ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

January 9th, 2016

benz-vasu-mohanlal-film-ePathram മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായക നാവുന്ന പുതിയ സിനിമ യാണ് ബെൻസ് വാസു. 1980 ൽ ജയൻ നായക നായി അഭിന യിച്ചു സൂപ്പർ ഹിറ്റ്‌ ആയി മാറിയ ‘ ബെൻസ് വാസു ‘ വിന്റെ ടൈറ്റിൽ ആയതു കൊണ്ട് തന്നെ സിനിമാ പ്രേ മി കൾ ഏറെ പ്രതീക്ഷ യിലാണ്. എന്നാൽ ഇത് ജയൻ സിനിമ യുടെ രണ്ടാം ഭാഗമല്ല എന്ന് പിന്നണി പ്രവർ ത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന ബെൻസ് വാസു സംവിധാനം ചെയ്യുന്നത് ജി. പ്രജിത്ത്. ഒരു വടക്കൻ സെൽഫി എന്ന സിനിമക്ക് ശേഷം പ്രജിത്ത് ചെയ്യുന്ന ഈ സിനിമ ഒരു കോമഡി എന്റർ റ്റെയിനർ ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

മോഹന്‍ലാലിനും ഫഹദിനും പുലിവാലായി ആനക്കൊമ്പ്

June 4th, 2015

fahad-fazil-epathram

ആനക്കൊമ്പുമായി ബന്ധപ്പെട്ട് മെഗാസ്റ്റാര്‍ മോഹന്‍ ലാലിനു ഉണ്ടായ പുലിവാലു ചില്ലറയല്ല. ഇപ്പോള്‍ ഇതാ ന്യൂജനറേഷന്‍ നായകന്‍ ഫഹദും ആനക്കൊമ്പില്‍ പിടിച്ച് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. ഈ യുവനടന്‍ ഒരു ആനയുടെ കൊമ്പില്‍ തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂറ്റൂബില്‍ വൈറലായിരിക്കുന്നത്. ഇയോബിന്റെ പുസ്തകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ രംഗങ്ങള്‍ ആരോ മൊബൈലില്‍ ഷൂട്ട് ചെയ്തതെന്ന് കരുതുന്നു. ഇത് പിന്നീട് വാട്സ്‌ആപ്പ് , ഫേസ്ബുക്ക്, യൂടൂബ് തുടങ്ങി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയായിരുന്നു.

ഇതോടെ ഫഹദ് ഫാസിലിനെതിരെ മൃഗ സ്നേഹികള്‍ രംഗത്തെത്തി. സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് ഫാസില്‍ നടത്തിയിരി ക്കുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം. എന്‍. ജയചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ സമിതിയ്ക്ക് പരാതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. പരാതിയില്‍ കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അറിഞ്ഞ ശേഷം മറ്റു നടപടികളിലേക്ക് കടക്കും. ഫഹദിനെതിരെയും ആനയുടമയ്ക്ക് എതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ആന ഒരു വന്യ ജീവിയാണ്. ഫഹദിനെ പോലെ ഒരു താരം ഇപ്രകാരം ചെയ്താല്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും, അത് അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നുമാണ് മൃഗ സ്നേഹികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആനയെ പ്രകോപിപ്പിച്ചേക്കാമെന്നും അത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“എന്നും എപ്പോഴും” ട്വീസര്‍ പുറത്തിറങ്ങി

March 1st, 2015

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍‌ലാലും, മഞ്ജുവാര്യരും ഒരുമിക്കുക അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. മലയാളി പ്രേക്ഷകനെ സംബന്ധിച്ച് ഒരു സിനിമയെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയരുവാന്‍ വേറെ എന്തു വേണം? ആ പ്രതീക്ഷകള്‍ക്ക് ചിറകേകിക്കൊണ്ട് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്വീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഓണ്‍‌ലൈനില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വനിതാ രത്നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍.പിള്ള എന്ന കഥാപാത്രമായാണ് മോഹന്‍ ലാല് അഭിനയിക്കുന്നത്. കുടും‌‌ബകോടതിയിലെ അഭിഭാഷക ദീപ എന്ന കഥാപാത്രമായി മഞ്ജുവും. ഇവര്‍ക്കൊപ്പം ഡോ.മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബഹ്‌റിനില്‍ നിന്നും സുന്ദരിയായ ശ്രീകുട്ടി രമേശ് എന്ന പുതുമുഖവും എത്തുന്നു. വിനീത് എന്‍.പിള്ളയുടേയും അഡ്വ.ദീപയുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിവുമായാണ് ഡോ.മീരയുമായുള്ള കണ്ടുമുട്ടല്‍. നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീക്കുട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടെയാണ് എന്നും എപ്പോഴും.ലാലും മഞ്ജുവും ചേരുമ്പോള്‍ അഭിനയത്തിന്റെ മത്സരപ്പൂരമാണ് നടക്കുക എന്ന് ആര്‍ക്കും ഊഹിക്കാം.ഇവര്‍ക്കൊപ്പം ലെന, ഇന്നസെന്റ്, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുടുമ്പ പ്രേക്ഷരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പതിവ് രീതിതന്നെയാണ് ഈ ചിത്രത്തിലും സത്യന്‍ അന്തിക്കാട് അവലംബിച്ചിരിക്കുന്നത്. സാധാരണ സത്യന്‍ ചിത്രങ്ങളില്‍പശ്ചാത്തലമാകുന്ന മിഡില്‍ ക്ലാസില്‍ നിന്നും ഇത്തവണ അല്പം കൂടെ മുന്നോട്ട് പോയിട്ടുണ്ടെന്ന് മാത്രം. മനസ്സിനക്കരെ,അച്ചുവിന്റെ അമ്മ ഉള്‍പ്പെടെ ഒട്ടേറേ മികച്ച തിരക്കഥകള്‍ ഒരുക്കിയിട്ടുള്ള രഞ്ജന്‍ പ്രമോദ് ആണ് എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നീല്‍ഡി കുഞ്ഞ ആണ് ഛായാഗ്രാഹകന്‍. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിര്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്നു. മാര്‍ച്ച് 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക് ദിന പരേഡില്‍ കാഴ്ചക്കാരനായി മോഹന്‍ലാലും പത്നിയും

January 27th, 2015

actor-mohanlal-with-suchithra-in-66th-republic-day-celebration-ePathram
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ പങ്കെടുക്കാന്‍ മലയാള ത്തിന്റെ പ്രിയ താരം മോഹന്‍ലാലും ഭാര്യ സുചിത്രയും രാജ് പഥിൽ എത്തി. ഇന്ത്യന്‍ ആര്‍മി യില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി യിലുള്ള അദ്ദേഹം പട്ടാള വേഷ ത്തിലാണ് ചടങ്ങിന് എത്തിയത്.

lieutenant-colonel-mohanlal-with-his-wife-suchithra-ePathram

ആദ്യമായാണ് താന്‍ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ വരുന്നത്. രാവിലെ ഏഴ് മണി മുതല്‍ പരേഡ് കാണാന്‍ രാജ്പഥിലുണ്ടായിരുന്നു. മഴയെ അവഗണിച്ചും രാജ്യ ത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ പങ്കെടുക്കാനുള്ള ജന ത്തിന്റെ ആകാംക്ഷ നേരില്‍ കാണാനായി. ഒൗദ്യോഗിക യൂണി ഫോമില്‍ ചടങ്ങിന് വരാന്‍ സാധിച്ചത് തന്‍െറ ഭാഗ്യ മാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നു എന്നും ലാല്‍ പറഞ്ഞു

- pma

വായിക്കുക:

Comments Off on റിപ്പബ്ലിക് ദിന പരേഡില്‍ കാഴ്ചക്കാരനായി മോഹന്‍ലാലും പത്നിയും

പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

March 12th, 2014

മോഹന്‍ ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പൂനം ബജ്‌വ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷവും പൂനം ചെയ്യുന്നുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായിക. മുകേഷ്, ബാബുരാജ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ ലാലിനൊപ്പം ചൈന ടൌണ്‍ എന്ന ചിത്രത്തില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വെനീസിലെ വ്യാപാരി ജയറാമിനൊപ്പം മാന്ത്രികന്‍ എന്നീ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു രാഷ്ടീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. മോഹന്‍ ലാല്‍-മുകേഷ് ടീമിന്റെ മികച്ച പ്രകടനമായിരിക്കും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അയന്‍ വേണുഗോപാലനും അരുണ് വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. അറോറ സംഗീതം നല്‍കിയിരിക്കുന്നു.

മലയാളിയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫെക്ട് നിര്‍വ്വഹിച്ച ആളുമായ മധുസൂദനന്‍ ആണ് ചിത്രത്തിനായി വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്ക്ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 12« First...234...10...Last »

« Previous Page« Previous « ‘നോഹ’ക്ക് അറബ് രാജ്യങ്ങളില്‍ വിലക്ക്
Next »Next Page » പി. രാംദാസ് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine