കോഴിക്കോട് : ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്ര ങ്ങള്‍ക്കു മലയാള സിനിമ യില്‍ ജീവനേകിയ നടന്‍ അഗസ്റ്റിന്‍ അന്‍പത്തി ആറാം വയസ്സില്‍ തിരശ്ശീല ക്കു പിന്നിലേക്കു മറഞ്ഞു. നൂറിലധികം ചിത്ര ങ്ങളില്‍ അഭിനയിച്ച അദ്ദേഹ ത്തിനു 2009 ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു.
ഐ. വി. ശശിയുടെ മമ്മൂട്ടി ചിത്രമായ 1921, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണ പ്രഭു, ചന്ദ്രോത്സവം, വല്യേട്ടന്‍, തിരക്കഥ, അലിഭായ്, ചന്ദ്രലേഖ, സദയം, ഉസ്താദ്, കേരള കഫേ, ദാദാ സാഹിബ്, വാമന പുരം ബസ് റൂട്ട്, കാഴ്ച, കൃഷ്ണ ഗുഡി യില്‍ ഒരു പ്രണയ കാലത്ത്, ശ്രീധരന്റെ ഒന്നാം തിരു മുറിവ്, നീലഗിരി, കമ്മീഷണര്‍, ഊട്ടിപ്പട്ടണം, ബല്‍റാം വെഴ്സസ് താരാ ദാസ്, രാഷ്ട്രം, വര്‍ഗം, കഥ പറയുമ്പോള്‍ തുടങ്ങിയ ചിത്ര ങ്ങളിലെ വേഷ ങ്ങള്‍ അഗസ്റ്റിനെ കാണികളുടെ ഇഷ്ട നടനാക്കി.
മമമൂട്ടിയുടെയും മോഹന്‍ലാലിന്റേയും മിക്ക സിനിമ കളിലും അഗസ്റ്റിനു വേഷങ്ങള്‍ ലഭിച്ചിരുന്നു. അസുഖ ബാധിത നായ ശേഷം ഇന്ത്യന്‍ റുപ്പി, ബാവുട്ടി യുടെ നാമ ത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ പത്തോളം സിനിമ കളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ‘മിഴി രണ്ടിലും’ എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തു.
നാടക ക്കളരി യില്‍ നിന്നുമാണ് അഗസ്റ്റിന്‍ സിനിമാ ലോക ത്തേക്ക് എത്തിച്ചേരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നാടക ങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സുരാസു എഴുതിയ ‘ഉപാസന’ എന്ന നാടക ത്തിലൂടെ അഗസ്റ്റിനിലെ നടനെ അഭിനയ ലോകവും പ്രേക്ഷകരും ശ്രദ്ധിച്ചു തുടങ്ങി.1979 ല്‍ ‘കലോപാസന’ എന്ന പേരില്‍ ഇതേ നാടകം സിനിമ യാക്കി യപ്പോള്‍ അഗസ്റ്റിനും അതില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ ഈ ചിത്രം പ്രദര്‍ശന ത്തിന് എത്തിയില്ല.
കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസി യുടെയും മകനായി കോടഞ്ചേരി യില്‍ ജനിച്ചു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ നായിക യായി മലയാള സിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിന്‍ മകളാണ്.