സൌണ്ട് തോമ എന്ന ചിത്രത്തില്‍ മുറിച്ചുണ്ടനായി ദിലീപ് അഭിനയിക്കുന്നു. മുറിച്ചുണ്ട് മൂലം ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും അത് സൃഷ്ടിക്കുന്ന തമാശകളുമാണ് ചിത്രത്തില്‍ ഇതിവൃത്തമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായ മായാമോഹിനിയില്‍ ദിലീപ് ചെയ്ത സ്ത്രീവേഷം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മുറിച്ചുണ്ടും അല്പം നീണ്ട മൂക്കുമുള്ള പുതിയ കഥാപാത്രവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ. ദിലീപിന്റെ വ്യത്യസ്ഥതയാര്‍ന്ന കഥാപാത്രങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട കുഞ്ഞിക്കൂനന്‍, ചക്കരമുത്ത്, ചാന്ത് പൊട്ട് എന്നീ ചിത്രങ്ങളും വന്‍ വിജയമായിരുന്നു. വശാഖനാണ് സൌണ്ട് തോമ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ അഭിനയിച്ച നമിത പ്രമോദാണ് സൌണ്ട് തോമയിലെ നായിക. രാജീവ് ആലുങ്കല്‍ ഗാന രചനയും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ സഹോദരന്‍ അനൂപാണ്. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രം 2013 വിഷുവിന് തീയേറ്ററുകളില്‍ എത്തും.