റെയില്‍ പാളത്തില്‍ തലവെയ്ക്കാന്‍ താനില്ല: തിലകന്‍

June 25th, 2012
THILAKAN-epathram
നടന്‍ തിലകന്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കും എന്ന  ഭാരവാഹികളുടെ പ്രസ്ഥാവനയോട് നടന്‍ തിലകന്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. റെയില്‍ പാളത്തില്‍ വീണ്ടും തലവെക്കുവാന്‍ താന്‍ ഇല്ലെന്നും അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ അമ്മയിലേക്ക് ഇല്ലെന്നും ആയിരുന്നു തിലകന്റെ പ്രതികരണം. അമ്മയുടെ നേതൃത്വവുമായി അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലം തിലകന്‍ സിനിമയില്‍ സജീവമല്ലായിരുന്നു. പിന്നീട് രഞ്ചിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയില്‍ തിലകന്‍ സജീവമായത്. ആ ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും തിലകന്‍ സിനിമയില്‍ സജീവമായി. അമ്മയുമായുള്ള തര്‍ക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിരാമമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ അമ്മ-തിലകന്‍ പ്രശ്നത്തെ രൂക്ഷമാക്കി.
തിലകന്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയത് മോഹന്‍‌ലാല്‍ അടക്കം ഉള്ളവര്‍ക്കൊപ്പം ആണെന്നും, തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നും വീണ്ടും അപേക്ഷ തന്നാല്‍ അമ്മയില്‍ അംഗമാക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

മോഹല്‍ ലാല്‍ ചിത്രം തകര്‍ക്കാന്‍ ഗൂഡാലോചന : സംവിധായകന്‍

May 2nd, 2012

mohanlal-pranayam-epathram
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ്മാസ്റ്ററിനെ റിലീസിനു മുമ്പേതന്നെ ഓണ്‍ ലൈനിലൂടെ മോശം ചിത്രമാണെന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ സംവിധായകന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു.
ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ചിലര്‍ അതൊരു മോശം ചിത്രമാണെന്ന പോസ്റ്റുകളെഴുതി പോസ്റ്റ്‌ ചെയ്തിരുന്നു കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും ദീര്‍ഘമായ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ജാഗരൂകരാ യിരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഈ വിവാദത്തെ പറ്റി മോഹന്‍ലാല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഡെര്‍ട്ടി പിക്ചര്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനു വിലക്ക്

April 23rd, 2012
dirty-picture-vidya-balan-epathram
വിദ്യാബാലന്‍ നായികയായി അഭിനയിച്ച  ബോളിവുഡ് ചിത്രം ഡെര്‍ട്ടി പിക്ചര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ചിത്രം പകല്‍ സമയത്ത് സം‌പ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ആവശ്യപ്പെട്ടു.  സോണി ടി. വിയാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും രാത്രി 8 മണിക്കും ചിത്രം സം‌പ്രേക്ഷണം ചെയ്യുമെന്ന് പറഞ്ഞിരുന്നത്. ഇതിന്റെ പേരില്‍ ധാരാളം പരസ്യവും അടുത്ത ദിവസങ്ങളില്‍ സോണി ടി. വി.യില്‍ വന്നിരുന്നു. ചിത്രത്തിന്റെ സം‌പ്രേക്ഷണാവകാശം എട്ടുകോടിക്കാണ്  നിര്‍മ്മാതാവായ ഏക്‍ദ കപൂറില്‍ നിന്നും വാങ്ങിയത്.
ചൂടന്‍ രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്നതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ് ഇത്. മിലാന്‍ ലുധീരിയ ഒരുക്കിയ ചിത്രം  വന്‍ ഹിറ്റായിരുന്നു.  തെന്നിന്ത്യന്‍ മാദക റാണിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിത്തോട് സാദൃശ്യം ഉണ്ടെന്ന് പറയപ്പെടുന്ന ചിത്രത്തിലെ അഭിനയത്തിന് വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീനിവാസനെതിരെ കവി മാനനഷ്ടത്തിനു പരാതി നല്‍കി

April 7th, 2012

sreenivasan-epathram

നടനും സംവിധായകനുമായ ശ്രീനിവാസനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മാനനഷ്ടത്തിനു  കവി സത്യചന്ദ്രന്‍ പൊയില്‍കാവ് പരാതി നല്‍കി. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയെയാണ് സത്യചന്ദ്രന്‍ സമീപിച്ചത്. ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി ശ്രീനിവാസനും മറ്റുള്ളവര്‍ക്കും കോടതി  സമന്‍സ് അയച്ചു. ശീനിവാസന്‍ കഥയും തിരക്കഥയും എഴുതിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ യഥാര്‍ഥ കഥ തന്റേതാണെന്ന് നേരത്തെ സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്പ്രസിദ്ധീകരിച്ച ‍ ശ്രീനിവാസനുമായുള്ള ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി. സിനിമാ മംഗളം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പലിശേരി, ലേഖകന്‍ എം. എസ് ദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ആര്‍. ശരത് സംവിധാനം ചെയ്യുന്ന പറുദ്ദീസയുടെ സെറ്റിലാണ് ശ്രീനിയിപ്പോള്‍. കോടതി നടപടികളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മീരയുടെ വിവാഹ നിശ്ചയം റദ്ദാക്കി

April 4th, 2012
meera-pakistani-actress-epathram
പ്രശസ്ത പാക്കിസ്ഥാന്‍ നടി മീരയുടെ വിവാഹ നിശ്ചയം വരന്റെ പിതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കി. യു. സില്‍ പൈലറ്റായി ജോലി നോക്കുന്ന നവീദുമായിട്ടായിരുന്നു മീരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയത്തോടനുബന്ധിച്ച് നല്‍കിയ മെഹര്‍ തിരിച്ചു നല്‍കുവാന്‍ വരന്റെ വീട്ടുകാര്‍ മീരയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മീര മുന്‍ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം വാങ്ങിയിട്ടില്ല എന്നതിനാലാണ് നിശ്ചയം റദ്ദു ചെയ്യുവാന്‍ കാരണമായി പറയുന്നത്.
മീര വിവാഹിതയാകുവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകെ അവരുടെ ആദ്യ ഭര്‍ത്താവ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നിയമ പ്രകാരം തന്റെ ഭാര്യയായ മീരക്ക് രണ്ടാം വിവാഹത്തിനു സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഒരു കേസ് ലാഹോര്‍ ഹൈക്കോര്‍ട്ടില്‍ നിലവിലുണ്ടെന്നും മീര തന്റെ ആദ്യ വിവാഹത്തെ കുറിച്ച് ജനങ്ങളോട് തുറന്ന് പറയുവാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 34« First...10...202122...30...Last »

« Previous Page« Previous « മനീഷ കൊയ്‌രാള മടങ്ങിയെത്തുന്നു
Next »Next Page » ശ്രീനിവാസനെതിരെ കവി മാനനഷ്ടത്തിനു പരാതി നല്‍കി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine