അബുദാബി : കീടനാശിനി പ്രയോഗ ങ്ങളുടെ ഭവിഷ്യത്തു കളെ കുറിച്ച് സാധാരണ ജന ങ്ങള്‍ക്ക് ബോധ വല്കരണം നടത്തു ന്നതിനു വേണ്ടി, കാസര്‍ ഗോഡ് ജില്ല യിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത രുടെ ദുരന്ത ങ്ങളുടെ പശ്ചാത്തല ത്തില്‍ ഒരുക്കിയ ‘അമീബ’ എന്ന സിനിമ യുടെ ആദ്യ പ്രദര്‍ശനം നവംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സിനിമ യുടെ സംവിധായകന്‍ മനോജ് കാന വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഒരു നാടിനെ എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത തിന്‍െറയും ഇന്നും തുടരുന്ന ദുരിത ങ്ങളുടെയും കഥ ഒരു കുടംബ ത്തിന്‍െറ പശ്ചാത്തല ത്തിലാണ് പറയുന്നത്. 53 ലക്ഷം രൂപ ചെല വില്‍ ജനകീയ സഹകരണ ത്തോടെ നിര്‍മ്മിച്ച അമീബ യുടെ ദൈര്‍ഘ്യം 105 മിനിട്ട് ആയിരിക്കും.
ജനുവരി യില്‍ കേരള ത്തില്‍ റിലീസ് ചെയ്യുന്ന ‘അമീബ’ എന്ന ചിത്ര ത്തിന്‍െറ ജനകീയ പ്രദര്‍ശന ങ്ങളും ഉദ്ദേശി ക്കുന്ന തായും ചിത്ര ത്തിന്റെ പ്രദര്‍ശന ത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായി ക്കാന്‍ പദ്ധതി ഉണ്ടെന്നും ‘ചായില്യം’ എന്ന ആദ്യ ചിത്ര ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ മനോജ് കാന പറഞ്ഞു.
കോഴിക്കോട് നേര് കള്‍ച്ചറല്‍ സൊസൈറ്റി നിര്‍മ്മിച്ച ചിത്ര ത്തില്‍ ആത്മീയ, അനു മോള്‍, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, അനീഷ് ജി. മേനോന്‍, ബാബു അന്നൂര്‍, പ്രവാസി കലാ കാര ന്മാ രായ കെ. കെ. മൊയ്തീന്‍ കോയ. ടി. കെ. ഷാബു എന്നിവ രോടൊപ്പം നിരവധി നാടക പ്രവര്‍ത്തകരും അഭിനയിക്കുന്നു. രണ്ട് എന്‍ഡോ സള്‍ഫാന്‍ ഇര കളും പ്രാധാന വേഷ ങ്ങള്‍ ചെയ്തി ട്ടുണ്ട്.
ചിത്രത്തിന്റെ പ്രദര്‍ശനത്തെ ക്കുറിച്ചു വിശദീ കരിക്കാന്‍ അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ തിരക്കഥാ കൃത്തും സംവിധാ യകനു മായ മനോജ് കാന യോടൊപ്പം കെ. എസ്. സി. ജനറല്‍ സെക്രട്ടറി മധു പരവൂര്‍, ടി. കെ. ഷാബു എന്നിവരും സംബന്ധിച്ചു.
* മനോജ് കാനയുടെ ഏകാഭിനയ നാടകം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സിനിമ