
- ലിജി അരുണ്‍
- ലിജി അരുണ്‍
വായിക്കുക: actress, controversy, relationships
ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘താപ്പാന’യില്‍ മമ്മൂട്ടിക്ക് പ്രിയാമണിയെ നായികയായി വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞുവെന്നാണ് അണിയറ വാര്‍ത്തകള്‍. രഞ്‌ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്’ എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് മമ്മൂട്ടിയും പ്രിയാമണിയും ഒരുമിച്ചത്. മമ്മുട്ടി ഇങ്ങനെ ഒരു കടുത്ത തീരുമാനമെടുക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ലെങ്കിലും പ്രാഞ്ചിയേട്ടനിലെ സെറ്റില്‍ വെച്ചുണ്ടായ ചില തര്‍ക്കമാണ് കാരണമെന്ന് പറയുന്നു. പ്രിയാമണിക്ക് പകരം താപ്പാനയിലെ നായികയായി സംവൃത സുനില്‍ വരുമെന്നാണ് അവസാനം കിട്ടിയ വിവരം.
- ന്യൂസ് ഡെസ്ക്
വായിക്കുക: cinema-politics, controversy, mammootty, priyamani, samvritha-sunil
സാമൂഹ്യ പ്രസക്‌തിയുള്ള വിഷയം ആസ്‌പദമാക്കി എം. ടി. എഴുതുന്ന തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല എങ്കിലും നായകന്‍ ഇന്ദ്രജിത്ത് തന്നെ എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അടുത്തകാലത്ത് നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ദ്രജിത്തിന്റെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രണ്ടാമൂഴം’ ഇനിയും നീളാനാണ് സാദ്ധ്യത. ഏറെ തയ്യാറെടുപ്പ് ആവശ്യമായതിനാല്‍ ഈ ചിത്രത്തിനു ശേഷമായിരിക്കും എം. ടിയുടെ ക്ലാസിക് കൃതിയായ രണ്ടാംമൂഴത്തെ ആസ്പദമാക്കി ഹരിഹരന്റെ സംവിധാനത്തില്‍ താര രാജാക്കന്‍മാര്‍ നിറയുന്ന രണ്ടാംമൂഴം ഉണടാകൂ.
- ന്യൂസ് ഡെസ്ക്
വായിക്കുക: filmmakers
ഓസ്കര്‍ ജേതാവ് കാതറിന്‍ ബിഗ്ലൊ സംവിധാനം സീറോ ഡാര്‍ക്ക് തെര്‍ട്ടി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ബ്രാഡ് പിറ്റ് ചണ്ഡിഗഡിലെത്തി. അബോട്ടാബാദില്‍ നിന്ന് ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കൊലപ്പെടുത്തിയ അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടിയാണു കാതറിന്‍റെ സിനിമയുടെ പ്രമേയം. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ 2010ല്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിന്‍റെ അവതാര്‍ എന്ന ഹോളിവുഡ് ഹിറ്റ് ചിത്രത്തെ പിന്തള്ളിയാണ് കാതറിന്‍ ഓസ്കര്‍ നേടിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: filmmakers, hollywood, world-cinema