പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.
വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,
മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.
‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.