കൊച്ചി : അന്തരിച്ച ചലച്ചിത്ര കാരന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മക്കായി ഒരുക്കിയ പ്രഥമ മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സംവിധായകര്‍ : ആഷിക് അബു (ചിതം : 22 ഫീമെയില്‍ കോട്ടയം), അന്‍വര്‍ റഷീദ് (ചിതം : ഉസ്താദ് ഹോട്ടല്‍). മികച്ച തിരക്കഥാകൃത്ത് : മുരളി ഗോപി (ചിതം : ഈ അടുത്ത കാലത്ത്).
‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.
കാഴ്ചയ്ക്ക് അര്‍ത്ഥ മുണ്ടാകണം എന്ന് വിശ്വസിക്കുകയും അര്‍ത്ഥ മുള്ള കാഴ്ചകള്‍ വെള്ളിത്തിരയില്‍ എത്തിക്കുകയും ചെയ്ത മികച്ച സംവിധായകന്‍ ആയിരുന്നു മോഹന്‍ രാഘവന്‍ എന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു.
ജോണ്‍ പോള്‍ ചെയര്‍മാനും സംവിധായകരായ മോഹന്‍, കെ. ജി. ജോര്‍ജ് എന്നിവര്‍ അംഗ ങ്ങളുമായ സമിതി യാണ് 2011 ഒക്ടോബര്‍ മുതല്‍ 2012 സപ്തംബര്‍ വരെ പുറത്തിറങ്ങിയ ചിത്ര ങ്ങളില്‍ നിന്ന് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 25ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മോഹന്‍ രാഘവന്റെ സ്വദേശമായ തൃശ്ശുര്‍ അന്നമനട യില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.