Tuesday, February 5th, 2019

ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു

anria-abudhabi-honoring-madhu-on-fiesta-2019-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി യുടെ വാർഷിക ആഘോ ഷങ്ങള്‍ ‘ഫിയസ്റ്റ – 2019’ മലയാള സിനിമ യിലെ കാര ണവര്‍ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഒരുക്കിയ ‘ഫിയസ്റ്റ – 2019’ ല്‍ മുഖ്യ അതിഥികള്‍ ആയി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ്, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ, സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, കെ. ചന്ദ്ര സേനന്‍ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

ആൻറിയ അബു ദാബി പ്രസിഡണ്ട് സ്വരാജ് കെ. ജെ. അദ്ധ്യക്ഷത വഹിച്ചു. ഫിയസ്റ്റ – 2019 ജനറൽ കൺ വീനർ ജസ്റ്റിൻ പോൾ സ്വാഗതവും ജോയിന്റ് കൺവീനർ ജോ മോൾ റെജി നന്ദി യും പറഞ്ഞു. ആൻറിയ അബു ദാബി ജനറൽ സെക്രട്ടറി രാജേഷ്‌ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ചലച്ചിത്ര മേഖല യിൽ നൽകിയ സമഗ്ര സംഭാവന കളെ മാനിച്ച് ആൻറിയ അബു ദാബി നല്‍കി വരുന്ന ലൈഫ് ടൈം അച്ചീവ്‌ മെന്റ് അവാർഡ് ‘ചല ച്ചിത്ര രത്ന പുര സ്കാരം’ നൽകി പത്മശ്രീ മധു വിനെ ആദരിച്ചു.

ഗൾഫ് മേഖല യിലെ മികച്ച റേഡിയോ നിലയ ത്തി നുള്ള ‘ഗ്ലോബൽ വോയ്‌സ് അവാർഡ്’ പ്രവാസി ഭാരതി റേഡിയോ മേധാവി കെ. ചന്ദ്ര സേനന്‍ ഏറ്റു വാങ്ങി. അംഗ ങ്ങളുടെ കുട്ടി കൾ ക്കുള്ള അക്കാഡമിക് എക്സ ലൻസ് അവാർഡ്, ബിസിനസ്സ് എക്സ ലൻസ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

സിനിമാറ്റിക് ഡാൻസ് – കരോൾ ഗാന മത്സര ങ്ങള്‍ എന്നിവ യോടെ ആയിരുന്നു ആഘോഷ ങ്ങൾക്ക് തുടക്ക മായത്.

സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ അവ തരി പ്പിച്ച സാൻഡ് ആർട്ട്‌ ഷോ വേറിട്ട അനുഭവം ആയി രുന്നു. അങ്ക മാലി യുടെ ഭൂ പ്രകൃതി കളും, ആൻറിയ അബു ദാബി യുടെ പ്രവർ ത്തന മേഖല കളും പത്മശ്രീ മധു വിന്റെ ചിത്ര വും ഉദയന്റെ വിരൽ തുമ്പി ലൂടെ മണ ലിൽ വിടർന്ന കാഴ്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ആൻറിയ അബു ദാബി മ്യൂസിക് ബാൻഡ് ‘ഈണം’ കലാ കാരൻമാർ അവതരിപ്പിച്ച ഗാന മേളയും അംഗ ങ്ങ ളുടെ കുട്ടികൾ അവ തരി പ്പിച്ച വൈവിധ്യ ങ്ങളായ കലാ പരി പാടി കളും അയ്മ മ്യൂസിക് മെല്ലോ അവ തരി പ്പിച്ച ഗാന മേള യും കോമഡി ഷോ യും ഫിയസ്റ്റ – 2019 ആഘോ ഷങ്ങ ൾക്ക് മാറ്റു കൂട്ടി. തനി നാടൻ അങ്ക മാലി സദ്യ ഫിയസ്റ്റ – 2019 ന്റെ പ്രത്യേകത യായി രുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine