ജോണ്‍ എബ്രഹാം അനുസ്മരണം

May 16th, 2012

john-abraham-epathram

ജോണ്‍ എബ്രഹാം എന്ന അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.’അമ്മ അറിയാന്‍’ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന പരിപാടി കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി 2012 മെയ് 20,ഞായറാഴ്ച, വൈകുന്നേരം 4.00 മണിക്ക് പ്രതീക്ഷ കോംപ്ലക്സ്, വടക്കെ റോഡ്, ചങ്ങരംകുളത്ത് വെച്ച് നടത്തുന്നു. ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണവും ഉണ്ടാകും ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള നടത്തും, സിനിമാ പ്രവര്‍ത്തകന്‍ എം. ജി.ശശി, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കാണിയുടെ വാര്‍ഷിക ജനറല്‍ ബോഡി അന്ന് തന്നെ ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രേക്ഷകനെ ഞെട്ടിക്കുന്ന 22 ഫീമെയില്‍ കോട്ടയം

April 21st, 2012

22-female-kottayam-epathram

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം മലയാള സിനിമാ പ്രേക്ഷകനെ ഞെട്ടിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ ഇതാണ് വ്യത്യസ്ഥത എന്ന് ഒറ്റക്കെട്ടായാണ് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കോട്ടയം കാരിയായ ഒരു നേഴ്സിന്റെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥയുമായാണ് ഇത്തവണ ആഷിഖ് അബു എത്തിയത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീയോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.

rima-kallingal-22-female-kottayam-epathram

ടെസയുടെ ജോലിയിലും പ്രണയത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളും തുടന്ന് ആത്മഹത്യയുടെ വക്കോളം എത്തിയിട്ടും തന്റേടത്തോടെ അവള്‍ അതിജീവിക്കുന്നതുമായ കഥയാണ് 22 ഫീമെയിലില്‍. ടെസ കെ. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റീമ കല്ലിങ്ങലാണ്. റീമ അവതരിപ്പിക്കുന്ന ടിപ്പിക്കല്‍ പ്ലാസ്റ്റിക് നായികാ വേഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ടെസ് എന്ന ജീവനുള്ള കഥാപാത്രം. ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ വലിയ ഒരു ചുവടു കൂടെ മുന്നോട്ട് വച്ചിരിക്കുന്നു ഈ ചിത്രത്തിലെ സിറില്‍ എന്ന കഥാപാത്രത്തിലൂടെ.

ശ്യാം പുഷ്കരനും അഭിലാഷും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടും തൂണ്‍. യുക്തിഭദ്രമായ തിരക്കഥകള്‍ മലയാള സിനിമയ്ക്ക് അന്യമായ നാളുകളില്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. മലയാള സിനിമയിലെ തിക്കഥാ രംഗത്ത് ഇന്ന് ഏറ്റവും വലിയ വിജയ കൂട്ടുകെട്ട് എന്ന് അഹങ്കരിക്കുന്ന ഉദയ് സിബി ടീം ഒരുക്കിയ മായാമോഹിനിയും, ടി. ദാമോദരന്‍ മാഷിനു ശേഷം തീപ്പൊരി ഡയലോഗുകളുടെ തമ്പുരാന്‍ എന്ന വിശേണം ചാര്‍ത്തിക്കിട്ടിയ രഞ്ജിപണിക്കര്‍ ദി കിങ്ങ് ആന്റ് കമ്മീഷ്ണറിലൂടെയും മലയാളി പ്രേക്ഷകനെ വിഡ്ഡികളാക്കിയതിന്റെ തൊട്ടടുത്ത വാരമാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മെഗാ – സൂപ്പര്‍ താരങ്ങളും വലിയ ബാനറുകളും പിന്നിലുണ്ടായിട്ടും ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോട് ഒട്ടും നീതി പുലര്‍ത്താത്ത ഇവർക്ക് ചുട്ട മറുപടി കൂടിയാണ് ഈ ചെറിയ ചിത്രം.

ഷൈജു ഖാലിദാണ് ക്യാമറ ചെയ്തിരിക്കുന്നത്. വിവേക പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ കൊണ്ട് വ്യഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് മലയാള സിനിമയെ ഷൈജു ഖാലിദ് ഉയര്‍ത്തിയിരിക്കുന്നു. വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ കത്രികയുടെ കണിശത ചിത്രത്തിനു മറ്റൊരു മുതല്‍കൂട്ടായി.

സാമൂഹിക പ്രതിബദ്ധതയില്ല, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ല, വ്യത്യസ്ഥതയില്ല, പുതുമയില്ല, എന്നെല്ലാം ഉള്ള വിലാപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം. ഇത്തരം ചിത്രങ്ങളെ വിജയി പ്പിക്കുന്നതിലൂടെയും മായാമോഹിനിമാരെ അവഗണിക്കുന്നതിലൂടെയും പ്രേക്ഷകനു നല്ല സിനിമയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാനുള്ള അവസരം കൂടെയാണ് ഇത്. മായാമോഹിനിമാരെയും, കോബ്രകളെയും പോലുള്ള മലയാള സിനിമയിലെ മാലിന്യ മലകളെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഓര്‍ഡിനറിക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെങ്കിലും അത് ഒരു വന്‍ വിജയമാക്കിയ പ്രേക്ഷകന്‍ ഈ ചിത്രത്തേയും കൈവിടില്ല എന്നാണ് ആസ്വാകന്റെ പ്രതീക്ഷ.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

March 24th, 2012

mammootty2-epathram
ദീപന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍ ഇറങ്ങും. മലയാളത്തിന് പുറമെ കന്നഡയിലാണ് ചിത്രമൊരുക്കുന്നത്‍. മമ്മൂട്ടിയുടെ പിഎ. എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇദ്ദേഹം ആദ്യമായാണ്  നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. കന്നഡ സിനിമകളിലൂടെയും സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ലെ ചിയര്‍ലീഡറുമായും തിലങ്ങിയ നികേഷ പട്ടേലാണ് ന്യൂസ്‌ബ്രേക്കറിലെ മമ്മൂട്ടിയുടെ നായിക.  പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന ഹീറോയ്ക്ക് ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ ദീപന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

ഏഷ്യയിലും ‘സെപ്പറേഷന്‍‍’ തന്നെ

March 21st, 2012

ഓസ്കാര്‍ പുരസ്കാരത്തിന് പുറമേ ആറാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് മേളയിലും അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാന്‍ സിനിമ എ സെപ്പരേഷന് പുരസ്‌കാരങ്ങള്‍ വാരികൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നേടിയത്. ഹോങ്കോങില്‍ നടന്ന  ഏഷ്യന്‍ ഫിലിം ചലച്ചിത്രമേളയിലാണ് ഗോള്‍ഡന്‍ ഗ്ലോബിനും ഓസ്‌കാറിനും പുറമേ ‘എ സെപ്പരേഷന്‍’ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.
ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ചിത്രം ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് സെപ്പറേഷന്. ‘എ സിംപിള്‍ ലൈഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹോങ്കോങ് താരം ഡെനി ഇപ് മികച്ച നടിയായപ്പോള്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോണി ഡാമറ ലവ്‌ലി മാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുമായി.
സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ സംവിധായകന്‍ എറിക് ഖൂ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജനപ്രിയ നടിയ്ക്കുള്ള പുരസ്‌കാരത്തിന് ഡേര്‍ട്ടി പിക്ച്ചറിലൂടെ മലയാളി താരം വിദ്യാബാലന്‍ നോമിനേറ്റ് ചെയ്യപ്പെത്തിരുന്നു എന്നാല്‍ പുരസ്‌കാരം ലഭിച്ചില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

27 of 39« First...1020...262728...30...Last »

« Previous Page« Previous « രഞ്ജിനി ഹരിദാസ് പോലീസാവുന്നു
Next »Next Page » ഫാല്‍ക്കെ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine