ഫെസ് ടു ഫേസും വീണു; മമ്മൂട്ടി ചിത്രങ്ങളുടെ പരാജയ പരമ്പര തുടരുന്നു

December 6th, 2012

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫെസ് ടു ഫേസും ബോക്സോഫീസില്‍ വീണതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം പത്തായി. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളുടെയും ഒപ്പം തന്നെ വിജയിച്ച ചിത്രങ്ങളുടേയും ഏണ്ണത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സംവിധായകര്‍ പുതുമുഖങ്ങളേയും യുവതാരങ്ങളേയും വച്ച് ചെയ്ത പല ചിത്രങ്ങളും വന്‍ വിജയമായിമാറി. ഈ സമയത്താണ് മലയാള സിനിമയിലെ ഒരു മെഗാതാരത്തിന്റെ ഇത്രയധികം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. വി.എം.വിനു സ് സംവിധാനം ചെയ്ത ഫേസ് ടു ഫേസ് കുടുമ്പ പ്രേക്ഷകരേയും യുവാക്കളേയും ഉദ്ദേശിച്ചായിരുന്നു എങ്കിലും ഇരു വിഭാഗവും ചിത്രത്തെ തള്ളിക്കളഞ്ഞു. ലാല്‍ ജോസിന്റെ ശിഷ്യന്‍ അനൂപ് കണ്ണന്‍ ഒരുക്കിയ ജവാന്‍ ഓഫ് വെള്ളിമലയായിരുന്നു ഇതിനു മുമ്പ് ഇറങ്ങിയ ചിത്രം. കഥയിലെ ചില പോരായ്മകള്‍ മൂലം ഇതിനു പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ആയില്ല. സാംസണ്‍ സംവിധാനം ചെയ്ത താപ്പാനയുടെ തിരക്കഥ എഴുതിയ സിന്ദുരാജായിരുന്നു. പ്രേക്ഷകനെ മുഷിപ്പിക്കുന്ന ചേരുവകള്‍ വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ താപ്പാനയ്ക്കും പരാജയത്തിന്റെ കുഴിയില്‍ നിന്നും കരകയറാനായില്ല.

2010-ല്‍ യുഗപുരുഷന്‍, കുട്ടിശ്രാങ്ക് എന്നീ ചിത്രങ്ങള്‍ നിലവാരത്തില്‍ മികച്ചു നിന്നു എങ്കിലും തീയേറ്ററുകളില്‍ ചലനം ഉണ്ടാക്കിയില്ല. ഇവ കൂടാതെ ദ്രോണ 2010, പ്രമാണി, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളു ബോക്സോഫീസില്‍ പരാജയപ്പെട്ടു. അതേ വര്‍ഷം രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ച്യേട്ടന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിനു ശേഷം മാര്‍ട്ടിങ്ങ് പ്രക്കാട്ട് സംവ്ദിഹാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ ശ്രദ്ധിക്കപ്പെട്ടു എങ്കിലും വന്‍ വിജയം ആയിരുന്നില്ല. പിന്നീടിങ്ങോട്ട് 2011-12 കാലഘട്ടത്തില്‍ ഒരൊറ്റ ഹിറ്റു പോലും മമ്മൂട്ടിയ്ക്ക് നല്‍കുവാ‍നായിട്ടില്ല. ആഗസ്റ്റ്-15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, ദി കിങ്ങ് ആന്റ് കമ്മീഷ്ണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായി. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ഫേസ് റ്റു ഫേസും പരാജയപ്പെട്ടു.

ഷാജി കൈലാസ്, ലാല്‍, ഷാഫി, ജോണി ആന്റണി, ജയരാജ്, വി.എം വിനു , ബാബു ജനാര്‍ദ്ദനന്‍ തുടങ്ങി പ്രമുഖരുടെ ചിത്രങ്ങള്‍ പോലും പരാജയത്തിന്റെ പടുകുഴിലേക്ക് വീഴുകയായിരുന്നു. കരിയറില്‍ വന്‍ ഹിറ്റുകള്‍ ഒരുക്കിയവരാണ് ഇവരെല്ലാം എങ്കിലും മമ്മൂട്ടിയെ നായകനാക്കി സമീപ കാലത്ത് ഇവര്‍ ചെയ്ത ചിത്രങ്ങള്‍ ഒന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുവാന്‍ ആയില്ല. ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ ടീമിന്റെ മെഗാ ഹിറ്റുകളായ ദി കിങ്ങിന്റേയും, കമ്മീഷ്ണറുടേയും ഒരുമിച്ചുള്ള വരവായിരുന്നു ദി കിങ്ങ് ആന്റ് കമ്മീഷ്ണര്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നു എങ്കിലും തിരക്കഥയുടെ ദൌര്‍ബല്യം ചിത്രത്തെ വന്‍ പരാജയമാക്കി മാറ്റി. എസ്.എന്‍ സ്വാമിയുടെ തൂലികയില്‍ നിന്നും പിറവിയെടുക്കുന്ന അന്വേഴണാത്മക ചിത്രങ്ങള്‍ എന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കാറുണ്ടെങ്കിലും ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കുന്ന അഗസ്റ്റ് -15 ഉം പരാജയപ്പെടുകയായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന ബാവുട്ടിയുടെ നാമത്തില്‍ ആണ് ഇനി പ്രതീക്ഷ. അതിനു ശേഷം തോംസണ്‍ സംവിധാനം ചെയ്ത ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് ആണ് മറ്റൊരു പ്രതീക്ഷയുള്ള ചിത്രം. ഇതില്‍ തമിഴ് നടന്‍ ധനുഷ് അതിഥിതാരമായി എത്തുന്നുണ്ട്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകന്‍

December 6th, 2012

jayaram-epathram

സത്യന്‍ അന്തിക്കാടിന്റെ സഹോദരന്റെ മകന്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ലക്കിസ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജയറാമിനോടൊപ്പം മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന നാരായണന്‍ കുട്ടിയാണ് ചിത്രത്തില്‍ നായിക. നായകന്റേയും നായികയുടേയും ജീവിതത്തില്‍ ഒരു ആണ്‍കുട്ടി വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ലക്കിസ്റ്റാറില്‍ പറയുന്നത്. ബാല താരത്തെ ഇനിയും നിശ്ചയിച്ചിട്ടില്ല. വിഷു റിലീസായാണ് ചിത്രം ഒരുക്കുന്നത്. ഷാജി കൈലാസിന്റെ മദിരാശിയാണ് ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് ലക്കിസ്റ്റാര്‍ ഒരു മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിജയിന്റെ തുപ്പാക്കിക്ക് വന്‍ സ്വീകരണം

November 13th, 2012

vijay-epathram

ഇളയ ദളപതി വിജയിന്റെ ദീപാവലി റിലീസായ തുപ്പാക്കിക്ക് കേരളത്തില്‍ വന്‍ സ്വീകരണം. രാവിലെ അഞ്ചരയ്ക്ക് നടന്ന ആദ്യ  ഷോയ്ക്ക് തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആരാധകര്‍ തീയേറ്ററുകള്‍ക്ക് സമീപം വലിയ വിജയിന്റെ ഫ്ലക്സുകളും, തോരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഗജിനി, ഏഴാം അറിവ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ. ആര്‍. മുരുകദോസ് വിജയിനെ ആദ്യമായി  നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി. ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റായാണ് വിജയ് എത്തുന്നത്. കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. കേരളത്തിലെ 125 തീയേറ്ററുകളിലാണ് തുപ്പാക്കി റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്റര്‍ സമരം തീര്‍ന്നതിന്റെ തൊട്ടു പിന്നാലെ ആണ് തമിഴ് ചിത്രത്തിന്റെ വരവ്. തമിഴ് സിനിമകള്‍ക്കും വിജയിനും ധാരാളം ആരാധകര്‍ ഉണ്ടെന്നതിനാല്‍  ഈ ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ കളക്ട് ചെയ്യും. അതേ സമയം സമരം  മൂലം അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ മലയാള ചിത്രങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്. അനവസരത്തില്‍ ഉണ്ടായ സമരം പ്രേക്ഷകരേയും തീയേറ്ററുകളില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്പാൽ ഭട്ടി കൊല്ലപ്പെട്ടു

October 25th, 2012

jaspal-bhatti-epathram

ന്യൂഡൽഹി : പ്രശസ്ത ഹാസ്യ താരം ജസ്പാൽ ഭട്ടി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലന്ധറിനടുത്ത് ഷാഹ്കോട്ട് പ്രദേശത്ത് ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഭട്ടി സഞ്ചരിച്ച കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. വാഹനത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകനും ഭട്ടിയുടെ ഏറ്റവും പുതിയ സിനിമയിലെ നായിക സുരിലി ഗൌതമിനും അപകടത്തിൽ പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ റിലീസ് ചെയ്യാനിരുന്ന ഭട്ടിയുടെ “പവർ കട്ട്” എന്ന സിനിമയുടെ പ്രചരണ പ്രവർത്തനങ്ങൾക്കായി യാത്രയിലായിരുന്നു ഇവർ.

ദൂരദർശന്റെ ആദ്യ നാളുകളിൽ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ അദ്യമായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തന്റെ കോമഡി ഷോകളായ “ഫ്ലോപ് ഷോ”, “ഉൽട്ടാ പുൽട്ടാ” എന്നീ പരിപാടികൾ അവതരിപ്പിച്ച് ഏറെ ജനസമ്മതി നേടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഭീ കഭീ…

October 22nd, 2012

yash-chopra-epathram

ഇന്ത്യൻ മനശ്ശാസ്ത്രത്തിൽ പ്രണയത്തിന്റെ അപൂർവ്വ സുന്ദര വർണ്ണങ്ങൾ വാരി വിതറിയ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ജന്മം നൽകിയ യാഷ് ചോപ്ര ഓർമ്മയായി. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മരണമടഞ്ഞത്. 80 വയസായിരുന്നു.

kabhie-kabhie-epathram

1976ൽ അദ്ദേഹം സംവിധാനം ചെയ്ത കഭീ കഭീ എന്ന പ്രണയ കാവ്യം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ യാഷ് ചോപ്രയുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി നിലനിൽക്കുന്നു.

അമിതാഭ് ബച്ചനേയും ഷാറൂഖ് ഖാനേയും സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒട്ടനേകം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. അമിതാഭിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദീവാർ മുതൽ ഷാറൂഖിനെ പ്രണയ നായകനാക്കിയ ദിലവാലാ ദുൽഹനിയാ ലേ ജായേംഗേ വരെ, സിൽസിലാ, ദിൽ തോ പാഗൽ ഹെ, ലംഹേ, കാലാ പത്ഥർ, ത്രിശൂൽ മുതൽ ഫന, ധൂം, ചൿ ദേ ഇൻഡിയ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് യാഷ് ചോപ്ര സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്. ഇന്ത്യൻ സിനിമയിലേക്ക് സംഗീതത്തിന്റെ മാധുര്യം തിരികെ കൊണ്ടുവരുന്നതിൽ സുപ്രധാന വഴിത്തിരിവായ “ചാന്ദ്നി” യും യാഷ് ചോപ്രയുടെ സംഭാവനയാണ്.

1998ൽ ദിൽ തോ പാഗൽ ഹെ, 2005ൽ വീർ സര എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 2005ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ലെജൻ ഓഫ് ഓണർ ലഭിച്ച അദ്ദേഹത്തിന് 2001ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 39« First...10...202122...30...Last »

« Previous Page« Previous « മോഹന്‍ രാഘവന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Next »Next Page » ഏട്ടിലെ പശു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine