
അബുദാബി : മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽ പ്പറവകൾ സമ്മർ ക്യാമ്പിന് തുടക്കമായി. മുസ്സഫയിലെ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എ. എം. അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി റഫീഖ് പി. ടി., വൈസ് പ്രസിഡണ്ട് നസീർ പെരുമ്പാവൂർ, കോഡിനേഷൻ ചെയർമാൻ ബി. യേശു ശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിതാ വിഭാഗം കൺവീനർ കവിത എന്നിവർ സംസാരിച്ചു.
മോട്ടിവേഷൻ സ്പീക്കറും സൈക്കോളജിസ്റ്റുമായ അസ്‌നത്ത് മൻസൂർ ക്യാംപിനു നേതൃത്വം നൽകും.
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു നൽകുകയും അതോടൊപ്പം അവരുടെ സർഗ്ഗ ശേഷി പരി പോഷിപ്പിക്കുവാനും ഉതകുന്ന പരിപാടികളാണ് വേനൽ പ്പറവകളിൽ ഒരുക്കിയിട്ടുള്ളത് എന്ന് ക്യാമ്പ് ഡയറക്ടർ അസ്‌നത്ത് മൻസൂർ അറിയിച്ചു. ഓരോ ദിവസവും വിശിഷ്ട വ്യക്തികളുടെ ട്രെയിനിങ് ക്ലാസ്സുകളും ഉണ്ടാവും.
കുട്ടികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധ വൽക്കരണ ക്ലാസ്സുകളും ഉൾപ്പെടുത്തും. ആഗസ്റ്റ് രണ്ടിന് ക്യാമ്പ് സമാപനമാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: summer, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, മലയാളി സമാജം, വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം





























