അബുദാബി : യു. എ. ഇ. സെൻറർ പാരിഷ് മിഷൻ നേതൃത്വം നൽകുന്ന ‘മരുഭൂമിയിലെ മാരാമൺ’ പ്രോഗ്രാം 2024 ഡിസംബർ മൂന്നിന് അബുദാബി മാർത്തോമാ പള്ളി യിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാമിൻ്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സഭാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക സെക്രട്ടറി ബിജോയ് സാം, മരുഭൂമിയിലെ മാരാമൺ പ്രോഗ്രാം ജനറൽ കൺവീനർ ജോർജ്ജ് ബേബി, പാരിഷ് മിഷൻ – ഇടവക ഭാരവാഹി കളും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, കുട്ടികള്‍, പ്രവാസി, മതം