ലിബിയയില്‍ പോരാട്ടം രൂക്ഷം സ്കഡ് മിസൈല്‍ പ്രയോഗിച്ചു

August 17th, 2011

libya-scud-missile-attack-epathram

ട്രിപ്പോളി: പോരാട്ടം രൂക്ഷമായ ലിബിയയില്‍   ഗദ്ദാഫി സേന വിമതര്‍ക്കു നേരെ സ്കഡ് മിസൈല്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ബ്രേഗയെ ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രിപ്പോളിക്കു ചുറ്റുമുള്ള പ്രദേശത്തിന്‍റെ നിയന്ത്രണം  ഗദ്ദാഫി സേനയില്‍ നിന്നും വിമതര്‍ പിടിച്ചെടുത്തു. ഇതോടെ  ഗദ്ദാഫി ഒറ്റപ്പെട്ടിരിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സാവിയയിലും വിമതര്‍ പിടിച്ചെടുത്തിരുന്നു ഇന്നലെ ഇവിടെ ഗദ്ദാഫി   സൈന്യം  ശക്തമായ ഷെല്ലാക്രമണം നടത്തി. ഓഗസ്റ്റ് അവസാനത്തോടെ ലിബിയയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു വിമത പറയുന്നു. ആറു മാസം മുമ്പ്‌  ലിബിയയില്‍  ആരംഭിച്ച പ്രക്ഷോഭം 40 വര്‍ഷത്തെ ഗദ്ദാഫി ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന് തന്നെ യാണ് വിമതര്‍ പറയുന്നത്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഷര്‍ അല്‍ അസദിനു വധശിക്ഷ നല്‍കണം: സിറിയന്‍ പ്രക്ഷോഭകാരികള്‍

August 14th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട് ‌:സര്‍ക്കാരിനെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെ വധശിക്ഷയ്‌ക്കു വിധേയനാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. അഞ്ചുമാസമായി ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം നടന്നുവരികയാണ്. എന്നാല്‍ പ്രക്ഷോഭം കര്‍ശനമായി അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ സൈനികനീക്കത്തില്‍ 14 പേര്‍ മരിച്ചു. തലസ്‌ഥാനമായ ദമാസ്‌കസ്‌, ഹോംസ്‌, ഹമാം വടക്കന്‍ നഗരമായ അലെപ്പോ, കിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ്‌ എന്നിവിടങ്ങളിലാണു പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്‌.
ഇതിനകം ആയിരത്തെഴുനൂറുപേര്‍ കൊല്ലപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്ക്‌.
‘തടവിലാക്കിയ പ്രക്ഷോഭകാരികളെ തുറന്നുവിടുക’, ‘പ്രസിഡന്റിനു വധശിക്ഷ നല്‍കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു രാജ്യമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നേപ്പാള്‍ പ്രധാനമന്ത്രി ജലാനാഥ്‌ ഖനാല്‍ ശനിയാഴ്ച രാജിവയ്‌ക്കും

August 11th, 2011

jhala-nath-khanal-epathram

കാഠ്‌മണ്ഡു: രാഷ്ട്രീയ പരതിസന്ധി തുടരുന്ന നേപ്പാളില്‍ വിവാദനായകനായ പ്രധാനമന്ത്രി ജലാനാഥ്‌ ഖനാല്‍ ഈ മാസം 13ന്‌ രാജിവയ്‌ക്കും. സമാധാന നടപടികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ്‌ രാജിയെന്ന്‌ സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസമന്ത്രിയുമായ ഗംഗാലാല്‍ തുലാധര്‍ അറിയിച്ചു. നേപ്പാളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇതുവരെ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. നേപ്പാളിലെ സമാധാന പ്രക്രിയയില്‍ പുരോഗതിയുണ്‌ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്‌ക്കുമെന്നു ഖനാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നേപ്പാളില്‍ സമന്വയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും ശ്രമം ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പാര്‍ലമെന്റില്‍ പതിനേഴ്‌ റൗണ്‌ട്‌ നീണ്‌ട വോട്ടെടുപ്പിനൊടുവില്‍ ഫെബ്രുവരി മൂന്നിനാണ്‌ ഖനാല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്നും അനുരഞ്‌ജന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജിവച്ചു വാക്കുപാലിക്കുമെന്നും ഖനാല്‍ പാര്‍ലമെന്റിനു നല്‍കിയ കത്തില്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ കുറ്റസമ്മതം നടത്തി

August 11th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട്: യു.എന്‍ നിയുക്ത മൂന്നംഗ സംഘത്തിനോട് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ സിറിയന്‍ പ്രക്ഷോഭം വ്യാപിക്കാന്‍ കാരണം തന്റെ പിടിപ്പുകേടാണെന്ന് കുറ്റസമ്മതം നടത്തി. പ്രക്ഷോഭം തുടങ്ങിയ സമയത്ത് താനതിനെ നിസാരമെന്നു കരുതി അവഗണിച്ചു. എന്നാല്‍ പ്രക്ഷോഭകാരികള്‍ ശക്തിയാര്‍ജ്ജിച്ചതോടെ സൈന്യത്തെ രംഗത്തിറക്കാന്‍ കഴിഞ്ഞുവെന്നും അസദ് പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ ‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് അസദിനെ കണ്ടത്.
ഇതിനിടെ സിറിയയില്‍ കിഴക്കന്‍ നഗരമായ ദെയ്ര്‍ എസ്സോറിന്റെ നിയന്ത്രണം പ്രക്ഷോഭകാരികളില്‍നിന്ന് അസദിന്റെ പട്ടാളം പിടിച്ചെടുത്തു. കനത്ത റോക്കറ്റാക്രമണത്തിനും വെടിവെപ്പിനും ശേഷമാണ് പട്ടാളം നിയന്ത്രണം പിടിച്ചെടുത്തത്. പൊതുജനങ്ങള്‍ക്കു നേരെയുള്ള അക്രമത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രസിഡന്‍റിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണിത്. നാലുദിവസമായി ദെയ്ര്‍ എസ്സോറില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഭരണമാറ്റം ആവശ്യപ്പെട്ട് സിറിയയില്‍ കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 1700 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു

August 10th, 2011

US-Helicopter-Kabul-epathram

കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ്‌ സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ്‌ വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു‌. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന്‌ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ്‌‌ സേനയുടെ ചിനൂക്‌ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ്‌ ആക്രമണത്തില്‍ തകര്‍ന്ന്‌ 30 യുഎസ്‌ സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ്‌ അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്‌. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ്‌ സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത്‌ ഇതാദ്യമാണ്. വാര്‍ഡാക്‌ പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ്‌ സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ്‌ അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ്‌ ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ 54 പേര്‍ സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

August 1st, 2011

syrian protests-epathram

ദമാസ്‌കസ്: സിറിയയിലെ രണ്ടു നഗരങ്ങളില്‍ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പുകളില്‍ 54 പേര്‍ മരിച്ചു. മധ്യ സിറിയയിലെ ഹമാ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 45 പേരും കിഴക്കന്‍ നഗരമായ ദെയ് എസ്സോറില്‍ ആറു പേരാണ് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലയിലെ ഹരാക്കില്‍ മൂന്നു പേരെ സേന കൊലപ്പെടുത്തി. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള മ്വാദമിയയില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശം ഉപരോധിച്ച സൈന്യം വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചു.

രാവിലെ ആറിന് ഹമാ നഗരത്തില്‍ പ്രവേശിച്ച സേന തലങ്ങും വിലങ്ങും ആക്രമണം നടത്തി. ജൂണ്‍ മൂന്നിന് ഇവിടെ സൈനിക വെടിവെപ്പില്‍ 48 പേര്‍ മരിച്ചിരുന്നു. അതിനുശേഷം രണ്ടു മാസത്തോളമായി ഹമായില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നില്ല. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനെന്നവണ്ണം വന്‍സന്നാഹങ്ങളുമായാണ്‌സൈന്യം ഞായറാഴ്ച രാവിലെ കടന്നുകയറിയത്. വെടിവെപ്പിനുശേഷം സൈന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ 1500ലേറെ സിവിലിയന്‍മാരും 360ഓളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം കണ്ടു, അമേരിക്കയ്ക്ക്‌ ആശങ്ക

June 29th, 2011

iran-missile-test-epathram

ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ്‌ മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ്‌ റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും നാറ്റോയുടെ വ്യോമാക്രമണം

June 21st, 2011

ട്രിപ്പോളി: കിഴക്കന്‍ ട്രിപ്പോളിയില്‍ പ്രാന്തത്തിലെ അരാഡയിലെ ജനവാസ കേന്ദ്രത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന്  പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു ലിബിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്  നാറ്റോ സേന  മിസൈല്‍ പതിച്ചത്. അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്ന മൂന്നു നിലയുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്‌ട്‌. സൈനികകേന്ദ്രങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളൂ എന്നവകാശപ്പെടുന്ന നാറ്റോ സേന തുടര്‍ച്ചയായി രണ്ടാം തവണയാണ് സിവിലിയന്‍മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നു നാറ്റോ വക്താവ്‌ അറിയിച്ചതിനു പിറകെയാണ് ഈ ആക്രമണവും. സാധാരണ പൗരന്മാരുടെ വസതി ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണം പാശ്ചാത്യരാജ്യങ്ങളുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന്‌ വിദേശമന്ത്രി ഖാലിദ്‌ കെയിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നാശനഷ്ടങ്ങള്‍ നേരില്‍ക്കാണാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വീടിനു നേരെ നാറ്റോ ആക്രമണം

June 17th, 2011

nato-attacks-gaddafi-epathram

ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ്‌ അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്‌. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്‌. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്‌.

മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന്‌ എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 231015161720»|

« Previous Page« Previous « മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി
Next »Next Page » സ്വിസ്‌ ബാങ്ക് അക്കൌണ്ടു വിവരങ്ങള്‍ കൈമാറാം: സ്വിസ് പാര്‍ലമെന്‍റ് »



  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine