ദുബായ്: ജീവസന്ധാരണ ത്തിനുള്ള വഴി തേടി കടല്‍ കടന്ന മലയാളി കള്‍ അടക്കമുള്ള ലക്ഷ ക്കണക്കിന് പ്രവാസി സമൂഹ ത്തിന് കാരുണ്യമേകിയ യു. എ. ഇ. ക്ക്, ‘പ്രിയ രാഷ്ട്രമേ, ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്’ എന്ന് അറബി യില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. പ്രവര്‍ത്തകര്‍ ഒരുക്കിയ ‘സല്യൂട്ടിംഗ് ദി നാഷന്’ അഭിവാദ്യ റാലി യു. എ. ഇ. യുടെ ചരിത്ര ത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തമായി മാറി.
‘മലയാളി കളുടെ ആത്മാര്‍ത്ഥയും അര്‍പ്പണ ബോധവും യു. എ. ഇ. യോടുള്ള സ്നേഹവും ഞങ്ങള്‍ തിരിച്ചറിയുന്നു. നിങ്ങളൊരുക്കിയ ഈ സംഗമം ഞങ്ങള്‍ ഹൃദയത്തിലേറ്റുന്നു. ഞങ്ങളുടെ ആഘോഷ വേളയെ ധന്യമാക്കിയ നിങ്ങളുടെ സ്നേഹ പ്രകടനങ്ങള്‍ക്ക് വെറുമൊരു നന്ദി വാക്ക് രേഖപ്പെടുത്തിന്നില്ല. ഒരേ മനസോടെ ഉറ്റ സഹോദരന്മാരായി ജീവിച്ചു തെളിയിച്ച വരാണല്ലോ നാം.’ ദുബായ് സി. ഐ. ഡി. തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ – യു. എ. ഇ. ബന്ധത്തിന്, വിശേഷിച്ച് മലയാളി കളും യു. എ. ഇ. യും തമ്മിലുള്ള സൗഹൃദത്തിന് കരുത്തേകുന്ന പുതിയ ചരിത്രമാണ് നായിഫ് പോലീസ് സ്റ്റേഷന് പരിസരത്ത് തടിച്ചു കൂടിയ ജനാവലി രചിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കെ.എം.സി.സി.