ഓസ്കര്‍ ദ ആര്‍ട്ടിസ്റ്റിന്

February 27th, 2012

Michel-Hazanavicius-epathram

ഹോളിവുഡ് : 2012 അക്കാഡമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട “ദ ആര്‍ട്ടിസ്റ്റ്‌” സംവിധാനം ചെയ്ത മൈക്കല്‍ ഹസാനിവിഷ്യസ് ആണ് മികച്ച സംവിധായകന്‍. “ദ അയേണ്‍ ലേഡി” എന്ന ചിത്രത്തില്‍ ഉരുക്കു വനിത എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചറുടെ വേഷം ചെയ്ത മെറില്‍ സ്ട്രീപ് ആണ് മികച്ച നടി. “ദ ആര്‍ട്ടിസ്റ്റ്‌” എന്ന ചിത്രത്തിലെ അഭിനയത്തിന് ഷോണ്‍ ദുവാര്‍ദിന്‍ മികച്ച നടനായി.

oscar-2012-jean-dujardin-meryl-streep-epathram

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജോണ്‍ അബ്രഹാം പ്രത്യേക പുരസ്കാരം പ്രകാശ്‌ ബാരെ ഏറ്റുവാങ്ങി

February 26th, 2012

john-abraham-award-prakash-bare-anand-patwardhan-epathram

പാലക്കാട്‌ : പതിനാലാം ജോണ്‍ അബ്രഹാം ദേശീയ പുരസ്കാര ദാന ചടങ്ങ് പാലക്കാട്‌ വെച്ച് നടന്നു. ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഇന്ത്യന്‍ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര ഉത്സവത്തിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്കാര ദാനം നടന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്രോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഇവന്‍ മേഘരൂപന്‍ ” എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ കവിയുടെ വേഷം അനശ്വരമാക്കിയ നടനുമായ പ്രകാശ്‌ ബാരെ യ്ക്ക് ജോണ്‍ അബ്രഹാം ദേശീയ പുരസ്കാരം പ്രശസ്ത സംവിധായകന്‍ ആനന്ദ്‌ പട് വര്‍ദ്ധന്‍ സമ്മാനിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ വി. കെ. ജോസഫ്‌, ചലച്ചിത്ര നിരൂപകന്‍ ജി. പി. രാമചന്ദ്രന്‍ , സംവിധായകന്‍ ഷെറി (ആദി മദ്ധ്യാന്തം) എന്നിവര്‍ സന്നിഹിതരായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

സിബിയുടെ “ഉന്നം“ പ്രേക്ഷകന്റെ നെഞ്ചിനോ?

February 26th, 2012

unnam-epathram

കൊച്ചി – കൊട്ടേഷന്‍ – മയക്കുമരുന്ന് – യുവാക്കള്‍ ഇതിന്റെ വ്യത്യാസ്ഥ അനുപാതത്തിലുള്ള സങ്കലനത്തിലൂടെ പടച്ചിറക്കുന്ന “വ്യത്യസ്ഥമായ“ സിനിമാ മാലിന്യങ്ങള്‍  കൊണ്ട്  മലയാളി പ്രേക്ഷകന്‍ പൊറുതി മുട്ടുകയാണ്. ആ മാലിന്യ മലയിലേക്ക് ഉന്നം എന്ന പേരുള്ള മറ്റൊരു വണ്ടിയും ഉന്തി എത്തിയിരിക്കുകയാണ് സിബി മലയില്‍.

bharatham-siby-malayil-epathram

തനിയാവര്‍ത്തനം, ഭരതം, കിരീടം തുടങ്ങി മലയാള സിനിമയിലെ ക്ലാസിക്കുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന (സിനിമയിലെ ഘടകങ്ങളെ ജാതി അടിസ്ഥാനത്തില്‍ നിരൂപിക്കുന്ന ‘പുരോഗമന’ നിരൂപകര്‍ ക്ഷമിക്കുക. മൂന്നിലും നായന്മാര്‍ / തറവാടുകള്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്) എന്ന ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഇന്നിപ്പോള്‍ മാലിന്യ വണ്ടിയും ഉന്തിക്കൊണ്ട് പ്രേക്ഷകനു മുമ്പില്‍ കിതച്ചു കൊണ്ട് നില്‍ക്കുന്നത്. അന്ന് സിബിക്കൊപ്പം മികച്ച തിരക്കഥാകൃത്തായ അന്തരിച്ച എ. കെ. ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ സര്‍ഗ്ഗാത്മകതയുടെ പിന്‍‌ബലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയുടെ ബലത്തിലാണ് സംവിധായകനെന്ന നിലയില്‍ ഇന്നിപ്പോള്‍ കാല്‍ നൂ‍റ്റാണ്ട് എത്തി നില്‍ക്കുന്ന സിബി മലയില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മികച്ച സംവിധായകന്‍ എന്ന മേല്‍‌വിലാസം ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയുവാനാകും. ആ മേല്‍‌വിലാസം മുത്താരം കുന്ന് പി. ഓ. യിലേക്ക് തിരിച്ചു പോകുന്നതിന്റെ കാ‍ഴ്ചയാണ് സമീപ കാലത്തിറങ്ങിയ സിബി ചിത്രങ്ങള്‍ പ്രേക്ഷകനു നല്‍കുന്നത്.

ഉന്നത്തിനു വേണ്ടി സ്വാതി ഭാസ്കര്‍ രചിച്ച കഥാ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒട്ടും നിലവാരം പുലര്‍ത്തുന്നില്ല. കഥാപാത്ര രൂപീകരണത്തിലും അവരെ അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്ത നടന്മാരുടെ കാര്യത്തിലും സംവിധായകനും തിരക്കഥാകൃത്തും അമ്പേ പരാജയപ്പെടുന്നു. ആദ്യാവസാനം പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുവാന്‍ ഉള്ള കഴിവിനനുസരിച്ചാണ് സസ്പെന്‍സ് ചിത്രങ്ങളുടെ മികവ്. എന്നാല്‍ സ്വാതി ഭാസ്കറിന്റെ തിരക്കഥ ചാപിള്ളയായിരുന്നു എന്ന് തുടക്കത്തിലേ പ്രേക്ഷകനു ബോധ്യം വരുന്നുണ്ട്. ഇത്തരം ചാപിള്ള തിരക്കഥകളുമായി ആളുകള്‍ വരുമ്പോള്‍ അത് തിരിച്ചറിയുവാന്‍ സിബി മലയിലിനെ പോലെ ഇത്രയും കാലത്തെ അനുഭവ പരിചയമുള്ള ഒരു സംവിധായകനു കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദെഹം ഈ സംവിധായക പണി നിര്‍ത്തുന്നതാണ് നല്ലത്.

ഒരു കാലത്ത് സിബിയുടെ ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം നിലവാരമുള്ള ഗാനങ്ങളായിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി… എന്നു തുടങ്ങുന്ന കിരീടം എന്ന ചിത്രത്തിലെ ജോണ്‍സണ്‍ ഈണമിട്ട കൈതപ്രത്തിന്റെ വരികള്‍ ഇന്നും മലയാളിയുടെ ചുണ്ടില്‍ നിന്നും മാറിയിട്ടില്ല.  റഫീഖ് അഹമ്മദും, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖകരും പ്രതിഭയുള്ളവരാണെങ്കിലും അതിന്റെ നിഴലാട്ടം പോലും ഈ ചിത്രത്തിലെ ഗാനങ്ങളില്‍ കടന്നു വരുന്നില്ല. ജോണ്‍ പി. വര്‍ക്കിയുടെ ഈണം ചിത്രത്തിന്റെ നിലവാരത്തിനു യോജിക്കുന്നുണ്ട്. തേങ്ങയെത്ര അരച്ചാലും താളല്ലേ കറി എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു ഛായാഗ്രാഹകന്‍ അജയന്‍ വിന്‍സെന്റിന്റെ ശ്രമങ്ങള്‍.

asif-ali-malayalam-epathram

മലയാള സിനിമയിലെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ പദവിയാണ് ആസിഫലി ഉന്നം വെക്കുന്നതെങ്കില്‍ പരാജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതാണ് അതിനുള്ള മാനദണ്ഡം എന്ന് തിരുത്തി നിശ്ചയിക്കേണ്ടി വരും. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലോ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിലോ  ആസിഫലി ജാഗ്രത പുലര്‍ത്തുന്നില്ല എന്നു വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ . ഉന്നത്തിനു തൊട്ടു മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്തതും എട്ടു നിലയില്‍ പൊട്ടിയതുതുമായ “വയലിന്‍ ” എന്ന ചിത്രത്തിലും ആസിഫലി തന്നെ ആയിരുന്നു നായകന്‍ .

ഇപ്പോള്‍ പ്രേക്ഷക തിരസ്കരണം ഏറ്റുവാങ്ങിയ ഉന്നത്തിലും ആസിഫലി തന്നെയാണ് നായക സ്ഥാനത്ത്. ആസിഫലിയുടെ അസുരവിത്ത് എന്ന ചിത്രത്തിന്റെ ഗതിയും പരാജയമല്ലാതെ മറ്റൊന്നായിരുന്നില്ല.

തനിക്കിണങ്ങാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുക അല്ലെങ്കില്‍ കഥയ്ക്കിണങ്ങാത്ത നടനെ ഒഴിവാക്കുക എന്ന പതിവ് മലയാള സിനിമക്ക് പുറത്തുള്ള പല സിനിമാക്കാരിലും പതിവാണ്. പണം പ്രശസ്തി തുടങ്ങിയ ഘടകങ്ങളോട് ആക്രാന്തം കാണിക്കാതെ തികച്ചും പ്രൊഫഷണലായി സിനിമയെ സമീപിക്കുന്നവര്‍ക്കേ അത്തരം നിലപാട് എടുക്കുവാനാകൂ. മലയാള സിനിമയില്‍ യങ്ങ്‌ സൂപ്പര്‍സ്റ്റാറാകുവാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല ഓള്‍ഡ് മെഗാ താരങ്ങള്‍ക്കും മേല്പറഞ്ഞ കാര്യത്തില്‍ ഇനിയും പക്വതയാര്‍ന്ന തീരുമാനം എടുക്കുവാന്‍ ആകുന്നില്ല എന്നത് അവരുടെ പല നിലവാരമില്ലാത്ത ചിത്രങ്ങളും സാക്ഷ്യം പറയുന്നു.

ഈ ചിത്രത്തില്‍ ശ്രീനിവാസന്റെ അഭിനയം ബോറടിപ്പിക്കുന്നുണ്ടെങ്കിലും  പ്രശാന്ത് നാരായണ്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന  വില്ലന്‍ കഥാപാ‍ത്രം ശ്രദ്ധിക്കപ്പെടുന്നുണ്ട്. പരിമിതികള്‍ക്കുള്ളിലും അഭിനേതാവ് എന്ന നിലയിലുള്ള കഴിവ് നടന്‍ ലാല്‍ പ്രകടിപ്പിക്കുന്നുണ്ട്.

reema-kallingal-unnam-epathram

റീമ കല്ലിങ്ങലിന്റെ മുടിക്കെട്ട് മാറ്റിയാല്‍ അഭിനയം നന്നാകില്ല. അസ്വാഭാവികമായ അവരുടെ അഭിനയം സിനിമയെ അസഹ്യമാക്കുന്നുണ്ട്. നെടുമുടി വേണു, ശ്വേതാ മേനോന്‍ , കെ. പി. എ. സി. ലളിത തുടങ്ങി പരിചിതരായ മറ്റു ചിലരും ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തങ്ങളുടെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങളല്ല ലഭിച്ചിരിക്കുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള ചിത്രം ഒരുക്കുവാനാണ് വയലിന്‍ , ഉന്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നതെങ്കില്‍ സിബിയോട് ഒന്നേ പറയുവാനുള്ളൂ. കൊട്ടേഷനും കൊച്ചിയും ആസിഫലിയും ചേര്‍ന്നാല്‍ പുതിയ കാലഘട്ടത്തിന്റെ സിനിമയാകില്ല. സംവിധായകന്‍ എന്ന പേര് തിരശ്ശീലയില്‍ എഴുതിക്കാണിക്കുക എന്നത് മാത്രമാണോ സിബി മലയില്‍ ഉന്നത്തിലൂടെ ഉദ്ദേശിച്ചിരുന്നതെന്നാണ് പ്രേക്ഷകന്‍ ചിന്തിക്കുന്നത്. ഇനി അതല്ല നിര്‍മ്മാണത്തിനായി പണം മുടക്കുന്ന നിര്‍മ്മാതാവിന്റേയും പണവും സമയവും മുടക്കി സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകന്റേയും നെഞ്ചിന്‍ കൂടാണ് ഉന്നം വെയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു കടുകിട പോലും പിഴക്കാതെ ഈ ചിത്രം ഉന്നത്തില്‍ തന്നെ കൊണ്ടിട്ടുണ്ട്.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

അടിപിടിക്കേസില്‍ പത്മശ്രീ സെയ്‌ഫ് അലിഖാനു ജാമ്യം

February 25th, 2012

saif-ali-khan-epathram

മുംബൈ : താജ് ഹോട്ടലില്‍ അടിപിടി ഉണ്ടാക്കിയ ബോളിവുഡ് താരം പത്മശ്രീ സെയ്‌ഫ് അലിഖാനെ മുംബൈ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. താജിലെ വാസാബി റസ്റ്റോറന്റില്‍ വച്ച് വ്യവസായിയായ ഇഖ്ബാല്‍ ശര്‍മ്മയേയും കുടുംബത്തേയും മര്‍ദ്ദിച്ച കേസില്‍ ആയിരുന്നു അറസ്റ്റ്. ബോളിവുഡ് നടിമാരായ കരീന കപൂര്‍, മലൈക അറോറ, മലൈകയുടെ സഹോദരി അമൃത അറോറ തുടങ്ങി ചില സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റില്‍ എത്തിയ സെയ്ഫിന്റെയും സുഹൃത്തുക്കളുടേയും ഉച്ചത്തിലുള്ള ശബ്ദ കോലാഹലം തൊട്ടടുത്ത ടേബിളില്‍ ഇരുന്നിരുന്ന ഇഖ്‌ബാല്‍ ശര്‍മ്മയ്ക്കും കുടുംബത്തിനും അസഹനീയമായി. ഇതിനെ തുടര്‍ന്ന് ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അവര്‍ അഭ്യര്‍ഥിച്ചു. ഇത് വക്ക് തര്‍ക്കത്തിലേക്ക് നയിക്കുകയും ക്ഷുഭിതനായ പത്മശ്രീ സെയ്ഫ് അലിഖാന്‍ ഇഖ്‌ബാലിനെയും കൂടെ ഉണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ ഇഖ്‌ബാലിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ജി. ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇഖ്‌ബാല്‍ സെയ്ഫിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനാവരണം ജീവന്‍ ടി. വി. യില്‍

February 23rd, 2012

anavaranam-on-jeevan-tv-ePathram
അബുദാബി : ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച അനാവരണം എന്ന ടെലി സിനിമ ജീവന്‍ ടി. വി. യില്‍ ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിക്ക് സംപ്രേഷണം ചെയ്യും. എസ് ആന്‍ഡ്‌ എസ് ഫിലിംസ് ഇന്‍റര്‍നാഷണല്‍ ക്രിയേഷന്‍ സിന്റെ ബാനറില്‍ എ. എം. പഞ്ച അവതരിപ്പിക്കുന്ന അനാവരണം,  തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കെ. ഐബക് .

shan-siyad-gk-pillai-at-anavaranam-ePathram

ജി. കെ. പിള്ള, ഷാന്‍ എ. സമീദ്‌, സിയാദ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ 'അനാവരണം'ടെലി സിനിമ യില്‍

പ്രശസ്ത സിനിമാ – ടെലിവിഷന്‍ താര ങ്ങളായ ജി. കെ. പിള്ള, ദിനേശ്‌ പണിക്കര്‍ , സന്തോഷ്‌ കുറുപ്പ് , ലക്ഷ്മി, ഗായത്രി ദേവി , നിമിഷ എന്നിവ രോടൊപ്പം യു. എ.ഇ .യിലെ നാടക – ടെലി വിഷന്‍ രംഗത്ത്‌ ശ്രദ്ധേയ രായ ശങ്കര്‍ ശ്രീലകം, സിയാദ്‌ കൊടുങ്ങല്ലൂര്‍ , ജോസ്‌ പ്രകാശ്‌, സമീര്‍ കല്ലറ, രാജേന്ദ്രന്‍ വെഞ്ഞാറമൂട്, പി. എം. അബ്ദുല്‍ റഹിമാന്‍ , പ്രസന്നാ ശങ്കര്‍ , നിവ്യാ നിസാര്‍ , അക്സാ ജെയിംസ്, സാംജിത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

anavaranam-shan-pm-abdul-ePathram

പുതുമ യുള്ളൊരു കുറ്റാന്വേഷണ കഥ അബുദാബി യിലും കേരള ത്തിലുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത് . അനാവരണ ത്തിന്റെ കഥ എഴുതി പ്രധാന കഥാപാത്രമായ അയ്യര്‍ എന്ന അന്വേഷ ണോദ്യോഗസ്ഥനെ അവതരിപ്പി ച്ചിരിക്കുന്നത്  ‘ഹരിചന്ദനം’ അടക്കം നിരവധി സീരിയലു കളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രവാസി കലാകാരന്‍ ഷാന്‍ എ. സമീദ്‌.

anavaranam-tele-cinema-poster-ePathram

ക്യാമറ : ഷൈജു കൊരട്ടി, ബിജോയ്‌ വര്‍ഗീസ്‌ ജോര്‍ജ്ജ് .എഡിറ്റിംഗ് : അഭിലാഷ്‌. ഫൈനല്‍ കട്ട്‌ & വിഷ്വല്‍ എഫക്ട്സ് : മനു കല്ലറ. സ്റ്റുഡിയോ : വിഷന്‍ വിഷ്വല്‍ മീഡിയ അബുദാബി.

മറ്റു പിന്നണി പ്രവര്‍ത്തകര്‍ : മധു കണ്ണാടിപ്പറമ്പ് , സുനില്‍ പുഞ്ചക്കര, റെജികുമാര്‍ , ആദര്‍ശ്‌ ചെറുവള്ളി , രതീഷ്‌ കൃഷ , പ്രശാന്ത്‌ കൊല്ലംകാവ്‌ ,രതീഷ്‌ , സതീഷ്‌ മേട്ടുക്കട , അഷ്‌റഫ്‌ , ഹരിലാല്‍ .

-ചിത്രത്തിന്റെ പ്രോമോ ഇവിടെ കാണാം .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

96 of 173« First...1020...959697...100110...Last »

« Previous Page« Previous « വിബ്ജിയോര്‍ ചലച്ചിത്രമേള തുടങ്ങി
Next »Next Page » അടിപിടിക്കേസില്‍ പത്മശ്രീ സെയ്‌ഫ് അലിഖാനു ജാമ്യം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine