ആദാമിന്റെ മകന്‍ അബുവിനു വിനോദ നികുതി ഇളവില്ല

June 30th, 2011

national-award-winner-salim-kumar-epathram

തിരുവന്തപുരം: വിനോദ നികുതി ഒഴിവാക്കി ക്കൊണ്ടുള്ള ഉത്തരവ് ത്രിതല പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും എത്താത്തതിനാല്‍ സംസ്ഥാന – ദേശീയ ഗവണ്‍മെന്റുകളുടെ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതി തിയറ്ററില്‍ ഈടാക്കുന്നു. ഇതോടെ ആദാമിന്റെ മകന്‍ അബുവിന് വിനോദ നികുതിയില്ലെന്ന മന്ത്രി കെ. ബി. ഗണേഷ്‌ കുമാറിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി.

ചിത്രം കാണുന്നതിന് പ്രേക്ഷകരില്‍ നിന്ന് വിനോദ നികുതി തീയേറ്ററുകളില്‍ ഇപ്പോഴും ഈടാക്കുന്നുണ്ട്. ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്ത സംസ്ഥാനത്തെ 70 തിയേറ്ററുകളിലായി ഒരോ ടിക്കറ്റില്‍ നിന്നും അഞ്ച് മുതല്‍ 14 രൂപ വരെയാണ് വിനോദ നികുതിയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശവും തീയേറ്ററുകള്‍ക്ക് ലഭിച്ചിട്ടില്ല . അതു കൊണ്ടാണ് തങ്ങള്‍ വിനോദ നികുതി ഈടാക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സിനിമ കാണാനെത്തിയവര്‍ക്ക് സാധാരണ നല്കുന്ന തുക നല്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.

ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടന്‍ സലിം കുമാറിന്റെ ലാഫിംങ് വില്ലയാണ് ചിത്രത്തിന്റെ റിലീസിംങ് ഏറ്റെടുത്തത്. മന്ത്രി പ്രഖ്യാപിച്ചിട്ടും വിനോദ നികുതി ഈടാക്കുന്ന സംഭവത്തില്‍ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ഹാഫ്‌” ഹ്രസ്വ ചിത്രമേള

June 21st, 2011

half-short-film-festival-epathram

പാലക്കാട്‌ : ഹ്രസ്വ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍സൈറ്റ്‌ (INSIGHT) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹ്രസ്വ ചിത്ര മേളയായ “ഹാഫ്‌ ഫെസ്റ്റിവല്‍” (HALF – Haiku Amateur Little Film) ഓഗസ്റ്റ്‌ 30, 31 തിയതികളില്‍ പാലക്കാട്‌ താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ നടക്കും. മേളയോടനുബന്ധിച്ച് ഹ്രസ്വ ചിത്ര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. “ഹാഫ്‌” എന്നത് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പരാഗതമായ ഒരു ചലച്ചിത്ര റീലിന്റെ പകുതി എന്ന അര്‍ത്ഥത്തില്‍ അഞ്ചു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രങ്ങളെയാണ് പങ്കെടുപ്പിക്കുന്നത്. 31 ജൂലൈ 2011 ന് മുന്‍പ്‌ മത്സരത്തിനുള്ള ചിത്രങ്ങള്‍ ലഭിച്ചിരിക്കണം. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അടങ്ങുന്ന ജൂറി ചിത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും.

മികച്ച സംവിധായകന്‍, നിര്‍മ്മാതാവ്‌, തിരക്കഥാകൃത്ത്, ചിത്ര സംയോജകന്‍, സംഗീത സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങള്‍ക്ക്‌ പുറമേ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും ജനപ്രിയ സിനിമയ്ക്കും കൂടി മൊത്തം ഒന്‍പത് വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9446000373, 00971 50 5631633 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാഫോറം ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ വിന് കഴിഞ്ഞ ആഴ്ച ദേശിയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്രീക്ക് മിത്തോളജിയെ ആസ്ദപമാക്കി ഒരുക്കിയ ‘ഇലക്ട്ര’യിലൂടെ ശ്യാമ പ്രസാദ് മികച്ച സംവിധായകനായി.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകര മഞ്ഞ്’ ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി’ യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ‘ ആണ് ജനപ്രിയ ചിത്രം. ‘യുഗപുരുഷ’ നിലെ തലൈവാസല്‍ വിജയ്, ‘ചിത്രസൂത്രം’ ഒരുക്കിയ വിപിന്‍ വിജയ്, ‘ആത്മകഥ’ സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ആദാമിന്‍റെ മകന്‍ അബു’ റിലീസിംഗ്‌ കോടതി തടഞ്ഞു

May 22nd, 2011

salim-kumar-zarina-wahab-epathram
കോഴിക്കോട് : മികച്ച ചിത്ര ത്തിനും മികച്ച നടനും ഉള്‍പ്പെടെ നാല്‌ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്‌ഥ മാക്കിയ ‘ആദാമിന്‍റെ മകന്‍ അബു’ എന്ന സിനിമ യുടെ റിലീസിംഗ്‌ കോഴിക്കോട് അവധിക്കാല കോടതി സ്‌റ്റേ ചെയ്തു

സിനിമ യുടെ സഹ നിര്‍മ്മാതാവ് അഷ്‌റഫ് ബേഡി യുടെ ഹര്‍ജി യിലാണ് തിയ്യേറ്ററു കളിലെ പ്രദര്‍ശനം തടഞ്ഞത്. ഹര്‍ജി ജൂണ്‍ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും.

സിനിമ തന്‍റെയും സംവിധായകന്‍ സലീം അഹമ്മദി ന്‍റെയും സംയുക്ത സംരംഭം ആണെന്നും എന്നാല്‍ അവാര്‍ഡ്‌ രേഖ കളില്‍ നിന്ന് തന്നെ ഒഴിവാക്കി എന്നും അഷറഫ് ഹര്‍ജി യില്‍ പറയുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം മാധ്യമ ങ്ങളില്‍ നല്‍കിയ അഭിമുഖ ങ്ങളിലും വാര്‍ത്ത കളിലും തന്‍റെ പേര് ഒഴിവാക്ക പ്പെട്ടെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.

ഇതിനിടെ, ആദാമിന്‍റെ മകന്‍ അബു റിലീസ് ചെയ്യാന്‍ മമ്മൂട്ടി യുടെ പ്ലേഹൗസ് താത്പര്യം പ്രകടിപ്പിച്ചതായി ഒരു വാര്‍ത്ത വന്നിരുന്നു. ജൂണ്‍ 25 നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലീം കുമാര്‍ മികച്ച നടന്‍ ; മലയാളത്തിന് അഭിമാനിക്കാന്‍ ഏറെ

May 20th, 2011

salim-kumar-national-film-award-epathram
ന്യൂഡല്‍ഹി : 2010 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഏറെ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നവാഗത സംവിധായകന്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന് ലഭിച്ചപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ഛായാഗ്രാഹണം (മധു അമ്പാട്ട്), മികച്ച പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകപ്പള്ളി) എന്നിങ്ങനെ മറ്റു രണ്ടു പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.

saranya-best-actress-epathramമികച്ച നടി : ശരണ്യ

മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് ആലപ്പുഴ സ്വദേശിയായ സംവിധായകന്‍ എ. ബി. രാജിന്റെ മകളും ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയുമായ ശരണ്യക്കാണ്. തെന്‍മേര്‍ക്കു പരുവക്കാറ്റ് എന്ന തമിഴ്‌ ചിത്രത്തിനാണ് ശരണ്യക്ക് പുരസ്കാരം ലഭിച്ചത്.

“യന്തിരന്‍” എന്ന ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും “നമ്മ ഗ്രാമം” എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഇന്ദ്രന്‍സ്‌ ജയനും ദേശീയ പുരസ്കാരം സ്വന്തമാക്കി.

“നമ്മ ഗ്രാമ” ത്തിലെ അഭിനയത്തിലൂടെ സുകുമാരി മികച്ച സഹ നടിയായി.

സ്നേഹല്‍ ആര്‍. നായര്‍ സംവിധാനം ചെയ്ത “ജേം” എന്ന ചിത്രം ഫീച്ചര്‍ ഇതര വിഭാഗത്തില്‍ പുരസ്കാരം നേടി.

ജോഷി ജോസഫ്‌ മികച്ച സിനിമാ നിരൂപകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം സ്റ്റേറ്റ്സ്മാന്‍ എന്ന പത്രത്തില്‍ എഴുതിയ “ജസ്റ്റ്‌ എ ട്വിസ്റ്റര്‍” എന്ന പംക്തിക്കാണ് പുരസ്കാരം.

“ഒറ്റയാള്‍” എന്ന ചിത്രത്തിന് ഷൈനി ജേക്കബ്‌ ബെഞ്ചമിന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കി കെ. ആര്‍. മനോജ്‌ സംവിധാനം ചെയ്ത “എ പെസ്റ്ററിംഗ് ജേണി” യാണ് മികച്ച അന്വേഷണാത്മക ചിത്രം. മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലെ ശബ്ദ ലേഖനത്തിന് ഹരികുമാര്‍ എം. നായര്‍ക്ക്‌ ലഭിച്ചു.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഡോ. ബിജു സംവിധാനം ചെയ്ത “വീട്ടിലേക്കുള്ള വഴി” കരസ്ഥമാക്കി.

സല്‍മാന്‍ ഖാന്റെ “ദബാംഗ്” ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

സലിം കുമാറിനോടൊപ്പം തമിഴ്‌ നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ മരുമകനായ ധനുഷിന് ആടുകളം എന്ന ചിത്രത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

“ബാബു ബാന്‍ഡ്‌ ബജാ” എന്ന മറാട്ടി ചിത്രത്തിലെ അഭിനയത്തിന് മറാട്ടി നടി മൈഥിലീ ജഗ്പത് വരാദ്കറും മികച്ച നടിക്കുള്ള ഇത്തവണത്തെ പുരസ്കാരം പങ്കിട്ടു.

വിപണി കയ്യടക്കിയ ബോളിവുഡ്‌ ചിത്രങ്ങളെ പിന്തള്ളി മറ്റു ഭാഷാ ചിത്രങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത് എന്നത് ശ്രദ്ധേയമാണ്. സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചത് ഇത്തവണത്തെ പുരസ്കാര നിര്‍ണ്ണയ സമിതിയില്‍ മലയാളികള്‍ ഇല്ലാതിരുന്നതിനാലാണ് എന്നാണ് പ്രശസ്ത നടന്‍ ദിലീപ്‌ അഭിപ്രായപ്പെട്ടത്‌. സംവിധായകനും നിര്‍മ്മാതാവുമായ ജെ. പി. ദത്ത യുടെ നേതൃത്വത്തിലുള്ള ഫീച്ചര്‍ ചിത്ര ജൂറിയില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല.
salim-kumar-zarina-wahab-epathram
നവാഗത സംവിധായകനായ സലിം അഹമ്മദ്‌ സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തില്‍ ഹജ്ജിനു പോകുവാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന ഒരു പാവപ്പെട്ട വൃദ്ധന്റെ കഥാപാത്രമാണ് സലിം കുമാര്‍ അവതരിപ്പിച്ചത്. സെറീന വഹാബാണ് ഈ ചിത്രത്തിലെ നായിക.

“ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ സലിം കുമാര്‍ ചിത്രത്തെ കുറിച്ച് വിശദീകരിക്കുന്നു. ചിത്രത്തെ കുറിച്ച് തനിക്ക് ഉറച്ച പ്രതീക്ഷയുണ്ട് എന്ന് സലിം കുമാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 20« First...10...131415...20...Last »

« Previous Page« Previous « ദേശിയ ചലച്ചിത്ര പുരസ്കാരം: സലിം കുമാര്‍ മികച്ച നടന്‍
Next »Next Page » ‘ആദാമിന്‍റെ മകന്‍ അബു’ റിലീസിംഗ്‌ കോടതി തടഞ്ഞു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine