ക്ലൈമാക്സില്‍ സില്‍ക്കിന്റെ രഹസ്യങ്ങള്‍?

April 15th, 2013

silk-smitha-epathram

പുരുഷകാമനകളെ ഉണര്‍ത്തി ഇന്ത്യന്‍ തിരശ്ശീലയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന സില്‍ക്ക് സ്മിത എന്ന നടിയുടെ ജീവിതം ഒരു സിനിമയ്ക്ക് കൂടെ പ്രമേയമായി. ക്ലൈമാക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സില്‍ക്കിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകളുടെ ആവിഷ്കാരമാണ്. ബോളിവുഡ് താരം സന ഖാനാണ് ചിത്രത്തില്‍ സില്‍ക്കായി അഭിനയിക്കുന്നത്. സുരേഷ് കൃഷ്ണ, ലക്ഷ്മി ശര്‍മ്മ, ബിജുകുട്ടന്‍, ഇ. എ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പി. ജെ. തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് കലൂര്‍ ഡെന്നീസാണ്. സംവിധാനം അനില്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയും സന്തോഷ് വര്‍മ്മയും ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നു. ബേണി ഇഗ്നേഷ്യസാണ് സംഗീതം.

സില്‍ക്ക് സ്മിത എന്ന മാദകത്തിടമ്പിന്റെ ജീവിതവും ആത്മഹത്യയും എക്കാലത്തും ചര്‍ച്ചയായിരുന്നു. വിദ്യാ ബാലന്‍ അഭിനയിച്ച ഡര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി ചിത്രം പറഞ്ഞതും സില്‍ക്കിന്റെ ജീവിതത്തോട് സാമ്യമുള്ള കഥയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിദ്യാ ബാലനു നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. അംഗീകാരങ്ങള്‍ക്കൊപ്പം ഒട്ടേറെ വിവാദങ്ങള്‍ക്കും ഈ ചിത്രം വഴി വെച്ചിരുന്നു. ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു ഡെര്‍ട്ടി പിക്ചര്‍ എന്ന ചിത്രം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് 16 വര്‍ഷം

September 24th, 2012

silk-smitha-epathram

ജീവിതത്തിന്റെ അരങ്ങില്‍ നിന്നും ഒഴിഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറവും സില്‍ക്ക് സ്മിതയെന്ന വിസ്മയം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫീല്‍ഡില്‍ നിന്നും അല്പകാലം വിട്ടു നിന്നാല്‍ പോലും വിസ്മൃതിയിലേക്ക് അനായാസം തള്ളപ്പെടുന്നവരാണ് സിനിമാ നടിമാര്‍. എന്നാല്‍ സ്മിതയെന്ന അഭിനേത്രി ആ പതിവുകളെ തകര്‍ക്കുന്നു. അവര്‍ ഇന്നും നിറ സാന്നിധ്യമായി ഇന്ത്യന്‍ സിനിമയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അമ്പത്തിരണ്ടു കാരി ഇപ്പോഴും സജീവമായി തന്നെ അരങ്ങില്‍ നിറഞ്ഞാടുമായിരുന്നു എന്ന് കരുതുന്നവര്‍ ഇന്നും ധാരാളമുണ്ട്. അതാണ് സില്‍ക്ക് എന്ന പ്രതിഭ സൃഷ്ടിച്ചു വെച്ച ഇമേജ്.

silk-smitha-epathram

സ്മിതയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം സ്മിത വീണ്ടും സജീവ ചര്‍ച്ചയായി. ഡെര്‍ട്ടി പിക്ചര്‍ ബോക്സോഫീസ് വിജയമായി എന്നതിനൊപ്പം വിദ്യാ ബാലന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. വിദ്യാ ബാലന്‍ എന്ന നടി തന്റെ വേഷം ഗംഭീരമാക്കി എങ്കിലും കടക്കണ്ണിലെ നോട്ടത്തിലൂടെ പ്രേക്ഷകനില്‍ വികാരത്തിന്റെ മിന്നല്‍ പിണര്‍ പായിക്കുന്ന സ്മിതയുടെ അടുത്തെങ്ങും എത്തുവാന്‍ അവര്‍ക്കായില്ല.

1960-ല്‍ വിജയവാഡയില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച വിജയ ലക്ഷ്മിയെന്ന സില്‍ക്ക് സ്മിതയെ പട്ടിണിയാണ് മദ്രാസിലെ സിനിമാ നഗരത്തിലേക്ക് എത്തിച്ചത്. ആദ്യ ചിത്രം വണ്ടിച്ചക്രം. അതില്‍ സില്‍ക്ക് എന്ന ഡാന്‍സുകാരിയുടെ വേഷം. ആ ഒറ്റ വേഷത്തിലൂടെ തന്നെ അവര്‍ യുവാക്കളുടെ മനസ്സില്‍ ചേക്കേറി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ സ്മിത ഒരു അവശ്യ ഘടകമായി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല. മൂന്നാം പിറയും, അഥര്‍വ്വവും, സ്ഫടികവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ നല്‍കി അവര്‍ക്ക്. പണവും പ്രശസ്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമ അവരെ വീര്‍പ്പു മുട്ടിച്ചു. എന്നാല്‍ സിനിമാ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ സ്മിത ജീവിക്കുവാന്‍ മറന്നു പോയി എന്നു കരുതുന്നവരുണ്ട്. ഇടയ്ക്കെപ്പോഴോ ഒരു പുരുഷനില്‍ തന്നിലെ സ്ത്രീത്വത്തിനു പൂര്‍ണ്ണത തേടി അവര്‍. എന്നാല്‍ സിരകളില്‍ കാമം പൂത്ത് ഉലയുന്ന കണ്ണുകളുമായി തിരശ്ശീലയില്‍ മെയ്യഴകു കാട്ടി നൃത്തചുവടുകള്‍ വെച്ച സ്മിതയ്ക്ക് പക്ഷെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു. പ്രണയത്തിന്റെ ചതിച്ചുഴില്‍ പെട്ട അവര്‍ ജീവിതത്തിന്റെ തിരശ്ശീല സ്വയം വലിച്ചു കീറി. ഒപ്പം ചുവടു വെച്ച നടിമാരില്‍ പലരും അഭ്രപാളിയില്‍ നിന്നും പണ്ടേ മാഞ്ഞു പോയി. അവരില്‍ ചിലര്‍ വാര്‍ധ്യക്യത്തിന്റെ അവശതകളുമായി ഇന്നും കോടമ്പാക്കത്ത് ജീവിക്കുന്നു. എന്നാല്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കി ആക്കി കൊണ്ട് സ്മിത ഇന്നും ഇന്ത്യന്‍ സിനിമയില്‍ അനശ്വരയായി ജീവിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« പാപ്പിലിയോ ബുദ്ധയുമായി പ്രകാശ് ബാരെ
മഹാനടൻ തിലകൻ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine