സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് 16 വര്‍ഷം

September 24th, 2012

silk-smitha-epathram

ജീവിതത്തിന്റെ അരങ്ങില്‍ നിന്നും ഒഴിഞ്ഞിട്ട് പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറവും സില്‍ക്ക് സ്മിതയെന്ന വിസ്മയം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫീല്‍ഡില്‍ നിന്നും അല്പകാലം വിട്ടു നിന്നാല്‍ പോലും വിസ്മൃതിയിലേക്ക് അനായാസം തള്ളപ്പെടുന്നവരാണ് സിനിമാ നടിമാര്‍. എന്നാല്‍ സ്മിതയെന്ന അഭിനേത്രി ആ പതിവുകളെ തകര്‍ക്കുന്നു. അവര്‍ ഇന്നും നിറ സാന്നിധ്യമായി ഇന്ത്യന്‍ സിനിമയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അമ്പത്തിരണ്ടു കാരി ഇപ്പോഴും സജീവമായി തന്നെ അരങ്ങില്‍ നിറഞ്ഞാടുമായിരുന്നു എന്ന് കരുതുന്നവര്‍ ഇന്നും ധാരാളമുണ്ട്. അതാണ് സില്‍ക്ക് എന്ന പ്രതിഭ സൃഷ്ടിച്ചു വെച്ച ഇമേജ്.

silk-smitha-epathram

സ്മിതയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡെര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം സ്മിത വീണ്ടും സജീവ ചര്‍ച്ചയായി. ഡെര്‍ട്ടി പിക്ചര്‍ ബോക്സോഫീസ് വിജയമായി എന്നതിനൊപ്പം വിദ്യാ ബാലന് മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. വിദ്യാ ബാലന്‍ എന്ന നടി തന്റെ വേഷം ഗംഭീരമാക്കി എങ്കിലും കടക്കണ്ണിലെ നോട്ടത്തിലൂടെ പ്രേക്ഷകനില്‍ വികാരത്തിന്റെ മിന്നല്‍ പിണര്‍ പായിക്കുന്ന സ്മിതയുടെ അടുത്തെങ്ങും എത്തുവാന്‍ അവര്‍ക്കായില്ല.

1960-ല്‍ വിജയവാഡയില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച വിജയ ലക്ഷ്മിയെന്ന സില്‍ക്ക് സ്മിതയെ പട്ടിണിയാണ് മദ്രാസിലെ സിനിമാ നഗരത്തിലേക്ക് എത്തിച്ചത്. ആദ്യ ചിത്രം വണ്ടിച്ചക്രം. അതില്‍ സില്‍ക്ക് എന്ന ഡാന്‍സുകാരിയുടെ വേഷം. ആ ഒറ്റ വേഷത്തിലൂടെ തന്നെ അവര്‍ യുവാക്കളുടെ മനസ്സില്‍ ചേക്കേറി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ സ്മിത ഒരു അവശ്യ ഘടകമായി മാറുവാന്‍ അധികം സമയം വേണ്ടി വന്നില്ല. മൂന്നാം പിറയും, അഥര്‍വ്വവും, സ്ഫടികവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ നല്‍കി അവര്‍ക്ക്. പണവും പ്രശസ്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമ അവരെ വീര്‍പ്പു മുട്ടിച്ചു. എന്നാല്‍ സിനിമാ സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തിനിടയില്‍ സ്മിത ജീവിക്കുവാന്‍ മറന്നു പോയി എന്നു കരുതുന്നവരുണ്ട്. ഇടയ്ക്കെപ്പോഴോ ഒരു പുരുഷനില്‍ തന്നിലെ സ്ത്രീത്വത്തിനു പൂര്‍ണ്ണത തേടി അവര്‍. എന്നാല്‍ സിരകളില്‍ കാമം പൂത്ത് ഉലയുന്ന കണ്ണുകളുമായി തിരശ്ശീലയില്‍ മെയ്യഴകു കാട്ടി നൃത്തചുവടുകള്‍ വെച്ച സ്മിതയ്ക്ക് പക്ഷെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു. പ്രണയത്തിന്റെ ചതിച്ചുഴില്‍ പെട്ട അവര്‍ ജീവിതത്തിന്റെ തിരശ്ശീല സ്വയം വലിച്ചു കീറി. ഒപ്പം ചുവടു വെച്ച നടിമാരില്‍ പലരും അഭ്രപാളിയില്‍ നിന്നും പണ്ടേ മാഞ്ഞു പോയി. അവരില്‍ ചിലര്‍ വാര്‍ധ്യക്യത്തിന്റെ അവശതകളുമായി ഇന്നും കോടമ്പാക്കത്ത് ജീവിക്കുന്നു. എന്നാല്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കി ആക്കി കൊണ്ട് സ്മിത ഇന്നും ഇന്ത്യന്‍ സിനിമയില്‍ അനശ്വരയായി ജീവിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാപ്പിലിയോ ബുദ്ധയുമായി പ്രകാശ് ബാരെ

September 22nd, 2012

papilio-buddha-epathram

മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെയുടെ പാപ്പിലിയോ ബുദ്ധയ്ക്ക് പൊതു പ്രദർശന അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വിവാദമാകുന്ന സാഹചര്യത്തിൽ സിനിമയുടെ സ്വകാര്യ പ്രദർശനം നാളെ (സെപ്റ്റംബർ 23) വൈകീട്ട് 4 മണിക്ക് ഡെൽഹി പ്രസ് ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ചിത്രം പ്രദർശിപ്പിക്കും എന്ന് നിർമ്മാതാക്കളായ സിലിക്കോൺ മീഡിയ, കായൽ ഫിലിംസ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ചയിൽ തിരുവനന്തപുരം അജന്ത തിയേറ്ററിൽ പാപ്പിലോൺ ബുദ്ധയുടെ സ്വകാര്യ പ്രദർശനം നടത്തിയിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി നിർമ്മാതാവ് പ്രകാശ് ബാരെയ്ക്ക് അയച്ച നിഷേധക്കുറിപ്പിൽ സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ച് തയ്യാറാക്കിയ ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനനാനുമതി നിഷേധിച്ച നടപടി എന്ന് സംവിധായകൻ ജയൻ ചെറിയാൻ ചൂണ്ടിക്കാട്ടി. ഒരു സംഘം ഉദ്യോഗസ്ഥരുടെ വിവരമില്ലായ്മയ്ക്ക് മുൻപിൽ ഉത്തരം പറയാൻ ഇരുന്നാൽ മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ എന്ന് വരുന്നത് പരിഹാസ്യമാണ് എന്ന് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള ജയൻ അഭിപ്രായപ്പെട്ടു.

പാപ്പിലോൺ ബുദ്ധയുടെ നിർമ്മാതാക്കൾ സെൻസർഷിപ്പ് തീരുമാനത്തിനെതിരെ അപ്പീൽ നല്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച ടെലിവിഷൻ ഷോ പട്ടുറുമാൽ

September 19th, 2012

patturumal-epathram

തിരുവനന്തപുരം : കൈരളി ചാനലിലെ പട്ടുറുമാൽ എന്ന പരിപാടിക്ക് മികച്ച ടി. വി. ഷോയ്ക്കുള്ള (വിനോദ വിഭാഗം) 2011ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു. കൈരളി ചാനലിലെ “കൊടികൾ മാറുന്നു” എന്ന പരിപാടിക്ക് മികച്ച കലാ സംവിധായകനുള്ള പുരസ്കാരം ജസ്റ്റിന് ലഭിച്ചു. ഫ്ലേവേർസ് ഓഫ് ഇൻഡ്യയ്ക്ക് പ്രത്യേക ജൂറി പുരസ്കാരവും പീപ്പ്ൾ ടി.വി. യിലെ സി. റഹിമിന്റെ ലോസ്റ്റ് വുഡ്സ് എന്ന പരിപാടിക്ക് നോൺ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു.

അയച്ചു തന്നത് : ബെറ്റി ലൂയിസ് ബേബി

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ദൈവത്തിന്റെ സ്വന്തം ദേവൂട്ടിക്ക് അവാര്‍ഡ്

September 16th, 2012

തിരുവനന്തപുരം: 2011ലെ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ മന്ത്രി ഗണേശ് കുമാര്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമ ചാനലില്‍ പ്രക്ഷേപണം ചെയ്ത ദൈവത്തിന്റെ സ്വന്തം ദേവൂട്ടിയാണ് മികച്ച സീരിയല്‍. കെ. മധുപാലാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. ബാബു അന്നൂര്‍ മികച്ച നടനും ശ്രീലക്ഷ്മി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ജീന്‍ പോള്‍ ആണ്. ജോണ്‍ ഡി. പാനിക്ക് (മഴവില്‍ മനോരമ)  ആണ് മികച്ച രണ്ടാമത്തെ സീരിയല്‍. കെ. വി. ശിവപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മഞ്ഞാനയാണ് മികച്ച ടെലിഫിലിം. 20 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഭാഗത്തില്‍ സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പുറത്തപ്പന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. മികച്ച  കോമഡി പ്രോഗ്രാം മറിമായം (മഴവില്‍ മനോരമ) ആണ്. ഇതേ പ്രോഗ്രാമിലെ അഭിനയത്തിന് മണികണ്ഠന്‍ പട്ടാമ്പി മികച്ച കൊമേഡിയനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ സംവിധാനം ജസ്റ്റിൻ, ചിത്ര സംയോജനം രതീഷ് രാജ്, ക്യാമറാമാന്‍ ആല്‍ബി, ഡോക്യൂമെന്ററി മൌനത്തിന്റെ നിലവിളി, വാര്‍ത്താ അവതരണം പ്രജുല, ആങ്കര്‍ ഷാനി പ്രഭാകര്‍, ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ഷിബു ജോസഫ്, ടി. വി. ഷോ – നാടകമേ ഉലകം തുടങ്ങിയവയാണ് മറ്റു ചില പുരസ്കാരങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പൃഥ്‌വി രാജ് റാ‍ണി മുഖര്‍ജിയെ ആരാധിക്കുന്നു

September 16th, 2012

prithviraj-rani-epathram

താന്‍ റാണി മുഖര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് നടന്‍ പൃഥ്‌വി രാജ്. ഇരുവരും അഭിനയിച്ച അയ്യ എന്ന ഹിന്ദി ചിത്രത്തിന്റെ ഓഡിയോ റിലീസ് പരിപാടികള്‍ ക്കിടയിലാണ് പൃഥ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. റാണിയുടെ എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നും മലയാളത്തിന്റെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കി. 

ഡ്രീമും വേക്കപ്പും എന്ന് ആരംഭിക്കുന്ന ഗാന രംഗത്തില്‍ വളരെ സെക്സിയായാണ് റാണി മുഖര്‍ജി പൃഥ്‌വിക്കൊപ്പം  ചുവടു വെയ്ക്കുന്നത്. ഹിന്ദിയിലെ മറ്റു പല നായകന്മാരെയും പോലെ സിക്സ് പാക്ക് ബോഡിയുമായാണ് പൃഥ്‌വിയും എത്തുന്നത്. ചിത്രത്തില്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ഒരു ചിത്രകാരന്റെ വേഷമാണ് പൃഥ്‌വിക്ക്. പൃഥ്‌വിയുടെ ആദ്യ ഹിന്ദി ചിത്രമാണ് അയ്യ. അനുരാഗ് കശ്യപ് നിര്‍മ്മിച്ച് സച്ചിന്‍ കുണ്ടല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനു മുമ്പു തന്നെ പൃഥ്‌വി ഹിന്ദിയില്‍ നിന്നും മൂന്നാമത്തെ ചിത്രത്തിന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഗാന രംഗങ്ങള്‍  യൂറ്റൂബ് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തു വന്നതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

74 of 174« First...1020...737475...8090...Last »

« Previous Page« Previous « നെറ്റില്‍ നീലചിത്രം പരാതിയുമായി നടി രംഗത്ത്
Next »Next Page » ദൈവത്തിന്റെ സ്വന്തം ദേവൂട്ടിക്ക് അവാര്‍ഡ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine