അബുദാബി : തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആതുര ശുശ്രൂഷാ കേന്ദ്രമായ വി. പി. എസ്. ഹെല്‍ത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള എല്‍. എല്‍. എച്. ആശുപത്രി ഈ വര്‍ഷത്തെ ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.
ഇത് നാലാം തവണ യാണ് എല്‍. എല്‍. എച്. ഈ അവാര്‍ഡ് നേടുന്നത്. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അബുദാബി കോര്‍ട്ട് ചെയര്മാന് ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യന്‍, എല്‍ എല്‍ എച് ആശുപത്രി എം. ഡി. ഡോക്ടര്‍ ഷംസീര്‍ വയലിനു സമ്മാനിച്ചു.
- pma