മമ്മൂട്ടിയുടെ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

April 1st, 2019

mammukka-epathram

എ.കെ സാജൻ സംവിധാനനം ചെയ്ത് നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചിരുന്നു. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഇപ്പോള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്.

നസറുദ്ദീൻ ഷായെ നായകനാക്കി ഒരുക്കിയ ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രം നിര്‍മ്മിക്കുന്നത്.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെ ; ശരത് കുമാർ

February 3rd, 2018

mammukka-epathram

ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍

March 24th, 2017

mohnlalmammootty

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കണ്ട മോഹന്‍ലാല്‍ സംവിധായകനും സിനിമക്കും അഭിനന്ദനം അറിയിക്കുകയായിരുന്നു. ഹനീഫ് അദേനിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തും. സ്നേഹ, അനിക,ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇന്ദ്രജിത്തിന്റെ മകള്‍ ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

July 30th, 2013

കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാ‍സ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസ ലോകത്തെ ആത്മ ബന്ധങ്ങളെ കുറിച്ചുള്ള സിനിമ യുമായി സലാം ബാപ്പു

June 29th, 2013

red-wine-film-director-salam-bappu-ePathram

അബുദാബി : പ്രവാസി മലയാളി കളുടെ കൂട്ടായ്മക ളേയും ആത്മ ബന്ധ ങ്ങളേ യും പ്രതിപാദിക്കുന്ന സിനിമ ക്കുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു എന്ന്‍ ചലച്ചിത്ര സംവി ധായകന്‍ സലാം ബാപ്പു അബുദാബി യില്‍ പറഞ്ഞു.

തന്റെ നിരവധി സുഹൃത്തുക്കളും സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും പ്രവാസി കളാണ്. പിതാവ് ദീര്‍ഘ കാലം അബുദാബി യില്‍ ഉണ്ടാ യിരുന്നു. പ്രവര്‍ത്തിച്ച മൂന്നു സിനിമ കള്‍ ഗള്‍ഫില്‍ ചിത്രീകരിച്ച തായിരുന്നു. അത് കൊണ്ട് തന്നെ പ്രവാസ ജീവിതത്തെ അടുത്തറിയാനും പ്രവാസി കളുടെ സ്നേഹവും അനുഭവിച്ച റിയാനും കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന തിരക്കഥാ കൃത്ത് മാമ്മന്‍ കെ. രാജന്‍ രചന യുടെ പണിപ്പുര യിലാണ് എന്നും സലാം ബാപ്പു പറഞ്ഞു.

നല്ല സിനിമ കളെ സ്വീകരിക്കുന്ന പ്രവാസി കള്‍ തന്റെ ആദ്യചിത്ര ത്തിനു തന്ന പിന്തുണയും സത്യസന്ധമായ അഭിപ്രായ ങ്ങളും പ്രതികരണ ങ്ങളും താന്‍ നന്ദി യോടെ ഓര്‍ക്കുന്നു എന്നും സലാം പറഞ്ഞു.

salam-bappu-face-to-face-talk-with-ima-members-ePathram

പുതുമുഖ സം വിധാകരുടെ ആഗ്രഹമാണ് മമ്മൂട്ടി – മോഹന്‍ലാല്‍ എന്നീ നടന്മാരെ വെച്ചു സിനിമ ചെയ്യുക എന്നത്. ഭാഗ്യവശാല്‍ തന്റെ ആദ്യ ചിത്ര മായ റെഡ് വൈനില്‍ മോഹന്‍ ലാലിനെ നായകനാക്കാന്‍ സാധിച്ചു. തുടര്‍ന്നുള്ള സിനിമ മമ്മൂട്ടിയെ നായക നാക്കിയാവും എന്നും അതിന്റെ തിരക്കഥ തയ്യാറാക്കുന്നത് നാടക രചയിതാവും അവാര്‍ഡു ജേതാവു മായ റിയാസ് മാറഞ്ചേരി ആയിരിക്കും എന്നും സിനിമ യുടെ നിര്‍മ്മാതാവ് പ്രവാസി മലയാളി യാണ് എന്നും അദ്ദേഹം പറഞ്ഞു.

മലയാള ത്തില്‍ നിരവധി പുതിയ നടന്മാര്‍ വരുന്നുണ്ട്. എന്നാലും സിനിമാ നിര്‍മ്മാണ മേഖലയില്‍ ഒഴിച്ചു കൂട്ടാനാവാത്ത അഭിനേതാ ക്കളാണ് മമ്മൂട്ടിയും മോഹന്‍ ലാലും. ന്യൂ ജനറേഷന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്ര ങ്ങളുടെ അവതരണ രീതി യില്‍ യോജിക്കാനാവില്ല. സ്വന്തം കുടുംബ ത്തോടൊപ്പം കാണാവുന്ന സിനിമ മാത്രമേ ഒരുക്കുക യുള്ളൂ എന്നും സലാം ബാപ്പു കൂട്ടിച്ചേര്‍ത്തു.

film-director-salam-bappu-in-abudhabi-ePathram

പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിനായി എത്തിയ തായിരുന്നു എം. ഇ. എസ്. പൂര്‍വ്വ വിദ്യാര്‍ഥി കൂടി യായ പാലപ്പെട്ടി സ്വദേശി യായ സലാം. തീര ദേശത്ത് ജനിച്ചു വളര്‍ന്ന തനിക്കു കടല്‍ അടങ്ങാത്ത ആവേശമാണ് എന്നും കടലിന്റെ യും കടപ്പുറ ത്തിന്റെയും പശ്ചാത്തല ത്തില്‍ ഒരു സിനിമ തന്റെ പ്രോജക്ടുകളില്‍ ഉണ്ടെന്നും ഇന്ത്യന്‍ മീഡിയ അബുദാബി യുടെ അംഗ ങ്ങളുടെ ചോദ്യ ങ്ങള്‍ക്കുള്ള മറുപടി യായി അദ്ദേഹം പറഞ്ഞു.

മെസ്പോ പ്രസിഡന്‍റ് അബുബക്കര്‍ ഒരുമനയൂര്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കുമരനെല്ലൂര്‍, സഫറുള്ള പാലപ്പെട്ടി, നൌഷാദ്, അഷ്‌റഫ്‌ പന്താവൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സന്നിഹിതരായി.

- pma

വായിക്കുക: , ,

1 അഭിപ്രായം »

2 of 9123...Last »

« Previous Page« Previous « പൂനം പാണ്ഡെ കന്യകയല്ല!!
Next »Next Page » മേനകയുടെ മകള്‍ മോഹന്‍ ലാലിന്റെ നായികയാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine