അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സംഘ ടിപ്പി ച്ച മെഗാ മെഡി ക്കൽ ഇവൻറും എക്സി ബിഷനും ശ്രദ്ധേയ മായി.
മാർച്ച് 29 വെള്ളി യാഴ്ച കെ. എം. സി. സി ഒരു ക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ എന്ന പരിപാടി യുടെ പ്രാരം ഭ മായി അഹല്ല്യ മെഡിക്കൽ ഗ്രുപ്പു മായി സഹ കരിച്ചു സംഘ ടിപ്പിച്ച സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സാധാ രണ ക്കാരായ പ്രവാസി കൾക്ക് ഏറെ പ്രയോജന കര മായി.
ജനറൽ മെഡിസിൻ, കാർഡി യോളജി, നെഫ്രോളജി, ഗൈനോ ക്കോളജി, ഇ. എൻ. ടി., ഡെന്റൽ, ഫിസിയോ തൊറാപ്പി, ഓർത്തോ, പീഡി യാട്രിക്‌സ്, കൗൺസിലിംഗ് എന്നിവ കൂടാതെ ഹോമിയോ, ആയുർ വേദം എന്നീ വിഭാഗ ങ്ങ ളിലെയും പരിചയ സമ്പന്ന രായ ഡോക്ടർ മാരുടെ സേവനം ഈ മെഗാ ക്യാമ്പി ന്റെ പ്രത്യേ കത ആയിരുന്നു.
ബനിയാസ്, മഫ്റഖ്, മുസ്സഫ ഐക്കാഡ് തുടങ്ങി ലേബർ ക്യാമ്പുകളിൽ നിന്നുള്ള രാജ്യ ക്കാരായ 1200 ൽ പരം പേർ ക്യാമ്പ് പ്രയോജന പ്പെടുത്തി.
കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സിക്ര ട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് പ്രതി നിധി കളായി ശ്രേയാ ഗോപാൽ, ഡോ. വിനോദ് തമ്പി, ഡോ. അനിൽ കുമാർ, സൂരജ് പ്രഭാ കരൻ, ശ്രീവിദ്യ, ഡോ. സംഗീത എന്നിവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ആരോഗ്യം, കെ.എം.സി.സി., പ്രവാസി