രജനിയുടെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍

June 18th, 2017

RAJINI

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അടുത്തതായി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഉണ്ടായേക്കുമെന്ന് സൂചന. ആഗസ്റ്റില്‍ തന്റെ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടാകുമെന്ന് കരുതുന്നു.

ഡിസംബര്‍ 12 നാണ് രജനിയുടെ ജന്മദിനം. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന് കഴിഞ്ഞ മാസം നടന്ന ആരാധക സമ്പര്‍ക്ക പരിപാടിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകര്‍.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിവിൻപോളി ചിത്രത്തിന്റെ ഷൂട്ടിങ്ങ് : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

September 30th, 2016

Nivin-Pauly-epathram

നിവിൻപോളി ചിത്രത്തിന്റെ ലൊക്കേഷനായി കോട്ടയം ജനറൽ ആശുപത്രി തെരെഞ്ഞെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി പാർക്കിങ്ങ് ഏരിയയുടെ വാടക കുറഞ്ഞെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രിയ താരം കോട്ടയത്ത് എത്തിയതിനെ തുടർന്ന് ആശുപത്രിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു.

സിദ്ധാർഥ് ശിവയുടെ പേരിടാത്ത ചിത്രത്തിനു വേണ്ടിയാണ് നിവിൻ പോളിയും സംഘവും കോട്ടയത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ 30000 രൂപ ആശുപത്രിക്ക് സംഭാവന നൽകാമെന്ന് നിർമ്മാതാവ് സമ്മതിച്ചതോടെ യൂത്ത് കോൺഗ്രസ്സ് സമരം പിന്‍വലിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു

June 7th, 2014

edward-snowden-epathram

ലണ്ടന്‍: അമേരിക്കയുടെ ഇന്‍റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധയിൽ പെട്ട എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ‘സ്നോഡന്‍ ഫയല്‍സ്: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി വേള്‍ഡ്സ് മോസ്റ്റ് വാണ്ടഡ് മാന്‍’ എന്നാണ് സിനിമയുടെ പേര്. മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍. എസ്. എ.) ജീവനക്കാരനായ സ്നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ താല്‍കാലിക രാഷ്ടീയ അഭയം തേടിയിരിക്കുകയാണ്.

പത്ര പ്രവര്‍ത്തകന്‍ ലൂക് ഹാര്‍ഡിങിന്‍റെയാണ് രചന. 30 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അ.കു.പു വുമായി വി.കെ.പ്രകാശ് എത്തുന്നു

May 13th, 2013

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വി.കെ.പ്രകാശിന്റെ പുതിയ ചിത്രത്തിന്റെ പേരാണ് അ.കു.പു. അസൂയ കുശുമ്പ് പുച്ഛം എന്നീ മൂന്ന് കാര്യങ്ങളുടെ

ചുരുക്കമാണ് അ.കു.പു. പേരിലെ ഈ വ്യത്യസ്ഥത ചിത്രത്തിന്റെ ട്രീറ്റ്മെന്റിലും ഉണ്ടാകും എന്നാണ് അണിയറക്കാര്‍ പറയുന്നത്. ഐ.എ.എസ്

ഓഫീസര്‍മാരായ കെ.അമ്പാടി, എന്‍.പ്രകാശ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സമകാലിക കേരളീയ അന്തരീക്ഷത്തില്‍ നിന്നു കൊണ്ട്

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹിക രാഷ്ടീയ വിമര്‍ശനമാണ് ഈ ചിത്രത്തിന്റെ പ്രമേയം. പഞ്ചവടിപ്പാലം, സന്ദേശം എന്നീ ചിത്രങ്ങള്‍ ഇത്തരത്തില്‍

ശക്തമായ സാമൂഹിക രാഷ്ടീയ വിമര്‍ശനം കൈകാര്യം ചെയ്ത ചിത്രങ്ങളായിരുന്നു. സന്ദേശം എന്ന ചിത്രത്തില്‍ പാര്‍ട്ടി എന്തു കൊണ്ട് തോറ്റു എന്ന്

ചോദിക്കുന്ന അനുഭാവിയോട് താത്വിക ആചാര്യന്‍ നല്‍കുന്ന മറുപടി ഇപ്പോളും ചിരിക്കും ചിന്തക്കും വക നല്‍കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാപ്പിലിയോ ബുദ്ധയുമായി പ്രകാശ് ബാരെ

September 22nd, 2012

papilio-buddha-epathram

മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെയുടെ പാപ്പിലിയോ ബുദ്ധയ്ക്ക് പൊതു പ്രദർശന അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വിവാദമാകുന്ന സാഹചര്യത്തിൽ സിനിമയുടെ സ്വകാര്യ പ്രദർശനം നാളെ (സെപ്റ്റംബർ 23) വൈകീട്ട് 4 മണിക്ക് ഡെൽഹി പ്രസ് ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ചിത്രം പ്രദർശിപ്പിക്കും എന്ന് നിർമ്മാതാക്കളായ സിലിക്കോൺ മീഡിയ, കായൽ ഫിലിംസ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ചയിൽ തിരുവനന്തപുരം അജന്ത തിയേറ്ററിൽ പാപ്പിലോൺ ബുദ്ധയുടെ സ്വകാര്യ പ്രദർശനം നടത്തിയിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി നിർമ്മാതാവ് പ്രകാശ് ബാരെയ്ക്ക് അയച്ച നിഷേധക്കുറിപ്പിൽ സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ച് തയ്യാറാക്കിയ ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനനാനുമതി നിഷേധിച്ച നടപടി എന്ന് സംവിധായകൻ ജയൻ ചെറിയാൻ ചൂണ്ടിക്കാട്ടി. ഒരു സംഘം ഉദ്യോഗസ്ഥരുടെ വിവരമില്ലായ്മയ്ക്ക് മുൻപിൽ ഉത്തരം പറയാൻ ഇരുന്നാൽ മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ എന്ന് വരുന്നത് പരിഹാസ്യമാണ് എന്ന് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള ജയൻ അഭിപ്രായപ്പെട്ടു.

പാപ്പിലോൺ ബുദ്ധയുടെ നിർമ്മാതാക്കൾ സെൻസർഷിപ്പ് തീരുമാനത്തിനെതിരെ അപ്പീൽ നല്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ
Next Page » സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് 16 വര്‍ഷം »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine