ദേശിയ ചലച്ചിത്ര പുരസ്കാരം: സലിം കുമാര്‍ മികച്ച നടന്‍

May 20th, 2011

national-award-winner-salim-kumar-epathram
ന്യൂ ദല്‍ഹി : മലയാള സിനിമക്ക്‌ നേട്ടങ്ങളുടെ പൂക്കാലവുമായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നവാഗത സംവിധായ കനായ സലിം അഹ്മദ് സംവിധാനം ചെയ്ത ‘ആദാമിന്‍റെ മകന്‍ അബു’വാണ് 2010 – ലെ മികച്ച ചലച്ചിത്രം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ആദാമിന്‍റെ മകന്‍ അബു വിലെ പ്രകടനത്തിന് സലിം കുമാര്‍ നേടി.

സലിം കുമാറിനുള്ള പുരസ്‌കാരം അടക്കം നാല് പ്രമുഖ ദേശീയ പുരസ്‌കാര ങ്ങളാണ് ഈ ചിത്ര ത്തിലൂടെ മലയാള ത്തില്‍ എത്തിയത്‌. മധു അമ്പാട്ട് (മികച്ച ഛായാഗ്രഹണം), ഐസക്ക് തോമസ് കൊട്ടുകപ്പള്ളി (പശ്ചാത്തല സംഗീതം) എന്നിവയാണ് മറ്റു പുരസ്‌കാര ങ്ങള്‍.

മലയാള ത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’ സ്വന്തമാക്കി.

‘ആടുംകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ ചിത്രം ഒരുക്കിയ വെട്രിമാരന്‍ മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിമാരായി മറാത്തി നടി മിഥാലിജഗ്ദപ് വരദ്കാര്‍, ശരണ്യ പൊന്‍ വര്‍ണ്ണന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മധു അമ്പാട്ട് സംവിധാനം ചെയ്ത ‘നമ്മ ഗ്രാമം’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് സുകുമാരിയെ മികച്ച സഹ നടിയായി തിരഞ്ഞെടുത്തു. മികച്ച സഹ നടന്‍ തമ്പി രാമയ്യ. ചിത്രം: മൈന. മികച്ച സിനിമാ നിരൂപണ ഗ്രന്ഥ ത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളി യായ ജോഷി ജോസഫ് നേടി.

ദേശീയ അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരം ഇവിടെ ലഭ്യമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. സി.ഡാനിയേല്‍ പുരസ്‌കാരം അപ്പച്ചന് സമ്മാനിച്ചു

May 3rd, 2011

jc-danial-award-for-appachan-epathram
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന് ( എം. സി. പുന്നൂസ് ) സമ്മാനിച്ചു. മന്ത്രി എം. എ. ബേബി യാണ് അപ്പച്ചന് പുരസ്‌കാരം നല്‍കിയത്. മലയാള സിനിമ യില്‍ ധീരവും സാഹസിക വുമായ ഇടപെടല്‍ നടത്തിയ ആളാണ് അപ്പച്ചന്‍ എന്ന് മന്ത്രി പറഞ്ഞു. പൂര്‍വ്വാധികം ശക്തി യോടെ താന്‍ സിനിമാ നിര്‍മ്മാണ മേഖല യില്‍ തിരിച്ചു വരും എന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അപ്പച്ചന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന താണ് അവാര്‍ഡ്. കെ. സി. മധു രചിച്ച ‘നവോദയ അപ്പച്ചന്‍ – മലയാള സിനിമ യുടെ വളര്‍ത്തച്ഛന്‍’ എന്ന പുസ്തകം സുബ്രഹ്മണ്യം കുമാര്‍ പ്രകാശനം ചെയ്തു. അപ്പച്ചന്‍റെ ഭാര്യ, ജൂറി അദ്ധ്യക്ഷന്‍ ടി. വി. ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, സെക്രട്ടറി ഡോ. കെ. ശ്രീകുമാര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന്

April 24th, 2011

tn-gopakumar-kannadi-epathram
ദുബായ്‌ : ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കണ്ണാടി എന്ന ജനപക്ഷ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാറിന് ലഭിച്ചു. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.
sujitha-sarath-asiavision-awards-epathram

സുജിത, ശരത്

മികച്ച ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗായിക ശ്വേതാ മോഹന്‍, രാജേഷ്‌ ഹെബ്ബാര്‍ (സഹനടന്‍), ആശാ ശരത് (സഹനടി), ഹാരിസണ്‍ (സംവിധായകന്‍), ഹരിചന്ദനം (മികച്ച സീരിയല്‍), എം. ജി. ശ്രീകുമാര്‍ (സംഗീത പരിപാടി), ലക്ഷ്മി നായര്‍ (കുക്കറി ഷോ) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
e-satheesh-asianet-gulf-roundup-epathramഇ. സതീഷ്‌

ഏഷ്യാനെറ്റ്‌ ന്യൂസ് മികച്ച വാര്‍ത്താ ചാനലായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവി ഇ. സതീഷിന് മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌ മികച്ച എന്‍റര്‍ടെയിന്‍മെന്റ് ചാനലായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌

March 1st, 2011

navodhaya-appachan-epathram
തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

15 of 20« First...10...141516...20...Last »

« Previous Page« Previous « ആറന്മുള പൊന്നമ്മ അന്തരിച്ചു
Next »Next Page » ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine