പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു

July 1st, 2026

indian-blue-passport-ePathram

ന്യൂഡൽഹി: ഇന്ത്യയിൽ പാസ്‌പോർട്ട് അപേക്ഷാ ഫീസുകളിൽ വൻ വർദ്ധനവ് വരുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. 2012-ന് ശേഷം ആദ്യമായാണ് പാസ്‌പോർട്ട് നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം സാധാരണ 36 പേജുള്ള പാസ്‌പോർട്ട് ബുക്ക്‌ലെറ്റിന്റെ നിരക്ക് 1,500 രൂപയിൽ നിന്നും 2,500 രൂപയായി ഉയർത്തി. ഇതിന്റെ തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്നും 5,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾക്കും ഇന്ത്യയിലുള്ളവർക്കും ഒരുപോലെ ഈ നിരക്ക് വർദ്ധനവ് ബാധകമായിരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി

June 27th, 2026

indian-army-epathram
ന്യൂഡൽഹി: 2025 മേയിൽ നടന്ന അതിർത്തി കടന്നുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’-ൽ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിനൽകിയ ധീരസൈനികരുടെ വിവരങ്ങൾ ആദ്യമായാണ് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്

June 27th, 2026

narendra-modi-lays-foundation-ayodhya-rama-temple-ePathram

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ എട്ട് പ്രതികളെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

May 23rd, 2026

agni-1-launch-epathram

ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ ഒഡീഷയിലെ ചാന്ദിപ്പൂർ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രാലയം വെള്ളിാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷണം മിസൈലിന്റെ എല്ലാ സാങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

2 of 5341231020»|

« Previous Page« Previous « 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
Next »Next Page » അഗ്നി-1 വിജയകരമായി പരീക്ഷിച്ചു »



  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine