ദാമ്പത്യം തകര്‍ന്നിട്ടില്ല : മാധുരി ദീക്ഷിത്

September 27th, 2011

madhuri-dixit-epathram

മുംബൈ: വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ബോളിവുഡിലെ മുന്‍കാല ഒന്നാം നമ്പര്‍ നായിക മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിമായി പിണക്കത്തിലാണ് താനെന്ന പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാധുരി പ്രതികരിച്ചത്. ‘ ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഞങ്ങളുടെ കൂടുംബം ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു ‘ മാധുരി പറയുന്നു.

വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ ‘ആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നികിതയുടെ വിലക്ക് നീക്കി

September 17th, 2011

kannada-actress-nikitha-epathram

ബാംഗ്ലൂര്‍ : കന്നഡ നടന്‍ ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നികിതയുടെ വിലക്ക് എടുത്തു കളഞ്ഞു. ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. നികിതയുടെ വിലക്ക് നീക്കം ചെയ്തില്ലെങ്കില്‍ താന്‍ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും എന്ന് പ്രമുഖ കന്നഡ നടന്‍ രാജ്കുമാര്‍ പ്രഖ്യാപിച്ചതാണ് വിലക്ക് നീക്കാന്‍ പ്രേരകമായത് എന്നാണ് സൂചന.

വിലക്ക് നീക്കം ചെയ്യാന്‍ നടി രേഖാമൂലം ആവശ്യപ്പെടണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് തങ്ങള്‍ നേരത്തെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തങ്ങള്‍ക്ക് ബോദ്ധ്യമായി എന്ന് അറിയിച്ച സംഘടന നിരുപാധികം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

ഗാര്‍ഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ്‌ പിടിയിലായ ദര്‍ശന്‍ ഇപ്പോഴും ജെയിലില്‍ ആണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദിലീപ്‌ സിനിമയില്‍ മുഴുനീള സ്ത്രീ വേഷം കെട്ടുന്നു

August 11th, 2011

dilip-epathram

തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രങ്ങള്‍ തേടുന്ന നടന്‍ ദിലീപ്‌ മുഴുനീള സ്ത്രീ കഥാപാത്രമായി എത്തുന്നു. മുന്‍പ്‌ സ്ത്രൈണ ഭാവമുള്ള കഥാപാത്രത്തെ ചാന്ദ്‌പ്പൊട്ടില്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകമനസില്‍ ഇടം നേടിയ ഇദ്ദേഹത്തിന് കമലഹാസന്റെ അവ്വൈ ഷണ്‍മുഖിയാണ് പ്രചോദനമായിരിക്കുന്നത്. അവ്വൈ ഷണ്‍മുഖി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കമലഹാസന്‍ കാഴ്ചവച്ച വിസ്മയം ആവര്‍ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നതെന്നാണ് സൂചന. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യയായി മുഴുനീള സ്ത്രീകഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല
ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് ‘ഉദയപുരം സുല്‍ത്താന്‍ ‍’ എന്ന സിനിമയിലാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രഭുദേവയും നയന്‍താരയും ഉടന്‍ വിവാഹിതരാകും

August 9th, 2011

Nayanthara-Prabhudeva-epathram
പ്രഭുദേവയും നയന്‍‌താരയും ഓണത്തിന് മുമ്പ് വിവാഹിതരാകുമെന്നു റിപ്പോര്‍ട്ടുകള്‍. ‘ശ്രീരാമരാജ്യം’ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയജീവിതത്തിന് നയന്‍ താര  തിരശീലയിട്ടു. തന്‍റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഇതിനിടെ ചിലമ്പരശന്‍ നയന്‍‌താരയെ ക്ഷണിച്ചെങ്കിലും നയന്‍സ് വിസമ്മതം അറിയിച്ചു.

വിവാഹത്തിന് മുമ്പ് പരമാവധി ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനാണ് പ്രഭുദേവയും നയന്‍‌താരയും തീരുമാനിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂരിലെത്തി. ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നയന്‍‌താര കാറിനുള്ളില്‍ ഇരുന്നതേയുള്ളൂ. പ്രഭുദേവ കദളിക്കുല സമര്‍പ്പിച്ച് പ്രസാദം വാങ്ങി. തെന്നിന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും പള്ളികളിലും അനുഗ്രഹം തേടിയ ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാമെന്നാണ് ഇരുവരും കണക്കുകൂട്ടുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇരുവരും വിവാഹിതരാകും. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും വിവാദം സൃഷ്ടിച്ച ഒരു പ്രണയത്തിന് ശുഭാന്ത്യമുണ്ടാകുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷൂട്ടിങ്ങിനിടയില്‍ നടി ഭാമയ്ക്ക് പരിക്ക്

August 1st, 2011

bhama-epathram

മൂന്നാര്‍: സിനിമാ ഷൂട്ടിങ്ങിനിടയില്‍  യുവ നടി ഭാമയ്ക്ക് പരിക്ക് പറ്റി. മൂന്നാറില്‍ മൈന എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഭാമയ്ക്ക് പരിക്കേറ്റത്. ഒരു ബസ്സപകടം ചിത്രീകരിക്കുന്നതിനിടയിലാണ് ചില്ലു പൊട്ടി നടിയുടെ കാലിലും മുഖത്തുമെല്ലാം പരിക്ക് പറ്റിയത്.  മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ ചികിത്സ നടത്തി, പരിക്ക് ഗുരുതരമല്ല . തമിഴില്‍ വന്‍ വിജയമായ മൈന എന്ന ചിത്രമാണ് കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നത്. നേരത്തെ മറ്റൊരു നടിയെ ആയിരുന്നു ഈ റോള്‍ ചെയ്യുവാന്‍ പരിഗണിച്ചിരുന്നത്, അവര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ഭാമയെ കാ‍സ്റ്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

38 of 49« First...1020...373839...Last »

« Previous Page« Previous « അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍
Next »Next Page » പ്രഭുദേവയും നയന്‍താരയും ഉടന്‍ വിവാഹിതരാകും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine