പത്മ പുരസ്കാരം : കേരളം നല്‍കിയത് ഒ.എന്‍.വിയും തിരുമുല്‍പ്പാടും ജയറാമും ഇല്ലാത്ത പട്ടിക

February 12th, 2011

padmashree-award-epathram

തൃശ്ശൂര്‍: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 39 പേരുടെ പട്ടികയില്‍ അവാര്‍ഡുകള്‍ കിട്ടിയ കേരളീയരായ രാഘവന്‍ തിരുമുല്‍പ്പാട്, ഒ. എന്‍. വി., നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ പേരുകള്‍ ഇല്ലായിരുന്നതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി വി. കെ. വെങ്കിടാചലം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു.

പട്ടികയിലെ പത്തോളം പേര്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. വ്യാപാരികളായ നാലോളം പേര്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ആര്‍ട്ട് വിഭാഗത്തില്‍ 10 പേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, കായിക രംഗത്തെ വ്യക്തികള്‍ തുടങ്ങിവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഭാരത രത്‌നയ്ക്കായി കേരളം ശുപാര്‍ശ ചെയ്തത് എം. എസ്. സ്വാമിനാഥനെയാണ്. പത്മവിഭൂഷനായി ഗായകന്‍ കെ. ജെ. യേശുദാസിനെയും പത്മഭൂഷനായി ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ശ്രീനാരായണ അക്കാദമി പ്രസിഡന്‍റ് വെള്ളായണി അര്‍ജ്ജുനന്‍, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സി. ഇ. ഒ. സി. ജി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെയാണ് ശുപാര്‍ശ ചെയ്തത്.

സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍ മേനോന്‍ ഇന്‍റസ്ട്രി ആന്‍റ് സോഷ്യല്‍ വര്‍ക്ക് ഗ്രൂപ്പില്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്ന് ഐ. എം. വിജയനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടന്‍ മധു, കെ. പി. എ. സി. ലളിത, ആറന്‍മുള പൊന്നമ്മ, ഷാജി എന്‍. കരുണ്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ സ്ഥാനം നേടിയിരുന്നു.

ടി. കെ. എം. കോളേജുകളുടെ ട്രസ്റ്റ് ചെയര്‍മാനായ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പങ്കജ കസ്തൂരി ഹെര്‍ബല്‍സ് എം. ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. എന്‍. പി. പി. നമ്പൂതിരി തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തില്‍ കെ. മാധവനും ലിസ്റ്റില്‍ ഉണ്ട്. അന്ന കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. സി. ജേക്കബ്, ഡോ. തോമസ് മാത്യു, ഡോ. ഷാജി പ്രഭാകരന്‍, അനന്തപുരി ആസ്​പത്രി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡം പിള്ള, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു. മടവൂര്‍ വാസുദേവന്‍, ക്രിസ് ഗോപാല കൃഷണന്‍, ടി. ജെ. എസ്. ജോര്‍ജ്ജ്, പെരുവനം കുട്ടന്‍ മാരാര്‍, ഷാജി എന്‍. കരുണ്‍, ജി. ശങ്കര്‍, ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍. പുരസ്കാരത്തിനായി ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്‌നാടും ടി. ജെ. എസ്. ജോര്‍ജ്ജിനെയും ക്രിസ്സ്‌ ഗോപാല കൃഷ്ണനെയും നിര്‍ദ്ദേശിച്ചത് കര്‍ണ്ണാടക സര്‍ക്കാറുമാണെന്ന് മുമ്പു വാര്‍ത്ത വന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയാ രാജീവ്‌ മികച്ച നടി

