നിത്യാമേനോന്‍ ചിത്രങ്ങള്‍ക്കും വിലക്ക്

February 13th, 2012
nithya_menon-epathram
നടി നിത്യാമേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു വിതരണക്കാരുടെ വിലക്ക്. ഉസ്താദ് ഹോട്ടല്‍, ബാച്ചിലേഴ്സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങിനെ വിലക്ക് ബാധിക്കും. ടി. കെ. രാ‍ജീവ് കുമാര്‍ സംവിധാനം ചെയ്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്തെത്തിയ ചില നിര്‍മ്മാതാക്കളെ കാണുവാന്‍ വിസ്സമതിച്ചതിനെ തുടര്‍ന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നിലനില്‍ക്കും‌മ്പോള്‍ നടിയെ അഭിനയിപ്പിച്ചതാണ് വിതരണക്കാരെ ചൊടിപ്പിച്ചത്. തനിക്കു നേരെ ഉള്ള നിര്‍മ്മാതാക്കളുടെ വിലക്ക് ബാലിശവും അപക്വവുമാണെന്നാണ് നിത്യാമേനോന്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടെ ആരോ കാണാന്‍ വന്നപ്പോള്‍ പിന്നീട് കാണാമെന്ന് പറഞ്ഞത് തെറ്റല്ലെന്നും സ്വന്തം പ്രൊഫഷനെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും നിത്യ വ്യക്തമാക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹന്‍ ലാലും പത്മശ്രീ സരോജ് കുമാറും പിന്നെ നിര്‍മ്മാതാവും

January 31st, 2012

Padmasree_Bharat_Dr._Saroj_Kumar-epathram

മോഹന്‍ ലാലിനെ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന കാരണത്താല്‍ വിവാദമായ പത്മശ്രീ ഡോക്‌ടര്‍ സരോജ്‌ കുമാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ വൈശാഖ്‌ രാജന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന്‌ സൂചന. സരോജ്‌ കുമാറില്‍ മോഹന്‍ലാലിനെ വ്യക്‌തിപരമായി കളിയാക്കുന്ന രംഗങ്ങള്‍ ചേര്‍ത്തതില്‍ തനിക്ക്‌ യാതൊരു പങ്കുമില്ലെന്ന്‌ ലാല്‍ ക്യാമ്പിലെത്തിയ നിര്‍മ്മാതാവ്‌ പറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.ലാലും ശ്രീനിവാസനും തമ്മില്‍ പിരിയാന്‍ കാരണമായ ചിത്രത്തിന്റെ നിര്‍മാതാവായ വൈശാഖ്‌ രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അത്‌ ശ്രീനിവാസനോടുള്ള ഒരു മധുര പ്രതികാരമാവും. മലയാള സിനിമയുടെ യാത്ര ഇത്തരത്തില്‍ പ്രയോചന പ്രദമല്ലാത്ത വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ്. അത് കൊണ്ട് തന്നെ അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ പണം വാരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

നടന്‍ ആസിഫലിക്കെതിരെ താരസംഘടന

January 25th, 2012
asif-ali-epathram
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന്റെ താരനിരയില്‍ ഉണ്ടായിരുന്ന നടന്‍ ആസിഫലി കളിയില്‍ പങ്കെടുക്കാതെ നിരുത്തരവാദപരമായി പെരുമാറിയതിന്ന് താര സംഘടന നടപടിക്കൊരുങ്ങുന്നു.  മോഹന്‍‌ലാല്‍ ക്യാപ്റ്റനായ കേരള സ്ട്രൈക്കേഴ്സിന്റെ തീം സോങ്ങിലും മറ്റും ഐക്കണ്‍ താരമായി ആസിഫലിയും ഉണ്ട്. എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടും ടീമിന്റെ പരിശീലന ക്യാമ്പില്‍ ഈ യുവ താരം പങ്കെടുത്തിരുന്നില്ല. ടീമിന്റെ പരിശീലനത്തിലോ കളികളിലോ പങ്കെടുക്കുവാന്‍ ആകില്ലെന്ന് ആസിഫലി ബന്ധപ്പെട്ടവരോട് പറയുക പോലും ചെയ്യാതെ മുങ്ങുകയായിരുന്നു. നടന്‍ മോഹന്‍‌ലാലും സംവിധായകന്‍ പ്രിയദര്‍ശനുമടക്കമുള്ള പ്രമുഖര്‍ ആസിഫിനെ ടെലിഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കുവാന്‍ ആസിഫലി തയ്യാറായില്ല എന്നാണ് അറിയുന്നത്. ആസിഫിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ  നടപടി സ്വീകരിക്കുമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും കേരള സ്ട്രൈക്കേഴ്സ് മാനേജരുമായ ഇടവേള ബാബു ഇതിനോടകം സൂചന നല്‍കിക്കഴിഞ്ഞു.
കളിയില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പോലും മമ്മൂട്ടിയടക്കമുള്ള സീനിയര്‍ താരങ്ങളും യുവതാരങ്ങള്‍ക്കൊപ്പം  ടീമിനു പിന്തുണയുമായി സ്റ്റേടിയത്തില്‍ എത്തിയിരുന്നു. ടീമില്‍ അംഗമായിരുന്നെങ്കിലും അസൌകര്യം മൂലം ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആകില്ലെന്ന് യുവതാരം പൃഥ്‌വീരാജ് ടീം മേനേജ്മെന്റിനേയും അമ്മയേയും നേരത്തെ അറിയിച്ചിരുന്നു. കൊച്ചി കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റെഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീമിനു പിന്തുണയുമായി പൃഥ്‌വിയും എത്തിയിരുന്നു. ലക്ഷ്‌മി റായ്,ഭാവന, അസിന്‍, പ്രിയാമണി തുടങ്ങി നടിമാരും ടീമിനു പിന്തുണയുമായി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ആസ്ഫിന്റെ നിലപാടില്‍ താരസംഘടനയും ഒപ്പം കേരള സ്റ്റ്ട്രൈക്കേഴ്സിന്റെ ഭാരവാഹികളും അസംതൃപ്തരാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാനിയന്‍ നടിക്ക് രാജ്യത്ത് വിലക്ക്

January 23rd, 2012
Golshifteh-Farahani-epathram
മദാം ലെ ഫിഗാരോ എന്ന ഫഞ്ച് മാഗസിനു വേണ്ടി അര്‍ദ്ധനഗ്നയായി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പ്രമുഖ ഇറാനിയന്‍ നടി ഗോത്ഷിഫ്തെ ഫറഹാനിയക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്ക്. ചിത്രം വിവാദമായതിനെ തുടര്‍ന്നാണ് ഇറാനിയന്‍ ഭരണ കൂടം നടിയ്ക്കെതിരെ കര്‍ശനമായ നിലപാടെടുത്തത്. ചിത്രം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയായിലും വന്നിരുന്നു. വിലക്കു സംബന്ധിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇറാനു കലാകാരന്മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ്  ഇരുപത്തെട്ടുകാരിയായ ഈ ഇറാനിയന്‍ നടി പ്രതികരിച്ചത്. മികച്ച അഭിനേത്രിയെന്ന നിലയില്‍ ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഫറഹാനി.
1998-ല്‍ റിലീസ് ചെയ്ത ദ പിയര്‍ ട്രീ എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ അഭിനയത്തിനു നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. ടൈറ്റാനിക്ക് ഫെയിം ലിയാനാര്‍ഡോ ഡി കാപ്രിയക്കും റസ്സല്‍ ക്രോക്കും ഒപ്പം ഫറഹാനി അഭിനയിച്ച ബോഡി ഓഫ് ലൈസ് എന്ന ഹോളിവുഡ്ഡ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ  ചിത്രങ്ങളിലും ഫറഹാനി അഭിനയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  കടുത്ത നിയന്ത്രണങ്ങളാണ് ഇറാനില്‍ ഉള്ളത്. ഒട്ടേറേ പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മിക്കപ്പെടുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ അന്താരാഷ്ട്ര മേളകളില്‍ ഏറെ പുരസ്കാരങ്ങളും പ്രശംസയും നേടാറുമുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേജര്‍ രവിയും രംഗത്ത്: സരോജിനും ശ്രീനിവാസനും എതിരെ പ്രതിഷേധം രൂക്ഷമാകുന്നു

January 18th, 2012
Padmasree_Bharat_Dr._Saroj_Kumar-epathram
പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിനെതിരെയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെതിരെയും സോഷ്യല്‍ മീഡിയാകളില്‍   പ്രതിഷേധം രൂക്ഷമാകുന്നു. ചിത്രത്തിലെ ആക്ഷേപങ്ങള്‍ മോഹന്‍ലാലിനെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് മോഹന്‍‌ലാല്‍ ഫാന്‍സ് ആരോപിക്കുന്നു. മോഹന്‍ ലാലിന്റെ അടുത്ത ആളായ ആന്റണി പെരുമ്പാവൂര്‍ തന്നെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ക്യാമറാമാന്‍ എസ്. കുമാര്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നവരെ കരി വാരിത്തേക്കുകയാണ് ശ്രീനിവാസന്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം  മേജര്‍ രവിയും  രംഗത്തെത്തിയെങ്കിലും ഇതേ കുറിച്ച് മോഹന്‍‌ലാല്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താന്‍ ആരെയും കരുതിക്കൂടി മോശക്കാരാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന്റെ വാദം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും മോഹന്‍‌ലാല്‍ ഫാന്‍സും തല്‍ക്കാലം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിട്ടില്ല. നേരത്തെ മോഹന്‍‌ലാലിനെ കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ തെരുവില്‍ പ്രകടനം നടത്തുകയും സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു മോഹന്‍‌ലാല്‍ ഫാന്‍സുകാര്‍. എന്നാല്‍ ഇപ്പോള്‍ അപ്രകാരം ചെയ്താല്‍  അത് തീയേറ്ററില്‍  നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ചിത്രത്തിന്  ഗുണകരമായി മാറും എന്നു കരുതിയാണ് അവര്‍ പ്രതിഷേധത്തിനിറങ്ങാത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്. ചിത്രം തീയേറ്ററില്‍ പോയി കണ്ടാല്‍ അത് നിര്‍മ്മാതാവിനും സംവിധായകനും ഗുണമാകുമെന്നും അതിനാല്‍ ടോറന്റില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് കരുതുന്ന പ്രതിഷേധക്കാരും ഉണ്ട്.
നിലവാരമില്ലാത്തതിനാല്‍ പത്മശ്രീ ഭരത് ഡോ. സരോജ് കുമാറ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുവാന്‍ തുടങ്ങിയിട്ടുണ്ട്. പല റിലീസ് കേന്ദ്രങ്ങളിലും കസേരകള്‍ ശൂന്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തോടാണ് പലരും ഈ ചിത്രത്തെ ഉപമിക്കുന്നത്.  വിവാദമുണ്ടാക്കി ചിത്രത്തെ വിജയിപ്പിക്കുവാനുള്ള ശ്രമമാണെന്നും ചിലര്‍ കരുതുന്നു. ശ്രീനി-ലാല്‍ ബന്ധത്തില്‍ വിള്ളല്‍ എന്നെല്ലാമുള്ള മാധ്യമ വാര്‍ത്തകള്‍ക്കിടയില്‍ ഒരു പക്ഷെ  ഉടനെ ഒരു ശ്രീനി-മോഹന്‍‌ലാല്‍ ചിത്രം അനൌണ്‍സ് ചെയ്താലും അല്‍ഭുതപ്പെടേണ്ടതില്ല എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

23 of 34« First...1020...222324...30...Last »

« Previous Page« Previous « ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ‘ദ ഡിസിഡന്റ്‌സ് ‘ മികച്ച ചിത്രം
Next »Next Page » ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine