ശബരി മല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

May 14th, 2018

sabarimala-epathram
കോട്ടയം : ശബരി മല വലിയ തന്ത്രി താഴമൺ മഠം കണ്ഠര് മഹേശ്വരര് (91) നിര്യാത നായി. തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ചെങ്ങന്നൂര്‍ മുണ്ടം കാവി ലുള്ള വസതിയില്‍ വെച്ച് അന്ത്യം സംഭവിക്കുന്നത്. വാർദ്ധക്യ സഹജ മായ രോഗ ങ്ങളാല്‍ ചികിത്സ യിലാ യിരുന്നു. ഭാര്യ : ദേവകി അന്തർജനം. മക്കൾ : കണ്‌ഠര് മോഹനര്, മല്ലിക, ദേവിക എന്നിവര്‍.

പതിനേഴാം വയസ്സില്‍ ശബരി മല യിലെ താന്ത്രിക കർമ്മ ങ്ങളിൽ പങ്കാളിയായി തുടങ്ങിയ ഇദ്ദേഹം ശബരിമല അടക്കം നിര വധി ക്ഷേത്ര ങ്ങ ളില്‍ തന്ത്രി യായി സേവനം ചെയ്തിട്ടുണ്ട്. കേരള ത്തിനകത്തും പുറത്തു മായി മുന്നൂറോളം ക്ഷേത്ര ങ്ങളില്‍ പ്രതിഷ്ഠ നടത്തി യി ട്ടുള്ള ഇദ്ദേഹ ത്തിന്‌ എഴുന്നൂറോളം ക്ഷേത്ര ങ്ങളില്‍ താന്ത്രികാവകാശ മുണ്ട്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

January 29th, 2018

ottan-thullal-artist-kala-mandalam-geethanandan-ePathram
തൃശ്ശൂര്‍ : ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട യിലെ അവിട്ടത്തൂര്‍ മഹാ ശിവക്ഷേത്ര ത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു കൊണ്ടി രിക്കെ കുഴഞ്ഞു വീഴുക യായി രുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രി യില്‍ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

നൃത്ത സംവിധായിക ശോഭന യാണ് ഭാര്യ. സനല്‍ കുമാര്‍, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍.

ottan-thullal-perform-by-geethanandan-ePathram

കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസി പ്പിക്കുന്ന ഗീതാനന്ദന് തൊള്ളാ യിര ത്തോളം ശിഷ്യ ന്മാരുണ്ട്. 33 വര്‍ഷം കലാ മണ്ഡല ത്തില്‍ അദ്ധ്യാ പക നായി രുന്നു.

‘കമലദളം’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തിയ അദ്ദേഹം ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’,’വധു ഡോക്ടറാണ്’ തുടങ്ങി നിരവധി സിനിമ കളില്‍ അഭിന യിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

November 12th, 2017

hartal-idukki-epathram
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.

നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.

കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു

July 26th, 2017

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി യും അറിയ പ്പെടുന്ന ഗാന്ധി യനുമായ കെ. ഇ.മാമ്മന്‍ അന്തരിച്ചു. 96 വയസ്സാ യിരുന്നു. നെയ്യാറ്റിന്‍ കര യിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ച് രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം.

കേരള ത്തിലെ മദ്യ വിരുദ്ധ സമര ങ്ങളുടെ മുന്നണി പ്പോരാളി യായിരുന്നു ഗാന്ധിയ നായ ഇദ്ദേഹം. ക്വിറ്റ് ഇന്ത്യ സമര ത്തിലും തിരുവിതാം കൂർ ദിവാൻ സർ സി. പി. ക്ക് എതിരായ പോരാട്ട ത്തിലും പങ്കെടു ത്തി ട്ടുണ്ട്.

കെ. ടി. ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മ യുടെയും ഏഴു മക്കളിൽ ആറാമത്തെ മകന്‍ ആയിട്ടാണ് 1921 ജൂലൈ 31ന് കണ്ട ത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ. ഇ. മാമ്മൻ ജനിച്ചത്.

അവിവാഹിതനായ കെ. ഇ. മാമ്മന്‍, സഹോദരന്‍ കെ. ഇ. ഉമ്മന്റെ മകന്റെ കൂടെ ആയി രുന്നു താമസം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 37910112030»|

« Previous Page« Previous « പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു
Next »Next Page » കാവ്യാ മാധവനെ ചോദ്യം ചെയ്തു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine