അബുദാബി : വിസാ കാലാവധി കഴിഞ്ഞ വര്‍ക്ക് രാജ്യം വിടാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി നല്കി യു. എ. ഇ. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്ന വര്‍ക്ക് യു. എ. ഇ. വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു. ഫെഡറൽ അഥോറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽറാഷിദി അറിയിച്ചതാണ് ഇക്കാര്യം.
പിഴ അടക്കാതെ വിസ പുതുക്കുന്നതിനും രാജ്യം വിടാനും അനുവദിച്ചിരുന്ന കാലാവധി അവസാനി ച്ചിരുന്നു. അതിനു തൊട്ടു പിറകെയാണു മൂന്നു മാസ ത്തെ കാലാവധി നീട്ടി നല്കി യിരിക്കുന്നത്.
എന്നാല്‍ മാര്‍ച്ച് 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ വര്‍ക്കും വിസ ക്യാന്‍സല്‍ ചെയ്ത വര്‍ക്കും ഈ ആനു കൂല്യം ലഭിക്കില്ല.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, expat, visa-rules, നിയമം, പൊതുമാപ്പ്, പ്രവാസി, യു.എ.ഇ.