‘ട്രാവന്കൂര് – സാഗ ഓഫ് ബെനവലന്സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്ശിപ്പിക്കുന്നു.
ഒന്നേ മുക്കാല് മണിക്കൂര് ദൈര്ഘ്യ മുള്ള ഡോക്യു മെന്ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി നാഷണല് തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര് കോളജസ് ഹയര് കോളജസ് ഓഫ് ടെക്നോളജി വിമന്സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്ശിപ്പിക്കുക.
കേരള സര്ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില് ഏറ്റവും മികച്ച ഡോക്യുമെന്ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന് പരിപാടി യില് പങ്കെടുക്കും.
എന്.. എം സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ. ബി ആര്. ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് ഗ്ളോബല് സി. ഒ. ഒ. വൈ. സുധീര് കുമാര് ഷെട്ടി എന്നിവര് ശ്രദ്ധേയ വേഷ ങ്ങളില് അഭിനയിച്ച താണ് ഡോക്യുമെന്ററിയെ പ്രവാസ ലോകത്ത് ചര്ച്ചാ വിഷയം ആക്കിയത്.
1758 -1790 കാലയളവില് രാജാവായിരുന്ന ധര്മ്മ രാജാ ആയിട്ടാണ് ബി.ആര്. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള് മാര്ത്താണ്ഡ വര്മ യായി സുധീര് കുമാര് ഷെട്ടിയും അഭിനയിച്ചു.
പൂയം തിരുനാള് ഗൗരി പാര്വതി ഭായി, അശ്വതി തിരുനാള് ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള് രാമവര്മ, അവിട്ടം തിരുനാള് ആദിത്യ വര്മ, മാര്ത്താണ്ഡ വര്മ, ധര്മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള് ആവുന്നു.
യു. എ. ഇ. യില് കൂടാതെ ഒമാന്, ഖത്തര്, കുവൈത്ത്, ബഹ്റൈന്, അമേരിക്ക, ബ്രിട്ടന്, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്ശിപ്പിക്കും