തിരുവനന്തപുരം: 2011ലെ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ മന്ത്രി ഗണേശ് കുമാര്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമ ചാനലില്‍ പ്രക്ഷേപണം ചെയ്ത ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയാണ് മികച്ച സീരിയല്‍. കെ. മധുപാലാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. ബാബു അന്നൂര്‍ മികച്ച നടനും ശ്രീലക്ഷ്മി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ജീന്‍ പോള്‍ ആണ്. ജോണ്‍ ഡി. പാനിക്ക് (മഴവില്‍ മനോരമ) ആണ് മികച്ച രണ്ടാമത്തെ സീരിയല്‍. കെ. വി. ശിവപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മഞ്ഞാനയാണ് മികച്ച ടെലിഫിലിം. 20 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഭാഗത്തില്‍ സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പുറത്തപ്പന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. മികച്ച കോമഡി പ്രോഗ്രാം മറിമായം (മഴവില്‍ മനോരമ) ആണ്. ഇതേ പ്രോഗ്രാമിലെ അഭിനയത്തിന് മണികണ്ഠന്‍ പട്ടാമ്പി മികച്ച കൊമേഡിയനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ സംവിധാനം ജസ്റ്റിൻ, ചിത്ര സംയോജനം രതീഷ് രാജ്, ക്യാമറാമാന്‍ ആല്‍ബി, ഡോക്യൂമെന്ററി മൌനത്തിന്റെ നിലവിളി, വാര്‍ത്താ അവതരണം പ്രജുല, ആങ്കര്‍ ഷാനി പ്രഭാകര്‍, ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ഷിബു ജോസഫ്, ടി. വി. ഷോ – നാടകമേ ഉലകം തുടങ്ങിയവയാണ് മറ്റു ചില പുരസ്കാരങ്ങള്‍.