ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

March 4th, 2022

australian-cricket-legend-shane-warne-ePathram
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ഹൃദയാഘാതമാണ് എന്നാണ് റിപ്പോര്‍ട്ട്.
തായ്‌ലൻഡിലെ വില്ലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 1992 -ൽ അരങ്ങേറ്റം കുറിച്ചു.1999-ല്‍ ലോക കപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗമായ വോണ്‍ 5 തവണ ആഷസ് കിരീടവും സ്വന്തമാക്കി യിട്ടുണ്ട്. ടെസ്റ്റ് വിക്കറ്റ് നേടിയവരില്‍ ലോകത്തെ രണ്ടാം സ്ഥാനം ഷെയ്ൻ വോൺ നിലനിര്‍ത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

December 15th, 2021

covid-19-omicron-variant-spread-very-fast-ePathram
ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.

ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.

> Image Credit : Reuters

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി

December 13th, 2021

harnaaz-sandhu-miss-universe-2021-ePathram
2021ലെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ്സ് യൂണി വേഴ്സ് മത്സരത്തില്‍ വിജയ കിരീടം ചൂടിയത് ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ഥു. ഇരുപത്തി ഒന്നു കാരിയായ ഹർനാസ് പഞ്ചാബിലെ ചണ്ഡീ ഗഡ് സ്വദേശി യാണ്. പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളി ലെ സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് വിജയ കിരീടം ചൂടിയത്.

വിശ്വ സുന്ദരിപ്പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി യാണ് ഇവർ. 21 വർഷ ങ്ങൾക്ക് ശേഷമാണ് വിശ്വ സുന്ദരി കിരീടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.

1994 ൽ സുസ്മിത സെന്‍, 2000 ത്തിൽ ലാറാ ദത്ത എന്നിവര്‍ ആയിരുന്നു വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ യിലേക്ക് എത്തിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെൻടക്കിയിൽ ചുഴലിക്കാറ്റ്

December 12th, 2021

kentucky-tornado-epathram
കെൻടക്കി: വ്യാപകമായ നാശം വിതച്ച ചുഴലിക്കാറ്റിൽ നൂറിൽപരം ആളുകൾ കെൻടക്കിയിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുന്നൂറ് മൈൽ നീണ്ട് നിൽക്കുന്ന പ്രദേശമാണ് ചുഴലിക്കാറ്റിൻ്റെ കെടുതിയിൽ പെട്ടത്. വീടുകളും കച്ചവട സ്ഥാപനങ്ങളും അടക്കം നിലം പരിശായി. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും മൃതദേഹങ്ങളും ചിലപ്പോഴൊക്കെ ജീവനോടെ അകപ്പെട്ടവരേയും രക്ഷാ പ്രവർത്തകർ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

October 8th, 2021

logo-nobel-prize-ePathramസ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള 2021 ലെ നോബല്‍ പുരസ്കാരം രണ്ടു മാധ്യമ പ്രവർത്തകർക്ക്.

ഫിലിപ്പൈന്‍സിലെ മരിയ റെസ, റഷ്യയിലെ ദിമിത്രി ആൻഡ്രീവിച്ച് മുറാദോവ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ഫിലിപ്പൈന്‍സിലെ റാപ്ലര്‍ എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ സ്ഥാപക യാണ് മരിയ റെസ. റഷ്യൻ പത്രം നൊവായ ഗസെറ്റ യുടെ സ്ഥാപക എഡിറ്റര്‍ കൂടിയാണ് ദിമിത്രി മുറാതോവ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ ഉള്ള പരിശ്രമത്തിനാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോബൽ ലഭിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

October 7th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2021 ലെ നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരനായ അബ്ദുൽ റസാഖ് ഗുർണ കരസ്ഥമാക്കി. അഭയാര്‍ത്ഥികളുടെ ജീവിതത്തോട് വിട്ടു വീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം ഗുർണയുടെ കൃതികളില്‍ തെളിഞ്ഞു കാണാം. ഇതു തന്നെയാണ് അബ്ദുൽ റസാഖ് ഗുർണക്കു നോബല്‍ പുരസ്കാരം നല്‍കുവാന്‍ കാരണമായത് എന്നും ജൂറി അഭിപ്രായപ്പെട്ടു.

2005 ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ ബ്രെഡ് പ്രൈസിനും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തു കാരനാണ് അബ്ദുല്‍ റസാഖ് ഗുര്‍ണ. പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്‍റെ വിഖ്യാത കൃതി. മറ്റു പ്രാധാനപ്പെട്ടവ : ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവ.

കൂടാതെ പത്തു നോവലുകളും നിരവധി ചെറുകഥകളും ശ്രദ്ധേയമായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

*  Nobel Prize : WiKiePedia

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

October 6th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

August 17th, 2021

taliban-in-afganistan-ePathram
കാബൂൾ : അഫ്ഗാനിസ്ഥാനിലെ സർക്കാർ ഉദ്യോഗ സ്ഥർക്ക് താലിബാന്റെ പൊതു മാപ്പ്. ജീവനക്കാർ ജോലി യിൽ തിരികെ പ്രവേശിക്കണം എന്ന് താലിബാൻ നിർദ്ദേശം. പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മ വിശ്വാസ ത്തോടെ യും ജോലി ചെയ്യണം എന്നും അധികാരം ഏറ്റെടുത്ത് രണ്ടാം ദിവസം താലിബാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ല എന്നും താലിബാൻ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 1683451020»|

« Previous Page« Previous « താലിബാൻ വീണ്ടും അധികാരത്തിലേക്ക്
Next »Next Page » ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine