മുംബൈ: ഐശ്വര്യയ്ക്ക് ഏഴു മാസം കഴിഞ്ഞതോടെ അമ്മായിയമ്മ ജയ ബച്ചന്‍, ഐശ്വര്യയ്ക്കായി വന്‍ ബേബി ഷവര്‍ നടത്താനുള്ള തയാറെടുപ്പിലാണ്. ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ഒരു കുട്ടിയാണ് ഐശ്വര്യക്ക് പിറക്കാന്‍ പോകുന്നത്. ജനിക്കുന്നതിനു മുന്പേ തന്നെ താരപരിവേഷം ലഭിച്ച കുഞ്ഞ്. ഇന്ന് ബച്ചന്‍ കുടുംബത്തിന്റെ മുംബൈയിലെ വീട്ടില്‍ അമ്മയ്ക്കും പിറക്കാനിരിക്കിക്കുന്ന കുഞ്ഞിനും ആശംസകള്‍ അറിയിക്കാന്‍ ബോളിവുഡ് ഒന്നടങ്കം എത്തും. എല്ലാ ആഘോഷങ്ങളും ആചാരങ്ങളും വലിയ രീതിയില്‍ കൊണ്ടാടും.
ഒരാളേയും ഒഴിവാക്കാതെ എല്ലാവരേയും ക്ഷണിക്കുന്നതിന്‍റെ തിരക്കിലായിരുന്നു ജയ. ഐശ്വര്യ എന്തു ധരിക്കണം ഏതു ജ്വല്ലറി തെരഞ്ഞെടുക്കണം, പാട്ട്, നൃത്തം തുടങ്ങി എല്ലാം ജയയാണു തീരുമാനിച്ചത്. ബേബി ഷവറിനു ശേഷം ഐശ്വര്യ തന്‍റെ സ്വന്തം വീട്ടിലേക്കു പോകും. അവിടെയുമുണ്ടാകും ബന്ധുക്കള്‍ക്കു വേണ്ടിയുള്ള ചടങ്ങ്. ജയ മാത്രമല്ല അഭിഷേകിന്‍റെ സഹോദരി ശ്വേതയും അതിഥികളെ ക്ഷണിക്കുന്നതിന്‍റെ തിരക്കിലാണ്. ഗൗരി ഖാന്‍, സുസെയ്ന്‍ റോഷന്‍, മാന്യത ദത്ത്, മഹീപ് കപൂര്‍, ഭാവന പാണ്ഡെ, സൊണാലി ബെന്ദ്രെ, സൃഷ്ടി ആര്യ, കിരണ്‍ ഖേര്‍, മന ഷെട്ടി, കജോല്‍, ട്വിങ്കിള്‍ ഖന്ന, ശ്രീദേവി തുടങ്ങി പ്രമുഖരെല്ലാം ബച്ചന്‍ ബഹുവിന് ആശംസകള്‍ അറിയിക്കാനെത്തും. ജയ്പൂരില്‍ ബോല്‍ ബച്ചന്‍റെ ഷൂട്ടിങ്ങിനിടയില്‍ നിന്ന് അഭിഷേക് നേരത്തെ തന്നെ ഐശ്വര്യയുടെ അടുത്ത് എത്തിക്കഴിഞ്ഞു.