February 9th, 2011

jaya-actress-aaya-short-film-epathram

ദുബായ്:  അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവ ത്തില്‍  സുബൈര്‍ പറക്കുളം സംവിധാനം ചെയ്ത ‘ആയ’ എന്ന ചിത്രത്തിലെ അഭിനയ ത്തിലൂടെ ജയാ രാജീവ്‌ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
 

aaya-short-film-switch-on-epathram

'ആയ' പിന്നണി പ്രവര്‍ത്തകര്‍: വെള്ളിയോടന്‍, സുബൈര്‍ പറക്കുളം, മുഖ്യാഥിതി റയീസ്

തനിക്ക് പിറക്കാതെ പോയ കുഞ്ഞിന്‍റെ ലാളന കള്‍ക്കായി കാത്തിരിക്കുന്ന ഒരു പോറ്റമ്മ യുടെ മനസ്സിന്‍റെ വിങ്ങലുകള്‍ ഹൃദ്യമായി അവതരി പ്പിച്ചതി ലൂടെ യാണ് ജയാ രാജീവ്‌ ഈ അംഗീകാരം നേടിയത്‌.
 
 
പ്രശസ്ത കഥാകൃത്ത്‌ വെള്ളിയോടന്‍ എഴുതിയ ആയ എന്ന കഥാ സമാഹാര ത്തിലെ കഥ യ്ക്ക്  സുബൈര്‍ വെള്ളിയോട്  തിരക്കഥയും സംഭാഷണ വും ഒരുക്കി, സുബൈര്‍ പറക്കുളം ക്യാമറയും  എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച് ഹ്രസ്വ ചിത്രമാക്കി യപ്പോള്‍, ജയാ രാജീവിനെ കൂടാതെ വെള്ളിയോടന്‍, ജയ വിനു എന്നിവരും വേഷമിട്ടു.

velliyodan-jaya-in-aaya-short-film-epathram

ആയ യിലെ ഒരു രംഗം

റീനാ സലിം (ശബ്ദ സംവിധാനം), റഫീഖ്‌ വാണിമേല്‍ (കലാ സംവിധാനം) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : ‘ഒട്ടകം’ മികച്ച ചിത്രം

January 18th, 2011

ksc-short-film-fest-best-film-epathram

അബുദാബി :  കേരളാ സോഷ്യല്‍  സെന്‍റര്‍  സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ  സിനിമാ മത്സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് സംവിധാനം ചെയ്ത  ‘ഒട്ടകം’  മികച്ച സിനിമ ആയി തെരഞ്ഞെടുത്തു. ഈ ചിത്ര ത്തിന്‍റെ  ഛായാഗ്രഹണം നിര്‍വ്വഹിച്ച ജോണി ഫൈന്‍ ആര്‍ട്‌സ് മികച്ച ക്യാമറാ മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംവിധായകന്‍  മേതില്‍ കോമളന്‍കുട്ടി. ചിത്രം: സംവേദനം.

ksc-short-film-best-actor-shamnas-epathram

മികച്ച നടനുള്ള പുരസ്കാരം ഷംനാസ് ടി. എം. സലീമില്‍ നിന്നും ഏറ്റുവാങ്ങുന്നു

മികച്ച നടന്‍. ഷംനാസ് പി. പി. ( ചിത്രം: മുസാഫിര്‍),  മികച്ച നടി. അനന്തലക്ഷ്മി ഷരീഫ് ( ചിത്രം: സഹയാത്രിക),  മികച്ച ബാലതാരം ശ്രീരാം (ചിത്രം:  ഉണ്‍മ). മികച്ച തിരക്കഥ. ശ്യാം (ഏകയാനം),  എഡിറ്റിംഗ്. സിറാജ് യൂസഫ് (ഡെഡ് ബോഡി), പശ്ചാത്തല സംഗീതം. ഷൈജു വത്സരാജ് (സംവേദനം),  മികച്ച മേക്കപ്പ്മാന്‍. ഹംസ ( ബെഡ്സ്പേസ് അവൈലബിള്‍)

ksc-short-film-fest-best-actress-epathram

വനിതാ വിഭാഗം സെക്രട്ടറി പ്രീത വസന്ത്‌ അനന്തലക്ഷ്മിക്ക് മികച്ച നടിക്കുള്ള പുരസ്കാരം സമ്മാനിക്കുന്നു

മികച്ച രണ്ടാമത്തെ ചിത്രം ആയി  സംവേദനം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടന്‍ സാജിദ് കൊടിഞ്ഞി (ഡെഡ് ബോഡി), മികച്ച രണ്ടാമത്തെ നടി സുമ സനില്‍ (ചിത്രം:  അസ്തമയം),
 
‘സഹയാത്രിക’ യിലൂടെ  ഷെറിന്‍ വിജയന്‍ മികച്ച രണ്ടാമത്തെ തിരക്കഥ, മികച്ച രണ്ടാമത്തെ സംവിധായകന്‍ എന്നീ പുരസ്കാരങ്ങള്‍ നേടി. ഒട്ടകം സിനിമ യിലൂടെ പശ്ചാത്തല സംഗീതം രണ്ടാം സ്ഥാനം മോന്‍സി കോട്ടയം കരസ്ഥമാക്കി. ‘മുസാഫിര്‍’ എന്ന ചിത്ര ത്തിലൂടെ ഹനീഫ് കുമരനല്ലൂര്‍ (രണ്ടാമത്തെ ഛായാ ഗ്രഹണം)  മുജീബ് കുമരനല്ലൂര്‍   (എഡിറ്റിംഗ് രണ്ടാം സ്ഥാനം) അനുഷ്‌ക വിജു (മികച്ച  ബാലതാരം രണ്ടാം സ്ഥാനം ) എന്നിവര്‍ അംഗീകാരങ്ങള്‍ നേടി.  രണ്ടാമത്തെ മേക്കപ്പ്മാന്‍ കൃഷ്ണന്‍ വേട്ടംപള്ളി (സംവേദനം) . നേര്‍രേഖകള്‍, പാഠം 2 എന്നിവ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌ നേടി.
 
പ്രേക്ഷകര്‍ രഹസ്യ ബാലറ്റിലൂടെ മികച്ച സിനിമ ആയി  ‘ഒട്ടകം’  തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ‘ഉണ്‍മ’  നേടി. പ്രശസ്ത സംവിധായകന്‍ തുളസീദാസ് വിധി കര്‍ത്താവ്‌ ആയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ പുരസ്കാര നിര്‍ണ്ണയം നിരാശാജനകം : ശ്വേതാ മേനോന്‍

September 17th, 2010

shwetha-menon-epathram

ദുബായ്‌ : സംസ്ഥാന പുരസ്കാരം ലഭിച്ച സിനിമകള്‍ ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ പോലും എത്തിയില്ല എന്നത് പുരസ്കാര നിര്‍ണ്ണയത്തിലെ അപാകത വ്യക്തമാക്കുന്നു എന്ന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഫെക്ക (Federation of Kerala Colleges Alumni – FEKCA) യുടെ ഓണം പെരുന്നാള്‍ ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയതായിരുന്നു ശ്വേത.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്വേത അത് വിഡ്ഢികളുടെ പുരസ്കാരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ദേശീയ ജൂറിയുടെ പരിഗണനയ്ക്കായി അയക്കേണ്ട സമിതി അയച്ചില്ല എന്നാണ് താന്‍ അറിഞ്ഞത്. ചിലരുടെയൊക്കെ പുറം ചൊറിയാത്തത് കൊണ്ടാവും ഇത്. സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് നേരിട്ട് പരിഗണനയ്ക്കായി അയക്കണം എന്നാണ് തന്റെ അഭിപ്രായം. ചിത്രങ്ങള്‍ മികച്ചതായത് കൊണ്ടാണല്ലോ അവ സംസ്ഥാന പുരസ്കാര നിര്‍ണ്ണയ സമിതി തെരഞ്ഞെടുത്തത്. ആ നിലയ്ക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് ദേശീയ പുരസ്കാരത്തിന് പരിഗണിക്ക പ്പെടേണ്ടതാണ് എന്നും ശ്വേത പറഞ്ഞു.

മമ്മുട്ടിയായാലും അമിതാഭ് ബച്ചന്‍ ആയാലും മികച്ച നടന്മാര്‍ തന്നെ. ഇതില്‍ ഏതെങ്കിലും ഒരാളെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഏറ്റവും നല്ല നടന്‍ എന്നതിന് പകരം ഏറ്റവും നല്ല മൂന്ന് നടന്മാര്‍ എന്ന് പറഞ്ഞ് മൂന്ന് പേര്‍ക്കെങ്കിലും പുരസ്കാരം നല്‍കണം എന്നും താന്‍ കരുതുന്നു എന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

സംസ്ഥാന പുരസ്കാരം തനിക്ക്‌ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ശ്വേത അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കുട്ടിസ്രാങ്കിനും, പഴശ്ശിരാജയ്ക്കും ദേശീയ പുരസ്കാരം

September 16th, 2010

mammootty kuttysrank

ന്യൂഡല്‍ഹി : 2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച കുട്ടി സ്രാങ്കാണ്. “പാ“ എന്ന ചിത്രത്തിലെ അഭിനയത്തിനു അമിതാഭ് ബച്ചന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ അബോഹൊമാനിലെ അഭിനയത്തിനു അനന്യ ചാറ്റര്‍ജി മികച്ച നടിയായി. ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഋതുപര്ണ്ണ ഘോഷ്‌ ആണ് മികച്ച സംവിധായകന്‍. മികച്ച സഹ നടന്‍ ഫാറൂഖ് ഷേക്ക് (ലാഹോര്‍), സഹനടി അരുന്ധതി നാഗ് (പാ) എന്നിവരാണ്. ജനപ്രീതി നേടിയ ചിത്രം ത്രീ ഇഡിയറ്റ്സ്.

ananya-chatterjee-epathram

മികച്ച നടി അനന്യ ചാറ്റര്‍ജി

ഛായാഗ്രഹണം (അഞ്ജലി ശുക്ല), വസ്ത്രാലങ്കാരം (ജയകുമാര്‍), തിരക്കഥ (പി. എഫ്. മാത്യൂസ്, ഹരികൃഷ്ണ) എന്നീ പുരസ്കാരങ്ങളും കുട്ടിസ്രാങ്കിനു ലഭിച്ചു.

മികച്ച നടനുള്ള മത്സരത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയുടേ പേരും പരിഗണി ക്കപ്പെട്ടിരുന്നു. എന്നാല്‍ “പാ” യിലെ 12 വയസ്സുകാരനെ അവതരിപ്പിച്ച അമിതാഭ് ബച്ചന്റെ അഭിനയ മികവിനു മുന്‍തൂക്കം ലഭിച്ചു.

pa-amitabh-bachchan-epathram

അമിതാഭ് 12 വയസുകാരനായി "പാ" യില്‍

ഹരിഹരന്‍ സംവിധാനം ചെയ്ത് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കേരള വര്‍മ്മ പഴശ്ശിരാജ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ മിശ്രണം (റസൂല്‍ പൂക്കുട്ടി), എഡിറ്റിങ്ങ് (ശീകര്‍ പ്രസാദ്), പശ്ചാത്തല സംഗീതം (ഇളയ രാജ) എന്നീ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.

കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രം “കേശു”വും, കന്നട ചിത്രമായ ബുട്ടനിപ്പാ‍ര്‍ട്ടിയും പങ്കു വെച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രത്തിലെ അഭിനയത്തിനു ഹസ്ന യ്ക്ക് മികച്ച ബാല നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സി. എസ്. വെങ്കിടേശ്വരനാണ്.

ശബ്ദ മിശ്രണത്തിനു കഴിഞ്ഞ വര്‍ഷത്തെ മികച്ച ശബ്ദ ലേഖകനുള്ള ദേശീയ പുരസ്കാരം ലഭിച്ച റസൂല്‍ പൂക്കുട്ടിക്ക് പക്ഷെ ഈ ചിത്രത്തിലെ ശബ്ദ മിശ്രണത്തിനു സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ജൂറി പരിഗണിച്ചിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

16 of 20« First...10...151617...20...Last »

« Previous Page« Previous « മമ്മുട്ടിയുടെ വെബ്സൈറ്റ് ഹാക്ക്‌ ചെയ്യപ്പെട്ടു
Next »Next Page » ദേശീയ പുരസ്കാര നിര്‍ണ്ണയം നിരാശാജനകം : ശ്വേതാ മേനോന്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine