ആടു ജീവിതം : പ്രിഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി

November 12th, 2016

aaduje_epathram

പ്രിഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ആടുജീവിതം എന്ന സിനിമ. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലെസ്സി. പ്രിഥ്വിരാജാണ് നജീബിനെ അവതരിപ്പിക്കുന്നത്.

ഈ സിനിമക്ക് വേണ്ടി രണ്ടു വർഷം മാറ്റി വെക്കാൻ പ്രിഥ്വി തയ്യാറെടുത്തു കഴിഞ്ഞു. ശരീരഭാരം പകുതിയിലധികം കുറയ്ക്കുകയും വേണം. ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന കർണ്ണനു ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിങ്ങ്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

300 കോടി രൂപ ചെലവിൽ കർണൻ ഒരുങ്ങുന്നു

September 19th, 2016

karnan-epathram

പൃഥ്വിരാജിനെ നായകനാക്കി എന്നു നിന്റെ മൊയ്തീനിനു ശേഷം ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കർണൻ. ഏകദേശം 300 കോടി രൂപ ചെലവാകും ഈ സംരഭത്തിനെന്ന് സംവിധായകൻ പറഞ്ഞു. പണമല്ല ലോക നിലവാരത്തിലുള്ള ഒരു സിനിമ ഇന്ത്യയിൽ നിന്നും ഇറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലും യു.എ.ഇ യിലും വ്യവസായമുള്ള വേണു കുന്നപ്പള്ളിയാണ് കാവ്യാ ഫിലിംസിന്റെ ബാനറിൽ കർണ്ണൻ നിർമ്മിക്കുന്നത്. ബാഹുബലി, മഗധീര തുടങ്ങിയ ചിത്രങ്ങളുടെ ക്യമറാമാനായ സെന്തിൽ കുമാറാണ് കർണ്ണന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

September 2nd, 2014

shrindha-ashab-heroin-of-movie-1983-ePathram
കൊച്ചി : പുതിയ തലമുറയിലെ ശ്രദ്ധേയ നടി ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക യായി എത്തുന്നു.

1983 എന്ന സിനിമയിലെ നായിക വേഷം ഗംഭീരമാക്കിയ ശ്രിന്ദ അഷാബ്‌, നവാഗത സംവിധായകനായ ദിലീഷ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ടമാര്‍ പഠാർ’ എന്ന സിനിമയി ലാണ് പൃഥ്വി യുടെ നായികയാകുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ് തുടങ്ങിയ ആഷിഖ് അബു ചിത്ര ങ്ങളുടെ തിരക്കഥ ഒരുക്കിയ ദിലീഷിന്റെ സംവിധാന രംഗ ത്തേക്കുള്ള ചുവടു വയ്പ്പാണ് ഹാസ്യത്തിനു പ്രാധാന്യമുള്ള ചിത്ര മായ ‘ടമാര്‍ പഠാര്‍’

പൃഥ്വിരാജിനൊപ്പം ബിജു മേനോന്‍, ബാബുരാജ്, ചെമ്പന്‍ വിനോദ് എന്നിവ രാണ് ടമാര്‍ പഠാറിലെ പ്രധാന കഥാപാത്രങ്ങളെ അവതരി പ്പിക്കുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക

മേനകയുടെ മകള്‍ മോഹന്‍ ലാലിന്റെ നായികയാകുന്നു

July 6th, 2013

keerthi-epathram

മോഹന്‍ ലാല്‍ – മേനക ജോഡികളായി അഭിനയിച്ച സിനിമകള്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം പഴയ നായികയുടെ മകള്‍ ലാലിന്റെ നായികയായി എത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മോഹന്‍ ലാലിന്റെ നായികയായി നടി മേനകയുടേയും നിര്‍മ്മാതാവ് ജി. സുരേഷ് കുമാറിന്റേയും ഇളയ മകള്‍ കീര്‍ത്തി എത്തുന്നത്.

മോഹന്‍ ലാല്‍ അവിസ്മരണീയമാക്കിയ മണിച്ചിത്രത്താഴെന്ന ചിത്രത്തിലെ ഡോ. സണ്ണി എന്ന കഥാപാത്രം പുനരവതരിക്കുകയാണ് ഗീതാഞ്ജലിയിലൂടെ. ഗീത, അഞ്ജലി എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒരാളായാണ് കീര്‍ത്തി അഭിനയിക്കുന്നത്. ചിത്രത്തില്‍ വിദ്യാ ബാലന്‍ മറ്റൊരു നായികയായി എത്തും എന്നും സൂചനയുണ്ട്. പൃഥ്‌വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയില്‍ വിദ്യാ ബാലന്‍ അഭിനയിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ – മോഹന്‍‌ലാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാനം പുറത്തിറങ്ങിയ മരുഭൂമിക്കഥ (അറബിയും ഒട്ടകവും മാധവന്‍ നായരും) എന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. പുതിയ ചിത്രം വന്‍ പ്രതീക്ഷയാണ് മോഹന്‍ ലാല്‍ ഫാന്‍സുകാര്‍ക്ക് പകരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്‌വി രാജ് നായകന്‍

April 13th, 2013

യംഗ് മെഗാസ്റ്റാര്‍ പൃഥ്‌വി രാജ് നായകനാകുന്ന പുതിയ ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍ സി.മേനോനാണ് സംവിധായകന്‍. ജിനു അബ്രഹാമാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. കളക്ടര്‍ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം സിനിമയില്‍ സജീവമല്ലായിരുന്ന അനില്‍ സി.മേനോന്‍ ലണ്ടന്‍ ബ്രിഡ്ജിലൂടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. പൂര്‍ണ്ണമായും ലണ്ടനില്‍ വച്ചാകും ചിത്രത്തിന്റെ ഷൂട്ടിങ്ങെന്നാണ് സൂചന. ചിത്രത്തിനെ നായിക ഉള്‍പ്പെടെ മറ്റു താരങ്ങളെ നിശ്ചയിച്ചു വരുന്നതേ ഉള്ളൂ.

അയ്യായിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച പൃഥ്‌വി രാജിനു ഹിന്ദിയില്‍ വേറേയും ചിത്രങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അടുത്തിടെയായി ചിത്രങ്ങളുടെ എണ്ണം കുറച്ചിരിക്കുകയാണ്. മുംബൈ പോലീസായിരിക്കും അടുത്ത് റിലീസ് ചെയ്യുന്ന പൃഥ്‌വിയുടെ മലയാള ചിത്രം. കൂടാതെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ആയിരുന്നു ഏറ്റവും ഒടുവില്‍ റിലീസായ പൃഥ്‌വി രാജ് ചിത്രം. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും നിരവധി അംഗീകാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 5123...Last »

« Previous « നടി അഞ്ജലി പോലീസ് സ്റ്റേഷനില്‍ ഹാജരായി
Next Page » സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഇല്ല്ല »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine