സെയ്ഫ് അലിഖാന്റെ മകള്‍ സിനിമയിലേക്ക്

May 28th, 2017

Sara-Ali-Khan

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലെ മകളാണ് സാറ. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന “കേദാര്‍നാഥ് ” എന്ന ചിത്രത്തിലൂടെയാണ് സാറ വെള്ളിത്തിരയിലെത്തുന്നത്. സുശാന്ത് സിങ്ങ് രാജ്പുത് ആണ് ചിത്രത്തിലെ നായകന്‍.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സാറ സിനിമാലോകത്തെത്തുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ എന്നിവര്‍ വിവാഹിതരായി

October 16th, 2012

saif-ali-khan-weds-kareena-kapoor-ePathram
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായി. സെയ്ഫിന്റെ ബാന്ദ്രയിലെ വസതി യിലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷം നീണ്ട പ്രണയ ത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രമുഖ ക്രിക്കറ്റര്‍ ആയിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി യുടെയും പ്രശസ്ത നടി ഷര്‍മ്മിള ടാഗോറിന്റേയും മകനാണ് സെയ്ഫ്. കരീന യുടെ മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍, സെയ്ഫിന്റെ മാതാവ് ഷര്‍മിള ടഗോള്‍ എന്നിവര്‍ ആയിരുന്നു സാക്ഷികള്‍.

തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടി അമൃതാ സിംഗിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004 ല്‍ ഇവരുമായുള്ള ബന്ധം വേര്‍ പ്പെടുത്തിയിരുന്നു. ആദ്യ വിവാഹ ത്തില്‍ ഇബ്രാഹിം അലിഖാന്‍ സാറാ അലിഖാന്‍ എന്നീ രണ്ടു കുട്ടികളുമുണ്ട്.

ഒക്ടോബര്‍ 18 ന് ഡല്‍ഹി യില്‍ വെച്ചും ഹരിയാന യിലെ പട്ടൗഡി പാലസ് എന്ന കുടുംബ വീട്ടില്‍ വെച്ചും പ്രത്യേകം വിവാഹ സല്‍ക്കാരം സംഘടി പ്പിച്ചിട്ടുണ്ട്.

2007ലാണ് ഇരുവരും പ്രണയ ബദ്ധരാകുന്നത്. ബോളിവുഡിലെ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ പ്രണയ ങ്ങളിലൊന്നാണ് സെയ്ഫ്- കരീന ബന്ധം.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അടിപിടിക്കേസില്‍ പത്മശ്രീ സെയ്‌ഫ് അലിഖാനു ജാമ്യം

February 25th, 2012

saif-ali-khan-epathram

മുംബൈ : താജ് ഹോട്ടലില്‍ അടിപിടി ഉണ്ടാക്കിയ ബോളിവുഡ് താരം പത്മശ്രീ സെയ്‌ഫ് അലിഖാനെ മുംബൈ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. താജിലെ വാസാബി റസ്റ്റോറന്റില്‍ വച്ച് വ്യവസായിയായ ഇഖ്ബാല്‍ ശര്‍മ്മയേയും കുടുംബത്തേയും മര്‍ദ്ദിച്ച കേസില്‍ ആയിരുന്നു അറസ്റ്റ്. ബോളിവുഡ് നടിമാരായ കരീന കപൂര്‍, മലൈക അറോറ, മലൈകയുടെ സഹോദരി അമൃത അറോറ തുടങ്ങി ചില സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ സെയ്ഫിന്റെയും സുഹൃത്തുക്കളുടേയും ഉച്ചത്തിലുള്ള ശബ്ദ കോലാഹലം തൊട്ടടുത്ത ടേബിളില്‍ ഇരുന്നിരുന്ന ഇഖ്‌ബാല്‍ ശര്‍മ്മയ്ക്കും കുടുംബത്തിനും അസഹനീയമായി. ഇതിനെ തുടര്‍ന്ന് ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ഇത് വക്ക് തര്‍ക്കത്തിലേക്ക് നയിക്കുകയും ക്ഷുഭിതനായ പത്മശ്രീ സെയ്ഫ് അലിഖാന്‍ ഇഖ്‌ബാലിനെയും കൂടെ ഉണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ ഇഖ്‌ബാലിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ജി. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇഖ്‌ബാല്‍ സെയ്ഫിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« അനാവരണം ജീവന്‍ ടി. വി. യില്‍
സിബിയുടെ “ഉന്നം“ പ്രേക്ഷകന്റെ നെഞ്ചിനോ? »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine