പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ വിലക്ക്

January 21st, 2013

കൊച്ചി: യുവ നടന്‍ പൃഥ്‌വിരാജിന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. ഫെഫ്ക, തീയെറ്റര്‍ ഉടമകളുടെ സംഘടനകള്‍, ഔട്ട് ഡോര്‍ യൂണിറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് പൃഥ്‌വിരാജ് നായകനായി അഭിനയിക്കുന്ന സിനിമകളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ കത്തു നല്‍കി. പൃഥ്‌വി നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്‌വിരാജ് നായകനായി അഭിനയിച്ച രഘുപതി രാഘവ രാജാറാം എന്ന സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ തൃപ്തനായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രോഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കുകയാ‍യിരുന്നു. നിര്‍മ്മാതാവിനു നഷ്ടം ഉണ്ടാകാതെ മറ്റൊരു ചിത്രം തങ്ങള്‍ സഹകരിക്കാമെന്ന് ഷാജിയും പൃഥ്‌വിയും സമ്മതിച്ചതായിരുന്നു എന്നും പിന്നീട് ഇവര്‍ വാക്കു പാലിച്ചില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന ആരോപിക്കുന്നത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഉണ്ടായ തുടര്‍ പരാജയങ്ങളാണ് സംവിധായകനെന്ന നിലയില്‍ ഷാജി കൈലാസിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്‌വിരാജിനെ നായകനായ സിംഹാസനവും ജയറാമിന്റെ മദിരാശിയുമാണ് ഏറ്റവും അവസാനം പരാജയപ്പെട്ട ഷാജി കൈലാസ് ചിത്രങ്ങള്‍.രണ്ടു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഹോള്‍ഡോവര്‍ ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷക്കീല പാര്‍വ്വതി ഓമനക്കുട്ടനൊപ്പം അഭിനയിക്കുന്നു

January 19th, 2013

shakeela-returns-epathram

ഒരു ഇടവേളയ്ക്ക് ശേഷം ഗ്ലാമര്‍ നായിക ഷക്കീല മലയാളത്തില്‍ തിരിച്ചെത്തുന്നു. ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വ്വതി ഓമനക്കുട്ടനൊപ്പമാണ് ഷക്കീല അഭിനയിക്കുന്നത്. ഗ്ലാമര്‍ നായികയും സുന്ദരിയും ഒത്തു ചേരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. 2000-ല്‍ ഇറങ്ങിയ കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയെ മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ചത്. തുടര്‍ന്ന് നിരവധി സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ ഷക്കീല നായികയായി മലയാളത്തില്‍ ഇറങ്ങി. ഷക്കീലയെ കൂടാതെ രേഷ്മ, സിന്ധു, മറിയ തുടങ്ങി പല നടിമാരും ഇത്തരം ചിത്രങ്ങളില്‍ മേനി പ്രദര്‍ശനത്തിനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ മിക്കവയും വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു. രതി ചിത്രങ്ങളുടെ കാലം കഴിഞ്ഞതോടെ ഇടക്ക് ഷക്കീല സിനിമയില്‍ നിന്നും വിട്ട് നിന്നു. പിന്നീട് ഹാസ്യ നടിയായിട്ടാണ് അവര്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് ഛോട്ടാ മുംബൈ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലും പൃഥ്‌വി രാജ് നായകനായ തേജാഭായ് ആന്റ് ഫാമിലിയിലും ഷക്കീല അഭിനയിച്ചു എങ്കിലും തുടർന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഒന്നും അവരെ തേടിയെത്തിയില്ല. ഇതിനിടയില്‍ ഷക്കീല തന്റെ ആത്മകഥ എഴുതുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ കുറിച്ചുള്ള സിദ്ദിഖിന്റെ പത്രാധിപകുറിപ്പ് വിവാദമാകുന്നു

January 16th, 2013

കൊച്ചി: ന്യൂഡെല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗം നടന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖ് എഴുതിയ പത്രാധിപകുറിപ്പ് വിവാദമാകുന്നു. ഫാമിലി ഫേസ് ബുക്ക് എന്ന മാഗസിന്റെ ജനുവരി ലക്കത്തില്‍ സിദ്ദിഖ് എഴുതിയ കുറിപ്പില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യ പരിഗണന വേണമെന്ന സ്ത്രീകളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ആരോപിക്കുന്നു. തുല്യ പരിഗണന ലഭിച്ചപ്പോള്‍ രാവും പകലും വ്യത്യാസം ഇല്ലാതെ ജൊലി ചെയ്യേണ്ടി വന്നു, യാത്ര ചെയ്യേണ്ടി വന്നു. ആറുമണികഴിഞ്ഞാല്‍ വീട്ടില്‍ എത്തിയിരുന്നവര്‍ രാത്രി പത്തു മണിക്ക് ജോലിക്ക് പുറപ്പെടേണ്ടിയും വന്നു. തുണ വേണ്ട തങ്ങള്‍ ഒറ്റയ്ക്ക് ആയിക്കൊള്ളാമെന്ന ഭാവമാണ് പലര്‍ക്കും. അവസരങ്ങള്‍ സ്ത്രീകള്‍ തന്നെ ഉണ്ടാക്കി കൊടുത്തപ്പോള്‍ പലരും അവസ്ം ഉപയോഗപ്പെടുത്തിയെന്നും നടന്‍ ലേഖനത്തില്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും സ്ഥലകാലബോധമില്ലാതെ ആണ്‍കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നവരുമൊക്കെയാണ്‍` കൂടുതല്‍ ആക്രമിക്കപ്പെടുന്നതെന്നും സിദ്ദിഖ് എടുത്ത് പറയുന്നു. നിങ്ങള്‍ക്ക് വേണ്ടത് സമത്വമല്ല സംരക്ഷണമാണെന്ന് പുരുഷനൊപ്പം സമത്വം വേണമെന്ന് വാശിപിടിക്കുന്നവര്‍ ചിന്തിക്കണമെന്ന ഉപദേശവും ലേഖകന്‍ നല്‍കുന്നുണ്ട്. സ്ത്രീ പുരുഷനൊകാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അവര്‍ക്കുണ്ടാകുന്ന ദുരവസ്ഥ കണ്ട വിലപിക്കുവാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന എഡിറ്റോറിയല്‍ കുറിപ്പില്‍ സിദ്ദിഖിന്റെ കയ്യൊപ്പും ഉണ്ട്. ഫാമിലി ഫേസ് ബുക്കിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമാണ് സിദ്ദിഖ്.

എന്നാല്‍ സിദ്ദിഖ് പ്രവര്‍ത്തിക്കുന്ന സിനിമാ ഫീല്‍ഡില്‍ സമയവും കാലവും നോക്കിയാണോ സ്ത്രീകള്‍ ജോലി ചെയ്യുന്നതെന്നും അവിടെ ഈ പറഞ്ഞ സംഗതികള്‍ ബാധകമല്ലേ എന്നുമാണ് നടന്റെ ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരുടെ ചോദ്യം. സിനിമയില്‍ സ്ത്രീ ശരീരത്തിന്റെ പ്രദര്‍ശനം ധാരാളമായി നടക്കുന്നുണ്ടെന്നും. സിനിമയുടെ പേരില്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും അപൂര്‍വ്വമല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖിന്റെ ഉപദേശങ്ങളെ മുഖവിലക്കെടുത്താല്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെ ഉള്ള സംഗതികള്‍ നിരോധിക്കേണ്ടി വരുമെന്നും നടിമാര്‍ക്ക് വീട്ടിലിരിക്കേണ്ടി വരുമെന്നും ചിലര്‍ തമാശ രൂപേണ പറയുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകള്‍ മുന്നേറിയ പുതിയ കാലഘട്ടത്തില്‍ അവരെ പുറകോട്ട് കൊണ്ടു പോകുവാനുള്ള ശ്രമമാണ് സിദ്ദിഖിനെ പോലുള്ളവര്‍ നടത്തുന്നതെന്നും രാത്രികാലങ്ങാലില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതല്ല മറിച്ച് പുരുഷന്മാരുടെ സമീപനത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന മറുവാദമാണ് സിദ്ദിഖിനോട് പലര്‍ക്കും പറയുവാന്‍ ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാഡ് ഡാഡ് എത്തി

January 16th, 2013

mad-dad-epathram

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ഒരുക്കിയ രേവതി എസ്. വർമ്മ മലയാളത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് മാഡ് ഡാഡ്. പി. എൻ. വി. അസോസിയേറ്റ്സിന്റെ ബാനറിൽ പി. എൻ. വേണുഗോപാൽ നിർമ്മിച്ച ചിത്രത്തിൽ ലാൽ, നസറിയ നസീം, മേഘ്നാ രാജ്, ശ്രീജിത്ത് വിജയ്, പത്മപ്രിയ, ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ എന്നിവർ അഭിനയിക്കുന്നു. സന്തോഷ് വർമ്മ, രേവതി എസ്. വർമ്മ എന്നിവരുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3ഡി ഡ്രാക്കുളയുമായി വിനയന്‍ വരുന്നു

January 15th, 2013

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രം ഡ്രാക്കുള 2012 റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളം,തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡ്രാക്കുള 2012 ത്രിഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരായ യൂണിവേഴ്സല്‍ പിക്‍ചേഴ്സ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതായി വിനയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രത്തിന്റെ മിസ്കിങ്ങ് ഉള്‍പ്പെടെ ഉ ള്ള ജോലികള്‍ പൂര്‍ത്തിയായി.

ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ഇന്ത്യന്‍ ദമ്പതികളും തുടര്‍ന്ന് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യോഗ ഇന്ത്യന്‍ മിഥോളജി എന്നിവയും ഡ്രാക്കുളയുടെ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി മന്ത്രവാദ-ഹോറര്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിനയന്റെ യക്ഷിയും ഞാനും ആയിരുന്നു ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു എങ്കിലും സാങ്കേതികമായ പോരായ്മകള്‍ ധാരാളമായി ഉണ്ടായിരുന്നു. ചിത്രം പരാജയമായിരുന്നു എങ്കിലും യക്ഷിയായി അഭിനയിച്ച മേഘ്ന രാജ് പുതു തലമുറ നായികമാരില്‍ ഏറെ തിരക്കുള്ള നടിയായി മാറി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

66 of 175« First...1020...656667...7080...Last »

« Previous Page« Previous « സൌണ്ട് തോമയില്‍ ദിലീപ് മുറിച്ചുണ്ടനാകുന്നു
Next »Next Page » മാഡ് ഡാഡ് എത്തി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine