നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും

January 29th, 2026

kerala-legislative-assembly-epathram
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്. ഐ. ആര്‍.) എന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുന്നു എന്നുള്ള ആശങ്ക അകറ്റുന്നതിന് പൗരന്മാർക്ക് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും എന്ന പ്രഖ്യാപനം നടത്തി ക്കൊണ്ട് ധന വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റി വിറ്റി കാര്‍ഡ് നൽകുന്നതു വേണ്ടി നിയമ നിർമ്മാണം നടത്തും എന്നും എന്നും പദ്ധതിയുടെ ചെലവു കള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കി വെക്കും എന്നും പ്രഖ്യാപിച്ചു.

എസ്. ഐ. ആർ. അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. തലമുറകളായി കേരളത്തില്‍ ജീവിച്ചു വരുന്ന ജനങ്ങള്‍ക്ക് എസ്. ഐ. ആര്‍. മൂലം ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുവാനാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതി എന്നും മന്ത്രി വിശദീകരിച്ചു.

രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമ ങ്ങളെ സംസ്ഥാന സര്‍ക്കാരും ഇടതു മുന്നണിയും ശക്തമായി എതിര്‍ത്തി ട്ടുണ്ട്. എസ്‌. ഐ. ആർ. സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

November 5th, 2025

minister-k-b-ganesh-kumar-ePathram
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍.

അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.

മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്

October 6th, 2025

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram

തിരുവനന്തപുരം : രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്നുകൾ നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം എന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐ. എ. പി) അറിയിച്ചു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ മിക്ക ചുമ രോഗ ങ്ങളും മരുന്നു ഇല്ലാതെ തന്നെ സ്വയം ഭേദമാകുന്നവയാണ്.

അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതം അല്ലാത്തതും എന്നുള്ള കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ ഉണ്ടാവണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ചുമ മരുന്നിനേക്കാൾ നല്ലത്, ആവശ്യത്തിന് വെള്ളം കുടിക്കുക (Adequate Hydration), നല്ലതു പോലെ വിശ്രമം, മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.

വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ കൊടുക്കുവാൻ പാടുള്ളൂ.

സ്വയം ചികിത്സ ഒഴിവാക്കുക, സുരക്ഷിതവും ഫല പ്രദവുമായ ചികിത്സ ലഭ്യമാക്കുവാൻ പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഐ. എ. പി. നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും

August 14th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസ്സുകൾ എടുക്കരുത് എന്നുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് പി. എസ്. സി. പരിശീലന കേന്ദ്ര ങ്ങളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ക്ലാസ്സുകൾ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളു കളിലെ അദ്ധ്യാപകരെ കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കാന്‍ എ. ഇ. ഒ. മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1421231020»|

« Previous « ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
Next Page » കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine