒരിക്കല്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണമെന്ന നവലിബറല്‍ നയത്തില്‍ നിന്നു യുഎസ് തിരിച്ചു പോകുകയാണോ? സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും മറ്റു സമ്പദ്വ്യവസ്ഥകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കുകയുമാണ് പ്രൊട്ടക്ഷനിസം വഴി ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക വിദഗ്ധര്‍ പ്രൊട്ടക്ഷനിസം എന്നതു മുനയൊടിഞ്ഞ ആയുധമാണെന്നു വിലയിരുത്തിയത് യുഎസ് കണക്കിലെടുക്കാത്തതു ചിന്താവിഷയമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ വീണ്ടും വളഞ്ഞ വഴി തേടുകയാണോ അമേരിക്ക? ഇതിന്റെ പരിണിത ഫലം കാത്തിരുന്നു കാണാം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുട്ടികളില്‍ മരുന്ന് പരീക്ഷണം അമേരിക്കന്‍ കമ്പനി നഷ്ടപരിഹാരം നല്‍കി
Next »Next Page » ബ്രഹ്മപുത്രയില്‍ ചൈന വന്‍ അണക്കെട്ട്‌ പണിയുന്നു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine