Tuesday, April 21st, 2015

തുഹ്ഫത്തുല്‍ മുജാഹിദീന്‍ പ്രകാശനം അബുദാബിയില്‍

jaleel-ramanthali-in-tuhfatul-mujahideen-press-meet-ePathram
അബുദാബി : കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗമായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പ്രസിദ്ധീകരിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന കൃതിയുടെ മലയാള പരി ഭാഷ യുടെ പ്രകാശനം ഏപ്രില്‍ 23 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

430 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ചരിത്രത്തെ കുറിച്ച് ആദ്ധ്യാത്മിക ആചാര്യനും സൂഫി വര്യനുമായ ദൈവ ശാസ്ത്ര സൈദ്ധാന്തികന്‍ ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ അറബിക് ഭാഷ യില്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അഥവാ ‘പോരാളി കള്‍ക്കുള്ള പാരി തോഷികം’ എന്ന കൃതി യുടെ മലയാള പരിഭാഷ യുടെ ഗള്‍ഫ് പ്രകാശനവും അതോ ടൊപ്പം സെമിനാറും നടക്കും. ചടങ്ങില്‍ എം. പി. അബ്ദുല്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.

അറബിക് ഭാഷ യില്‍ എഴുതപ്പെട്ട കേരള ത്തിന്റെ ആദ്യ കാല ചരിത്ര മാണ് ഇതെന്നും അന്താരാഷ്‌ട്ര തല ത്തിലേക്ക് ശ്രദ്ധിക്ക പ്പെടെണ്ട തായ ഈ കൃതി, സമകാലിക കേരളീയ സാഹചര്യ ത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു എന്നും പ്രമുഖ ചരിത്ര കാരനും കോഴിക്കോട് സര്‍വ കലാ ശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോക്ടര്‍ കെ. കെ. എന്‍. കുറുപ്പ് പറഞ്ഞു.

zainuddin-makhdoom-tuhfatul-mujahideen-cover-page-ePathram

ഈ ഗ്രന്ഥം 36 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള ത്തിലെ ആദ്യ കാല മുസ്ലിം കുടിയേറ്റത്തിന്റെ ചരിത്രം നാലു ഭാഗ ങ്ങളിലായി ക്രോഡീ കരി ച്ചിരിക്കുന്ന ഈ ഗ്രന്ഥ ത്തില്‍ ഉണ്ട്. അറബി ഭാഷ യോടൊപ്പം  ഇംഗ്ലിഷ്, ഹിന്ദി, മലയാളം എന്നീ ഭാഷ കളിലുള്ള പരിഭാഷ യും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ഒറ്റ പുസ്തക മായാണ് കേന്ദ്ര സര്‍ക്കാര്‍ സാംസ്കാരിക വിഭാഗ മായ നാഷനല്‍ മിഷന്‍ ഫോര്‍ മാനു സ്ക്രിപ്റ്റ്സ് പുനഃ പ്രസിദ്ധീ കരിച്ചിരി ക്കുന്നത്.

മലയാള പരിഭാഷ യ്ക്കു നേതൃത്വം നല്‍കിയതു ഡോക്ടര്‍. കെ. കെ. എന്‍. കുറുപ്പാണ്. അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളന ത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വക്കെറ്റ്. കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി, വി. പി. കെ. അബ്ദുല്ല, കരപ്പാത്ത് ഉസ്മാന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine