തിളക്കമാര്‍ന്ന വിജയവുമായി ജോണി ഫൈന്‍ ആര്‍ട്സ്‌

August 23rd, 2010

fine-arts-johny-epathram

അബുദാബി : പ്രവാസ ജീവിത ത്തിന്‍റെ ഇരുപതാം വര്‍ഷ ത്തില്‍ ശ്രദ്ധേയ മായ ഒരു പുരസ്കാരം കരസ്ഥമാക്കി ക്കൊണ്ട് ജോണി ഫൈന്‍ ആര്‍ട്സ്‌  ഗള്‍ഫിലെ കലാകാരന്മാര്‍ക്ക്‌ അഭിമാനമായി മാറി.

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി  സംഘടിപ്പിച്ച   ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സര ത്തില്‍ മാറ്റുരച്ച 15 സിനിമ കളില്‍ നിന്നും മികച്ച ക്യാമറാ മാനുള്ള പുരസ്കാരമാണ് ഇദ്ദേഹം കരസ്ഥ മാക്കിയത്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍  മൂവീ ക്രിയേഷന്‍സ് ഒരുക്കിയ ‘ദി ലെറ്റര്‍’ എന്ന ഹ്രസ്വ ചിത്രം,  ക്യാമറ യ്ക്കുള്ള അംഗീകാരം കൂടാതെ മികച്ച രണ്ടാമത്തെ സിനിമ യായും, ഇതില്‍ അഭിനയിച്ച വക്കം ജയലാല്‍ മികച്ച നടനുള്ള രണ്ടാമത്തെ പുരസ്കാരവും സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ നടത്തിയ ഹ്രസ്വ സിനിമാ മല്‍സരത്തില്‍ കൂവാച്ചീസ് അവതരിപ്പിച്ച  രാത്രി കാലം  മികച്ച ചിത്രം അടക്കം മൂന്ന് പുരസ്കാരങ്ങള്‍  നേടിയിരുന്നു. അതോടൊപ്പം ജോണിയുടെ ക്യാമറ യുടെ മികവിന്  ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.  ഗള്‍ഫിലെ ഹോട്ടലു കളിലെ സംഗീത ട്രൂപ്പു കളുടെ പശ്ചാത്തല ത്തില്‍ നിര്‍മ്മിച്ച ആഫ്രിക്കന്‍ സിനിമ യായ ‘ദുബാബു’ സംവിധാനം ചെയ്തത് ഇദ്ദേഹ ത്തിന്‍റെ കലാ ജീവിത ത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തി നല്‍കി.

ഇപ്പോഴും മലയാളം ചാനലു കളില്‍ കാണികളുടെ ആവശ്യാര്‍ത്ഥം വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്ന ജെന്‍സന്‍ ജോയി യുടെ ‘THE മൂട്ട’ എന്ന ആക്ഷേപ ഹാസ്യ രചന യുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യതും ഫൈന്‍ ആര്‍ട്സ്‌ ക്യാമറ യിലൂടെ തന്നെ. ജോണി യുടെ തന്നെ ‘ഇടയ രാഗം’, മാമ്മന്‍ കെ. രാജന്‍റെ ‘ഉത്തമ ഗീതം’  അടക്കം നിരവധി ഭക്തി ഗാന വീഡിയോ ആല്‍ബ ങ്ങളും കൂവാച്ചീസ് ഒരുക്കി യിട്ടുണ്ട്.

mamahrudhayam-poster-epathram

ഈ ക്രിസ്തുമസ്സിനു പുറത്തിറക്കാന്‍ തയ്യാറാക്കി യിരിക്കുന്ന ‘മമ ഹൃദയം’ എന്ന ആല്‍ബ ത്തിലും  ജോണി യുടെ മികവ് പ്രകടമാവും. ഒട്ടനവധി കലാകാര ന്മാരെ കൈ പിടിച്ചു യര്‍ത്തിയ ‘ഫൈന്‍ ആര്‍ട്സ്‌’  എന്ന സ്ഥാപന ത്തിന്‍റെ അമര ക്കാരനായ ജോണി എന്ന ബഹുമുഖ പ്രതിഭ, അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. കൂവാച്ചീസ് ഇന്‍റര്‍നാഷ്ണല്‍  മൂവീ ക്രിയേഷന്‍സി ന്‍റെ ബാനറില്‍ നിരവധി മ്യൂസിക്‌ ആല്‍ബങ്ങളും  ഹ്രസ്വ സിനിമകളും  ടെലി സിനിമകളും ഒരുക്കിയ ഈ കലാകാരന്‍റെ അടുത്ത ലക്‌ഷ്യം വെള്ളിത്തിര യാണ്.

ടി. എസ്.  സുരേഷ് ബാബു വിന്‍റെ പുതിയ സിനിമ യായ ‘ഉപ്പുകണ്ടം പ്രൈവറ്റ്‌ ലിമിറ്റഡ്‌’, പതിനേഴു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്ത ഭഗവാന്‍ എന്ന സിനിമ യിലൂടെ ലോക റെക്കോര്‍ഡിട്ട വിജീഷ്‌ മണി  മുപ്പത്തി അഞ്ചു ഭാഷ കളില്‍ നിര്‍മ്മിക്കുന്ന ‘ഭൂലോക രക്ഷകന്‍’, കൂവാച്ചീസ് ഒരുക്കുന്ന ‘ഭാര്യമാര്‍ ആദരിക്കപ്പെടുന്നു’   എന്നീ സിനിമ കളില്‍ അഭിനയി ക്കുകയും ചെയ്യന്നു.

മലയാള ത്തിലെ ആനുകാലിക ങ്ങളില്‍ ജോണിയുടെ രചനകള്‍ പ്രത്യക്ഷ പ്പെട്ടിരുന്ന എണ്‍പതു കളുടെ അവസാനം പ്രവാസ ജീവിത ത്തിലേക്ക്‌ ചേക്കേറി. ചിത്രകാരന്‍, എഴുത്തുകാരന്‍, നാടക പ്രവര്‍ത്തകന്‍, ക്യാമറാമാന്‍, നടന്‍,  മാധ്യമ പ്രവര്‍ത്തകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖല കളില്‍ ശ്രദ്ധേയനായ ജോണിക്ക് അര്‍ഹമായ അംഗീകാരം പ്രവാസ ലോകത്തു നിന്നും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ചമ്പക്കര യിലെ പ്രശസ്തമായ കുന്നുമ്പുറത്ത് തറവാട്ടിലെ തോമസ് –  അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം.  ഭാര്യ: രാജി ജോണ്‍.  മക്കള്‍ രാഹുല്‍ ജോണ്‍,  ജാസ്മീന്‍ അന്ന ജോണ്‍.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

എഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

April 27th, 2010

mukeshദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ “ഡീല്‍ ഓര്‍ നോ ഡീല്‍” എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്.
 
ടെലിവിഷന്‍ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എഴുത്തുകാരനും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു.
 
മികച്ച ഗായിക : കെ. എസ്. ചിത്ര (പാരിജാതം). കഴിഞ്ഞ വര്‍ഷവും ഈ പുരസ്കാരം ചിത്രയ്ക്കായിരുന്നു ലഭിച്ചത്.
 
മികച്ച ഗായകന്‍ : ബിജു നാരായണന്‍ (ശ്രീ നാരായണ ഗുരു, കായംകുളം കൊച്ചുണ്ണി)
 
മികച്ച സംഗീത പരിപാടിക്കുള്ള പുരസ്കാരം റിമി ടോമി അവതരിപ്പിക്കുന്ന “റിം ജിം” എന്ന പരിപാടിക്ക്‌ ലഭിച്ചു.
 
മികച്ച ടോക് ഷോ അവതാരകന്‍ : ആര്‍. ശ്രീകണ്ഠന്‍ നായര്‍ (നമ്മള്‍ തമ്മില്‍)
 
മികച്ച ഇന്റര്‍വ്യൂവര്‍ – ജോണ്‍ ബ്രിട്ടാസ്‌
 
മികച്ച വാര്‍ത്താ അവലോകനം – നികേഷ്‌ കുമാര്‍
 
മികച്ച വാര്‍ത്താ അവതാരകന്‍ – ഷാനി പ്രഭാകരന്‍
 
മികച്ച ബൌദ്ധിക പരിപാടി അവതാരകന്‍ – ജി. എസ്. പ്രദീപ്‌ (രണാങ്കണം)
 
25 വിഭാഗങ്ങളിലാണ് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍. കൂടുതല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
 
ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ്‌ 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, റേഡിയോ ഏഷ്യ, ലെന്‍സ്‌മാന്‍ പ്രൊഡക്ഷ്യന്‍സിന്റെയും സഹകരണത്തോടെ ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ – റസൂല്‍ പൂക്കുട്ടി

April 8th, 2010

സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.

ഓസ്ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡ്‌ നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി.

ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്.

ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌

April 8th, 2010

nivedithaഅബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)

ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.

niranjana-niveditha

നിരഞ്ജനയും നിവേദിതയും
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ്‌ നായകനായി അഭിനയിച്ച ‘അഴകിയ തമിഴ്‌ മകന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

niveditha-padmapriya-jayaram

കാണാകണ്മണിയില്‍ നിവേദിത

പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ ‘ഇന്നത്തെ ചിന്താ വിഷയം’, ജയറാമിന്‍റെ കൂടെ ‘കാണാ കണ്മണി’ തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.

പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.

കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി വിജയന്‍ – പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.

അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി

April 7th, 2010

mammootty2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്‌ സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ്‌ മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു‌. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌.

പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.

url

മികച്ച നടി : ശ്വേത മേനോന്‍

ശ്വേത മേനോന്റെ ഒരു പഴയ ചിത്രം

മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്)

സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍)

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’ എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘രാമാനം’ മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ്‌ നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.‍)

കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം – ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)

പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ്‌ എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്.

36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 20« First...10...161718...20...Last »

« Previous Page« Previous « നീതി പ്രതീക്ഷിക്കുന്നില്ല, എങ്കിലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകും – തിലകന്‍
Next »Next Page » ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine