പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു

September 13th, 2010

swarnalatha-singer-epathramചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.

ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി.  മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്.  കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.

മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു  താ‍മസം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വേണു നാഗവള്ളി അന്തരിച്ചു

September 9th, 2010

venu-nagavally-epathram

തിരുവനന്തപുരം : പ്രശസ്ത നടനും, തിരക്കഥാ കൃത്തും, സംവിധായകനുമായ വേണു നാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 01:30 നായിരുന്നു അന്ത്യം. ഏറെ നാള്‍ ചികില്‍സയില്‍ ആയിരുന്ന വേണു നാഗവള്ളി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗമായിരുന്നു.

മൃതദേഹം ഇന്ന് എട്ടു മണിയോടെ കവടിയാറിലെ വീട്ടില്‍ എത്തിക്കും.

ആകാശവാണിയില്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയ വേണു പ്രക്ഷേപണ കലയില്‍ മുന്‍ നിരക്കാരില്‍ ഒരാളായിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കുകയും, തിരക്കഥകള്‍ രചിക്കുകയും ചെയ്തു.

വന്‍ വിജയമായ “സുഖമോ ദേവി” എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് സര്‍വകലാശാല, ഏയ്‌ ഓട്ടോ, ലാല്‍ സലാം അഗ്നി ദേവന്‍, എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കിലുക്കം എന്ന സര്‍വകാല ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥ വേണുവിന്റേതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു

September 1st, 2010

s-pavamani-epathramകൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനും ആയിരുന്ന എസ്. പാവമണി (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ആദ്യ കാല മലയാള സിനിമാ വിതരണ രംഗത്ത് പാവമണി സജീവമായിരുന്നു. 1959 -ല്‍ സഹോദരന്‍ എസ്. എല്‍. പാവമണിയ്ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ആയിരുന്നു ചലച്ചിത്ര വിതരണ രംഗത്തേക്ക് പാവമണി കടന്നു വന്നത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രമായിരുന്നു ഇവര്‍ ആദ്യമായി വിതരണം ചെയ്ത മലയാള ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. ഇതില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറി കടന്ന അവളുടെ രാവുകള്‍ എന്ന ചിത്രവും ഉള്‍പ്പെടും.

avalude-ravukal-epathram

ഷീബ ഫിലിംസ്, അജന്ത, സിതാര, നവശക്തി തുടങ്ങിയ പേരുകളില്‍ വിതരണ കമ്പനികള്‍ നടത്തി. 1975-ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

സാമുവല്‍ ജെ. പാവമണിയുടേയും ആലീസിന്റെയും മകനാണ് എസ്. പാവമണി. ഷെര്‍ളിയാണ് ഭാര്യ, മക്കള്‍ പ്രതാപ്, ഷീബ. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റ് മരുമകനാണ്.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സുബൈര്‍ അന്തരിച്ചു

August 19th, 2010

actor-subair-epathramകൊച്ചി: പ്രശസ്ത നടന്‍   സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലായിരുന്നു അന്ത്യം. കാറോടിക്കുന്ന തിനിടെ നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല.  1992 -ല്‍ അനില്‍ ബാബു ടീമിന്‍റെ ‘മാന്ത്രികച്ചെപ്പ്‌’ എന്ന സിനിമ യിലൂടെ രംഗത്ത്‌ എത്തിയ ഇദ്ദേഹം ഇരുനൂറോളം സിനിമ കളില്‍ അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ ആണ് റിലീസായ ആദ്യചിത്രം.
 
പോലീസ്‌ വേഷങ്ങളും രാഷ്ട്രീയ ത്തിലെ കുടിലത നിറഞ്ഞ കഥാപാത്രങ്ങളുടെ അവതരണ ത്തിലെ മികവും സുബൈറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനാക്കി. മലയാളത്തിലെ എല്ലാ സൂപ്പര്‍ താര ങ്ങള്‍ക്കും ഒപ്പം ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി യായ സുബൈര്‍ സിനിമ യില്‍ സജീവ മായപ്പോള്‍ കൊച്ചി യില്‍ സ്ഥിര താമസമാക്കി യിരിക്കുക യായിരുന്നു.
 
ഫസ്റ്റ്ബെല്‍,  ആകാശദൂത്‌, കൗരവര്‍, സ്‌ഥലത്തെ പ്രധാന പയ്യന്‍സ്‌, ഗാന്ധര്‍വ്വം, ലേലം, ഇലവങ്കോട്‌ ദേശം, പ്രണയ നിലാവ്‌, ദ ഗോഡ്‌മാന്‍, അരയന്നങ്ങളുടെ വീട്‌, സായ്‌വര്‍ തിരുമേനി, ശിവം, മേല്‍വിലാസം ശരിയാണ്‌, വല്യേട്ടന്‍, കനല്‍ക്കാറ്റ്‌, ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌, പതാക, പളുങ്ക്‌, നാദിയ കൊല്ലപ്പെട്ട രാത്രി, ഭരത്‌ചന്ദ്രന്‍ ഐ. പി. എസ്‌., ദി ടൈഗര്‍, ഇമ്മിണി നല്ലൊരാള്‍,  സ്‌മാര്‍ട്‌ സിറ്റി, ഐ. ജി, താന്തോന്നി, തിരക്കഥ, സേതുരാമയ്യര്‍ സി. ബി. ഐ., ക്രൈം ഫയല്‍, മനസിന്നക്കരെ,  തിരക്കഥ, പഴശ്ശിരാജ എന്നിവ യാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. റിലീസ്‌ ചെയ്യാത്ത കയം, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചേകവര്‍ എന്നീ സിനിമ കളിലും അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ത്രില്ലര്‍’ എന്ന സിനിമ യിലായിരുന്നു അവസാനം അഭിനയിച്ചത്.
 
മാതാപിതാക്കള്‍ : സുലൈമാന്‍ –  ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്‌ലം, സുഹ്‌റ. ഭാര്യ: ദില്‍ഷാദ്‌. മകന്‍ അമന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അടൂര്‍ പങ്കജം അരങ്ങൊഴിഞ്ഞു

June 27th, 2010

adoor pankajam-epathramഅടൂര്‍ : പ്രശസ്ത നടി അടൂര്‍ പങ്കജം അന്തരിച്ചു. ശനിയാഴ്ച രാത്രി അടൂര്‍ പന്നിവിഴ യിലുള്ള വീട്ടില്‍ വെച്ചാ യിരുന്നു അന്ത്യം.  ദീര്‍ഘ കാലമായി ചികിത്സ യിലും വിശ്രമ ത്തിലു മായിരുന്നു.  നാടക രംഗത്തു നിന്നാണ് അടൂര്‍ പങ്കജം സിനിമ യിലെത്തി യത്. അടൂര്‍ പാറപ്പുറത്ത് കുഞ്ഞി രാമന്‍പിള്ള യുടെയും കുഞ്ഞൂ കുഞ്ഞമ്മ യുടെയും മകളായി 1935 ലാണ് ജനനം. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്.  കെ. പി. കെ. പണിക്കരുടെ നടന കലാ വേദി യിലൂടെ യാണ് നാടക അഭിനയ ജീവിത ത്തിനു തുടക്കം കുറിച്ചത്‌.

‘മധുമാധുര്യം’ എന്ന നാടക ത്തില്‍ നായിക യായിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞ് ഭാഗവതര്‍ അടക്കമുള്ള പ്രമുഖ കലാ കാരന്‍ മാര്‍ക്കൊപ്പം  പ്രവര്‍ത്തി ക്കാനും സാധിച്ചു. ദേവരാജന്‍ പോറ്റിയുടെ ട്രൂപ്പായ ഭാരത കലാചന്ദ്രിക യില്‍ അഭിനയിക്കുന്ന കാലയള വില്‍ അദ്ദേഹ വുമായി  വിവാഹം നടന്നു.  രക്തബന്ധം,  ഗ്രാമീണ ഗായകന്‍,  വിവാഹ വേദി, വിഷ മേഖല  തുടങ്ങിയ നാടകങ്ങളില്‍ അടൂര്‍ പങ്കജം വേഷമിട്ടു.

‘പ്രേമലേഖ’ എന്ന സിനിമ യിലൂടെ രംഗത്ത്‌ വന്നു എങ്കിലും ആ ചിത്രം റിലീസ്‌ ചെയ്തില്ല. പിന്നീട് ഉദയാ യുടെ ബാനറില്‍  കുഞ്ചാക്കോ സംവിധാനം ചെയ്ത ‘വിശപ്പിന്‍റെ വിളി’ യില്‍ അഭിനയിച്ചു. പ്രേംനസീര്‍, തിക്കുറിശ്ശി, മുതുകുളം, എസ്. പി. പിള്ള,  കുമാരി തങ്കം തുടങ്ങിയവര്‍ അഭിനയിച്ച ആ ചിത്രമാണ് പങ്കജ ത്തിന്‍റെ റിലീസായ ആദ്യ ചിത്രം.
 
ഭാര്യ, ചെമ്മീന്‍, കടലമ്മ,  അച്ഛന്‍,  അവന്‍ വരുന്നു, അച്ചാരം അമ്മിണി ഓശാരം ഓമന, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയ ക്കുട്ടി, സി. ഐ. ഡി.,   അനിയത്തി, സ്വാമി അയ്യപ്പന്‍, കര കാണാ ക്കടല്‍ തുടങ്ങീ 400 – ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ദിലീപ്‌ നായകനായ ‘കുഞ്ഞി ക്കൂനന്‍’ എന്ന സിനിമ യിലാണ് അവസാന മായി അഭിനയിച്ചത്. 
 
1976 -ല്‍  സഹോദരി യുമായി ചേര്‍ന്ന് അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക നാടക സമിതി തുടങ്ങി.  പിന്നീട് പങ്കജവും ഭവാനിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭവാനി സമിതി വിട്ട് പുതിയ നാടക സമിതി തുടങ്ങി. ഭര്‍ത്താവ് ദേവ രാജന്‍ പോറ്റിയുടെ പിന്തുണയോടെ പങ്കജം സമിതി യുമായി മുന്നോട്ടുപോയി. പതിനെട്ടു വര്‍ഷം കൊണ്ട് പതിനെട്ടു നാടകങ്ങള്‍ ജയാ തിയേറ്റേഴ്‌സ്  അവതരിപ്പിച്ചു. നാടകത്തിനു നല്കിയ സമഗ്ര സംഭാവന കളെ മുന്‍ നിറുത്തി 2008 – ല്‍  അടൂര്‍ പങ്കജ  ത്തെയും സഹോദരി അടൂര്‍ ഭവാനി യെയും  കേരളാ സംഗീത നാടക അക്കാദമി ആദരിച്ചിരുന്നു.

സിനിമാ സീരിയല്‍ നടന്‍  അജയന്‍ ഏക മകനാണ്. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടു വളപ്പില്‍ നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

21 of 24« First...10...202122...Last »

« Previous Page« Previous « സിത്താറിന്‍റെ മാന്ത്രിക സംഗീത വുമായി അഹമ്മദ് ഇബ്രാഹിം
Next »Next Page » എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine