
- എസ്. കുമാര്‍
വായിക്കുക: actress, controversy, television
നടനും സംവിധായകനുമായ ശ്രീനിവാസനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മാനനഷ്ടത്തിനു കവി സത്യചന്ദ്രന്‍ പൊയില്‍കാവ് പരാതി നല്‍കി. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയെയാണ് സത്യചന്ദ്രന്‍ സമീപിച്ചത്. ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി ശ്രീനിവാസനും മറ്റുള്ളവര്‍ക്കും കോടതി സമന്‍സ് അയച്ചു. ശീനിവാസന്‍ കഥയും തിരക്കഥയും എഴുതിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ യഥാര്‍ഥ കഥ തന്റേതാണെന്ന് നേരത്തെ സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്പ്രസിദ്ധീകരിച്ച ശ്രീനിവാസനുമായുള്ള ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി. സിനിമാ മംഗളം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പലിശേരി, ലേഖകന്‍ എം. എസ് ദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ആര്‍. ശരത് സംവിധാനം ചെയ്യുന്ന പറുദ്ദീസയുടെ സെറ്റിലാണ് ശ്രീനിയിപ്പോള്‍. കോടതി നടപടികളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: controversy, sreenivasan
- എസ്. കുമാര്‍
വായിക്കുക: actress, controversy
ദേശീയ പുരസ്കാരം നേടിയ സുവീരന്റെ ബ്യാരി എന്ന ചിത്രത്തിനെതിരെ കഥകാരി സാറാ അബൂബക്കര്‍. ചന്ദ്രഗിരിയുടെ തീരത്ത് എന്ന തന്റെ കന്നട നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതിനു തന്റെ അനുമതി തേടിയിരുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ നോവലിനെ ആസ്പദമാക്കി തമിഴില്‍ ജമീല എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള കരാര്‍ പ്രകാരം 15 വര്‍ഷത്തെക്ക് മറ്റു ഭാഷകളില്‍ നോവല്‍ സിനിമയാക്കാന്‍ സാധ്യമല്ലെന്നുമാണ് സാറാ അബൂബക്കര്‍ പറയുന്നത്. മലയാളം,കന്നഡ, ഹിന്ദി, ഓറിയ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ നോവല്‍ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകവുമാണ്. സിനിമയില്‍ തന്റെ പേര്‍ ചേര്‍ത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി
- എസ്. കുമാര്‍
വായിക്കുക: controversy, world-cinema
- എസ്. കുമാര്‍
വായിക്കുക: actress, controversy