സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ അന്തരിച്ചു

June 16th, 2010

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ (61) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 1.15 ഓടെയാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട്  നടത്തും.

സൂപ്പര്‍ ഹിറ്റായ നിരവധി കുടുംബ ചിത്രങ്ങളും ഹാസ്യ ചിത്രങ്ങളും  ഒരുക്കിയിട്ടുള്ള പി. ജി. വിശ്വംഭരന്‍ അവസാനമായി സംവിധാനം ചെയ്തത്  പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ഇദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുതിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1975-ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്തെത്തിയ വിശ്വംഭരന്‍ വളരെ പെട്ടെന്നു തന്നെ സിനിമാ രംഗത്ത് ശ്രദ്ധേയനായി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച സ്ഫോടനം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. എണ്‍പതുകളിലെ കോമഡി തരംഗത്തില്‍ വന്‍ വിജയം കൈവരിച്ച പല ചിത്രങ്ങളും പി. ജി. വിശ്വംഭര ന്റേതായിരുന്നു. എഴുപുന്ന തരകന്‍, കാട്ടുകുതിര, പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, ഗജ കേസരി യോഗം, സന്ധ്യക്കു വിരിഞ്ഞ പൂവ് എന്നിങ്ങനെ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചും, ജഗദീഷ് അടക്കം നിരവധി മിമിക്രി താരങ്ങളെ അണി നിരത്തിയും വ്യത്യസ്ഥങ്ങളായ അറുപതില്‍ പരം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

കലൂര്‍ ആസാദ് റോഡിലെ “വിമിനാസില്‍” ആണ് ഇദ്ദേഹം ഏറെക്കാലമായി താമസം. മീനയാണ് ഭാര്യ. മക്കള്‍ വിനോദ്, വിമി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ശ്രീനാഥ് അന്തരിച്ചു

April 23rd, 2010

sreenathപ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.

രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മാളയ്ക്കു സമീപം പുത്തന്‍‌ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സന്തോഷ്‌ ജോഗി വിട പറഞ്ഞു

April 14th, 2010

santhosh-jogiകീര്‍ത്തിചക്ര യിലെ സംഗീത പ്രേമിയായ കിഷോരി ലാല്‍ എന്ന പട്ടാള ക്കാരനെ അനശ്വര നാക്കിയ സന്തോഷ്‌ ജോഗി വിട പറഞ്ഞു. ഒരു പ്രവാസി യായിരുന്ന സന്തോഷ്‌, ദുബായിലെ ഹോട്ടലില്‍ ഗായകനായി ജോലി ചെയ്യുന്നതി നിടയിലാണ് കീര്‍ത്തി ചക്രയിലൂടെ സിനിമയില്‍ സജീവമാകുന്നത്. നാടകം, കഥ, കവിത, സംഗീതം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.

മുംബൈയിലെ ‘ജോഗീസ്’ എന്ന ഹിന്ദുസ്ഥാനി സംഗീത ട്രൂപ്പിലെ ഗായക നായതിനു ശേഷമാണ് ‘സന്തോഷ്‌ ജോഗി’ എന്ന പേരില്‍ പ്രശസ്തനായത്.

ടൂ വീലര്‍, ഇരുവട്ടം മണവാട്ടി, രാജ മാണിക്യം തുടങ്ങിയ സിനിമകളില്‍ അഭിനയി ച്ചെങ്കിലും ശ്രദ്ധേയ നായത്, “ഖുദാസേ മന്നത്ത്‌ ഹേ മേരീ” എന്നൊരു ഹൃദ്യമായ ഗാന രംഗത്തിലൂടെ ‘കീര്‍ത്തി ചക്ര’ യിലാണ്.

പിന്നീട് ബിഗ്‌ബി, മായാവി, കുരുക്ഷേത്ര, അലി ഭായ്‌, ചോട്ടാ മുംബൈ, ബലറാം V/S താരാദാസ്, പുലിജന്മം, മലബാര്‍ വെഡിംഗ്, ചന്ദ്രനിലേക്കുള്ള വഴി, ജൂലായ്‌ നാല്, നസ്രാണി, കാക്കി, മുല്ല തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ സഹ നടനായും വില്ലനായും അഭിനയിച്ചു.

തൃശൂര്‍ ഇരവി മംഗലം സ്വദേശിയായ സന്തോഷ്‌, ടൌണിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മുപ്പത്തി ആറുകാരനായ ഈ കലാകാരന്‍ ആത്മഹത്യ ചെയ്യുക യായിരുന്നു. സേതു മാധവന്‍ – മാലതി ദമ്പതികളുടെ മകനാണ്.

ഭാര്യ: ജിജി, മക്കള്‍: ചിത്ര ലേഖ, കപില.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ്, സ്വന്തമായി ഒരു തിരക്കഥ തയ്യാറാക്കി ക്കൊണ്ടിരി ക്കുകയായിരുന്നു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സി. ശരത്‌ ചന്ദ്രന്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു

April 2nd, 2010

c-sarathchandranപ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ശരത്‌ ചന്ദ്രന്‍ (52) ഇന്നലെ രാത്രി തൃശ്ശൂരില്‍ നിന്നും എറണാകുള ത്തേക്കുള്ള യാത്രക്കിടയില്‍ കൊടകരയില്‍ വെച്ച് ട്രെയിനില്‍ നിന്നും വീണു മരിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളെ ആധാരമാക്കി നിരവധി ഡോക്യുമെന്ററികള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടൂണ്ട്‌. കൊക്കക്കോള വിരുദ്ധ സമരം പ്രമേയമാക്കി ബാബു രാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത “തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം”, കയ്പുനീര്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്കരത്തിന് പരിഗണിക്കപ്പെട്ട “തൗസന്റ്‌ ഡെയ്സ്‌ ആന്റ്‌ എ ഡ്രീം” എന്ന ഡോക്യുമെന്റ്ററിക്ക് 2008ലെ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
 
ഒരു കൂട്ടം ഗ്രാമീണരുടെ നില നില്‍പ്പിനായുള്ള സമരം അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി പോലും അറിയപ്പെടുന്ന വ്യവസായ ഭീമന്‍ കൊക്കക്കോള യ്ക്കെതിരെയുള്ള മുതലാളിത്ത വിരുദ്ധ ജനകീയ മുന്നേറ്റമായി രൂപപ്പെട്ട കഥ പറയുന്ന “തൌസന്റ് ഡെയ്സ് ആന്‍റ് എ ഡ്രീം”, വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചെറുത്തു നില്‍പ്പിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിക്കു ന്നതിനോടൊപ്പം ഈ മനുഷ്യരുടെ സ്വകാര്യ ദുഖങ്ങളുടെയും, സ്വപ്നങ്ങളുടെയും കഥ കൂടി പറയുന്നു.
 
ലോക ക്ലാസിക്ക്‌ സിനിമകളുടെ വലിയ ഒരു ശേഖരത്തിന്റെ ഉടമ കൂടിയായിരുന്ന ശരത്ചന്ദ്രന്‍ ഈ സിനിമകളുടെ പൊതു പ്രദര്‍ശനം സൌജന്യമായി സംഘടിപ്പിക്കുകയും ചെയ്തു പോന്നു.
 
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പ്രശസ്ത ഗാന്ധിയന്‍ എന്‍. വി മന്മഥന്റെ പൗത്രനും, റിട്ടയേഡ്‌ പ്രോഫസ്സര്‍ ചന്ദ്രശേഖരന്‍ നായരുടെ മകനുമാണ്‌.
 
മൃതദേഹം തൃപ്പൂണിത്തുറ നോര്‍ത്ത് ഫോര്‍ട്ട് ഗാര്‍ഡനില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം തിരുവനന്തപുരത്തേക്കു കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗിരീഷ്‌ പുത്തഞ്ചേരി അന്തരിച്ചു

February 11th, 2010

Girish-Puthencheryപ്രശസ്ത കവിയും ഗാന രചയിതാവും തിരക്കഥാ കൃത്തുമായ ഗിരീഷ്‌ പുത്തഞ്ചേരി (48) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകീട്ടായിരുന്നു അന്ത്യം. കോഴിക്കോട്‌ പുത്തഞ്ചേരിയില്‍ കൃഷ്ണ പണിക്കരുടേയും മീനാക്ഷിയുടെയും പുത്രനാണ്‌. ബീനയാണ്‌ ഭാര്യ, രണ്ടു മക്കളുണ്ട്‌.
 
മെലഡി ഗാനങ്ങളായാലും, “അടിപൊളി” ഗാനങ്ങളായാലും കഴിഞ്ഞ ഇരുപതു വര്‍ഷ ക്കാലം മലയാളിയുടെ മനസ്സില്‍ പതിഞ്ഞ പല ഗാനങ്ങളും ഇദ്ദേഹത്തി ന്റേതായിരുന്നു. പി. ഭാസ്കരനും, ഓ. എന്‍. വി. യും, കൈതപ്രവും അടക്കി വാണിരുന്ന കാലത്ത്‌, ഈ രംഗത്തേക്ക്‌ കടന്നു വന്ന പുത്തഞ്ചേരി അധികം കഴിയുന്നതിനു മുമ്പു തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തി. ദാരിദ്ര്യ പൂര്‍ണ്ണമായ ജീവിതം നല്‍കിയ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക്‌ കരുത്തേകി. ട്യൂണിനുസരിച്ച്‌ അനായാസം രചന നിര്‍വ്വഹിക്കുവാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ സന്ദര്‍ഭ ത്തിനനുസരിച്ച്‌ അതിലേക്ക്‌ ഇറങ്ങി ചെന്ന് ഗാനങ്ങള്‍ രചിക്കുന്നതില്‍ അനിതര സാധാരണമായ കഴിവായിരുന്നു ഇദ്ദേഹം പ്രകടി പ്പിച്ചിരുന്നത്‌. മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ദേവാസുരത്തിലെ “സൂര്യ കിരീടം വീണുടഞ്ഞു” എന്ന ഗാനം ആ സിനിമയുടെ സന്ദര്‍ഭവുമായും നായകന്റെ മാനസി കാവസ്ഥ യുമായും എത്ര മാത്രം ഇഴുകി ച്ചേരുന്നു എന്നത്‌ ആ മഹാ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഗാന രചയിതാവെന്ന നിലയില്‍ പഴയതും പുതിയതുമായ പല സംഗീത സംവിധായ കര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ഗവണ്മെനിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. അഗ്നി ദേവന്‍, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയ കാലത്ത്‌, പുനരധിവാസം, രാവണ പ്രഭു, നന്ദനം, ഗൗരീ ശങ്കരം, കഥാവശേഷന്‍ എന്നിവയാണാ ചിത്രങ്ങള്‍.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

22 of 24« First...10...212223...Last »

« Previous Page« Previous « സിനിമാ രംഗത്ത്‌ ജാതി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു : മേജര്‍ രവി
Next »Next Page » മസ്കറ്റ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine