ലാല്‍‌ജോസ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ദുബായില്‍

March 13th, 2012
diamond-necklace-epathram
സ്പാനിഷ് മസാലക്കു ശേഷം  ലാല്‍‌ജോസ് സംവിധാനം ചെയ്യുന്ന ഡയമണ്ട് നെക്‍ലസിന്റെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു.യുവതാരങ്ങളെ അണിനിരത്തി ഉപരി-മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സംവൃത സുനില്‍, ഫഹദ് ഫാസില്‍, ഗൌതമി (സെക്കന്റ് ഷോ ഫെയിം), അനുശ്രീ, രോഹിണി, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന റോളില്‍. ചാപ്പാകുരിശ് എന്ന വന്‍ ഹിറ്റ് ചിത്രത്തിലൂടെ  യുവനിരയില്‍ ഏറേ ശ്രദ്ധേയനായ  ഫഹദ് ഫാസില്‍ ആദ്യമായാണ് ലാല്‍‌ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ലാല്‍ ജോസിന്റെ കമ്പനിയായ എല്‍. ജെ പ്രോഡക്ഷന്‍സ് ആണ് ചിത്രം റിലീസിങ്ങിന് എത്തിക്കുന്നത് എന്ന പ്രത്യേകത കൂടെയുണ്ട് ഡയമണ്ട് നെക്‍ലസിന്. ചിത്രത്തിന്റെ ഭൂരിഭാഗവും ദുബായിലും ബാക്കി കേരളത്തിലുമാണ് ചിത്രീകരിക്കുക. നേരത്തെ ദുബായില്‍ ചിത്രീകരിച്ച ലാല്‍‌ജോസ് ചിത്രമായ  അറബിക്കഥ വന്‍ വിജയമായിരുന്നു. ശ്രീനിവാസന്‍, ഇന്ദ്രജിത്ത്, സംവൃതസുനില്‍ തുടങ്ങിയവര്‍ക്കൊപ്പം ഴാങ് ഷുമിന്‍ എന്ന ഒരു ചൈനീസ് താരവും ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഹോമിയോ ഡോക്ടറായ ഇഖ്‌ബാല്‍ കുറ്റിപ്പുറമാണ് ഡയമണ്ട് നെക്‍ലസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത സെവന്‍സ് എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിനു ശേഷം ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ഡയമണ്ട് നെക്‍ലസ്. സെ‌വന്‍സ് ഫുഡ്‌ബോളും കൊട്ടേഷനുമെല്ലാം പശ്ചാത്തലമാക്കി യുവതാരങ്ങളെ അണിനിരത്തി ചെയ്ത സെവന്‍സ് പ്രതീക്ഷിച്ച നിലവാരമില്ലാത്തതിനാല്‍ പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ലാല്‍‌ജോസ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ദുബായില്‍

കെ. എസ്. സിയില്‍ സിനിമാ പ്രദര്‍ശനം

March 9th, 2012

അബുദാബി: വനിതാ ദിനത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13നു രാത്രി എട്ടുമണിക്ക് കെ.എസ്.സി മിനി ഹാളില്‍ ഡാരല്‍ റൂഡ്‌ട്ട് സംവിധാനം ചെയ്ത  ‘യെസ്റ്റര്‍ഡേ’ എന്ന സൗത്ത്‌ ആഫ്രിക്കന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ടി-ഹരിഹരന്‍ ചിത്രം വീണ്ടും നായകന്‍ ഇന്ദ്രജിത്ത്

March 4th, 2012

indrajith-epathram

സാമൂഹ്യ പ്രസക്‌തിയുള്ള വിഷയം ആസ്‌പദമാക്കി എം. ടി. എഴുതുന്ന തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്‌ നായകനാകുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല എങ്കിലും നായകന്‍ ഇന്ദ്രജിത്ത് തന്നെ എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അടുത്തകാലത്ത്‌ നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ദ്രജിത്തിന്റെ സ്റ്റാര്‍  വാല്യൂ ഉയര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം ‘രണ്ടാമൂഴം’ ഇനിയും നീളാനാണ് സാദ്ധ്യത. ഏറെ തയ്യാറെടുപ്പ്‌ ആവശ്യമായതിനാല്‍  ഈ ചിത്രത്തിനു ശേഷമായിരിക്കും എം. ടിയുടെ ക്ലാസിക്‌ കൃതിയായ രണ്ടാംമൂഴത്തെ  ആസ്പദമാക്കി ഹരിഹരന്റെ  സംവിധാനത്തില്‍ താര രാജാക്കന്‍മാര്‍ നിറയുന്ന രണ്ടാംമൂഴം ഉണടാകൂ.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഇന്ത്യയില്‍

March 2nd, 2012

Brad Pitt-epathram

ഓസ്കര്‍ ജേതാവ് കാതറിന്‍ ബിഗ്ലൊ സംവിധാനം സീറോ ഡാര്‍ക്ക് തെര്‍ട്ടി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ബ്രാഡ് പിറ്റ് ചണ്ഡിഗഡിലെത്തി. അബോട്ടാബാദില്‍ നിന്ന് ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കൊലപ്പെടുത്തിയ അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടിയാണു കാതറിന്‍റെ സിനിമയുടെ പ്രമേയം. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ 2010ല്‍ മികച്ച സംവിധായികയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിയിരുന്നു. മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിന്‍റെ അവതാര്‍ എന്ന ഹോളിവുഡ് ഹിറ്റ് ചിത്രത്തെ പിന്തള്ളിയാണ് കാതറിന്‍ ഓസ്കര്‍ നേടിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റ് തുടങ്ങി

February 27th, 2012

AICEAVF-epathram

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയും കേന്ദ്ര മാനവശേഷി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ എഡ്യൂക്കേഷണല്‍ ടെക്നോളജിയും സംഘടിപ്പിക്കുന്ന 17ാമതു ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയൊ വിഡിയൊ ഫെസ്റ്റിവല്‍ ഇന്നു മുതല്‍ 29വരെ തിരുവനന്തപുരത്തു തുടങ്ങി. കേരളം വേദിയാകുന്ന ഈ   വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ, വിഡിയൊ പ്രോഗ്രാമുകള്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കും.
മൂന്നു ദിവസം നീളുന്ന മേളയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിച്ചു ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളും സംസ്ഥാന എസ്ഐഇടികള്‍ നിര്‍മിച്ച എഡ്യൂക്കേഷന ല്‍ പ്രോഗ്രാമുകളും പനോരമ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളെ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി ആന്‍ഡ് സീനിയര്‍ സെക്കന്‍ഡറി, ടീച്ചര്‍ പ്രൊഡക്ഷന്‍, ആനിമേഷന്‍, സ്റ്റുഡന്‍റ് പ്രൊഡക്ഷന്‍ എന്നീ ഏഴു വിഭാഗങ്ങളായി തിരിച്ചാണു മത്സരം നടക്കുന്നത്. 29നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സിഐഇടി ജോയിന്‍റ് ഡയറക്റ്റര്‍ രാജാറാം ശര്‍മ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. എസ്ഐഇടി ഡയറക്റ്റര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ഡോ. ലാല്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിനു വെള്ളയമ്പലം ആനിമേഷന്‍ സെന്‍ററില്‍ നടന്‍ മധു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര മാനവവിഭവശേഷി വികസന ജോയിന്‍റ് സെക്രട്ടറി രാധാ ചൗഹാന്‍ അധ്യക്ഷനായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

28 of 39« First...1020...272829...Last »

« Previous Page« Previous « ‘എ സെപറേഷന് ‍’ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടി
Next »Next Page » ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഇന്ത്യയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine