അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’

March 26th, 2017

uae-mother-of-the-nation-festival-2017-ePathram
അബുദാബി : ടൂറിസം ആൻഡ് കൾച്ചർ അഥോ റിറ്റി യുടെ ആഭി മുഖ്യ ത്തിൽ സംഘ ടിപ്പി ക്കുന്ന രണ്ടാമത് ‘മദർ ഓഫ് നേഷൻ ഫെസ്റ്റി വല്‍’ മേളക്ക് അബുദാബി കോര്‍ണീ ഷില്‍ തുടക്ക മായി. അമ്മ മാർക്കും കുട്ടി കൾക്കും വിനോദവും വിജ്ഞാനവും സമ്മാനി ക്കുന്ന പരി പാടി കളാണ് ഫെസ്റ്റി വലിന്റെ ആകര്‍ഷക ഘടകം.

അഞ്ചു വയസ്സിനു മുകളിൽ പ്രായ മുള്ള കുട്ടി കൾക്ക് അഞ്ചു ദിർഹ വും മുതിർന്ന വർക്ക് 20 ദിർഹവും പ്രവേശന ഫീസ് ഈടാക്കുന്ന ഫെസ്റ്റി വലില്‍ 50 തരം ഭക്ഷണ – പാനീയങ്ങള്‍ രുചിച്ച് അറി യുവാനും അവ സരം ഒരുക്കും.

അഞ്ചു വയസ്സിൽ താഴെ യുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം ആയിരിക്കും. ദിവസവും വൈകുന്നേരം നാലു മണി മുതൽ അർദ്ധ രാത്രി വരെ നട ക്കുന്ന മേള ഏപ്രില്‍ നാലു വരെ നീണ്ടു നില്‍ക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടാമത് മദർ ഓഫ് നേഷൻ മേള അബു ദാബി കോർണിഷിൽ

March 22nd, 2017

uae-mother-of-the-nation-festival-2017-ePathram
അബുദാബി : അമ്മമാരുടെയും കുട്ടിക ളുടേയും സംഗീത നൃത്ത കലാ രൂപ ങ്ങളുടെ അവതര ണവും തനതു അറബ് ഭക്ഷണ വിഭവ ങ്ങളുടെ ഭക്ഷ്യ മേള യും വിനോദ വിജ്ഞാന പരി പാടി കളും അടങ്ങുന്ന സ്റ്റേജ് മേളക ളോടേ അബു ദാബി കോർണി ഷിൽ ‘മദർ ഓഫ് നേഷൻ’ എന്ന പേരില്‍ അബു ദാബി ടൂറിസം ആൻഡ് കൾചർ അഥോറിറ്റി ഒരുക്കുന്ന ആഘോഷ പരി പാടി കൾ മാർച്ച് 26 ഞായറാഴ്ച മുതൽ ഏപ്രിൽ 4 ചൊവ്വാഴ്ച വരെ 10 ദിവസ ങ്ങളിലായി നടക്കും.

ജനറൽ വിമൻസ് യൂണിയൻ ചെയർ വിമൻ, ഫാമിലി ഡവലപ്‌ മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർ വിമൻ എന്നീ പദവികൾ അലങ്കരിക്കുന്ന മദർ ഹുഡ് ആൻഡ് ചൈൽഡ്‌ ഹുഡ് സുപ്രീം കൗൺസിൽ പ്രസി ഡണ്ട് ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിന്റെ സംഭാവന കളെ മേള യിൽ അഭി നന്ദിക്കും.

Image Credit : WAM 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മൂന്നു മാസ പ്രസവ അവധി : മാര്‍ച്ച് മുതല്‍ നിയമം പ്രാബ ല്യത്തില്‍ വരും

January 19th, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : ഗവണ്‍മെന്റ് ജീവന ക്കാരി കള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി അനുവദിച്ചു കൊണ്ട് ദുബായ് കിരീട അവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് ഇറക്കി. 

നിയമം മാര്‍ച്ച് ഒന്നു മുതല്‍ നിയമം ദുബായില്‍ പ്രാബ ല്യത്തില്‍ വരും. പ്രസവ അവധി രണ്ടു മാസ മാണ്‍ രാജ്യത്തെ പൊതു മേഖലാ ജീവന ക്കാരി കള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത്.

പ്രസവ അവധി ദീര്‍ഘി പ്പിച്ചു കൊണ്ട് അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ഉത്തരവ് ഇറക്കി യിരുന്നു. അബു ദാബി യില്‍ ഗവണ്‍മെന്റ് ജീവന ക്കാരായ സ്ത്രീ കള്‍ക്ക് മൂന്ന് മാസത്തെ പ്രസവ അവധിയും ഭാര്യ മാരുടെ പ്രസവ വേള യില്‍ പുരുഷ ന്മാര്‍ക്ക് മൂന്നു ദിവസത്തെ അവധിയും അനു വദി ച്ചിരുന്നു.

കുഞ്ഞിന് ഒരു വയസ്സ് ആകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥല ത്തു നിന്നു ഇറങ്ങു വാന്‍ സ്വദേശി വനിത കള്‍ക്ക് അനുമതി യുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ

January 5th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : സോഷ്യല്‍ മീഡിയയില്‍ വധൂ വരന്മാരെ നിന്ദിച്ച രണ്ടു സ്വദേശി പൗരന്മാര്‍ക്ക് 10, 000 ദിര്‍ഹം വീതം പിഴ. വിവാഹ വസ്ത്രത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന ദമ്പതി കളുടെ വീഡിയോക്ക് മോശം കമന്റു കള്‍ ഇട്ടി രുന്ന തിനാണ്‍ അബു ദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

2016 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിംഗ് ഗ്രൂപ്പിലെ അംഗ ങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം അല്‍ മുറൈഖി എന്നിവ രാണ് പരാതി ക്കാര്‍.

ഇവര്‍ അബു ദാബി അല്‍ റാഹ ഹോട്ടലില്‍ നടന്ന വിവാഹ ച്ചടങ്ങു കള്‍ക്കു ശേഷം രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു കളിലാണ് പുറപ്പെട്ടിരുന്നത്. നാദിയ വിവാഹ വസ്ത്ര ത്തില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് ഓണ്‍ ലൈനില്‍ സമ്മിശ്ര പ്രതികരണ ങ്ങളാണ് ഉണ്ടായി രുന്നത്.

nadia-hussain-salem-al-muraikhi-wedding-bike-riding-ePathram

വിവാഹത്തിന് ശേഷം ദമ്പതികള്‍ യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിട ങ്ങളിലെ 60 സുഹൃത്തു ക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്ര യുടെ വീഡിയോ ക്കാണ് വധ ഭീഷണി ഉള്‍പ്പെ ടെ യുള്ള കമന്‍റു കളിട്ടത്.

വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാവരും നരക ത്തില്‍ പോകു മെന്ന് പരാമര്‍ശിച്ച് പ്രതികളി ലൊരാള്‍ കവിത പോസ്റ്റ് ചെയ്തി രുന്നു. ഇത് അത്യധികം അപമാന കര മായ പ്രതി കരണം ആണെന്ന് ദമ്പതി കള്‍ കോടതിയെ അറി യിച്ചിരുന്നു.

മോശം പ്രതി കരണം നടത്തിയ 40 പേര്‍ക്ക് എതിരെ ദമ്പതിമാര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്.

ഏഴ് പ്രതി കള്‍ ഉള്‍പ്പെട്ട രണ്ടാ മത്തെ കേസ് ഈ കേസ് അധികം വൈകാതെ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും.

പിഴ ശിക്ഷ വിധിക്കപ്പെട്ടപ്രതി കളില്‍ ഒരാള്‍ രണ്ടര ലക്ഷ ത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവി യുമാണ്. കോടതി വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപി ച്ചിട്ടുണ്ട്.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം ബേബി ഷോ ശ്രദ്ധേയമായി

November 22nd, 2016

best-charming-baby-malayalee-samajam-baby-show-2016-ePatrham
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ബേബി ഷോ യില്‍ വിവിധ പ്രായ ങ്ങളി ലുളള എൺപതോളം കുട്ടികള്‍ പങ്കെടുത്തു.

ഒരു വയസ്സി നു താഴെ യുള്ള കുട്ടി കളുടെ മത്സര ത്തില്‍ ബെസ്റ്റ് ചാര്‍മിംഗ് ബേബി ആയി കാരോലിന്‍ മേരി ജസ്റ്റിൻ, ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ ക്യൂട്ട് ബേബി പ്രിന്‍സ് ആയി അനിരുദ്ധ് സുനില്‍, ക്യൂട്ട് ബേബി പ്രിൻസസ്  ആയി പർണിക കൊത്ത എന്നിവർ തെര ഞ്ഞെടു ക്കപ്പെട്ടു.

മൂന്നു വയസ്സിനും ആറു വയസ്സി നും ഇട യില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ പ്രിൻസ് കൗശിക്, പ്രിൻസസ് ഷനായ സൂരജ് എന്നിവരും വിജയി കളായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 311018192030»|

« Previous Page« Previous « ദേശീയത – വർത്തമാന കാല വിചാരങ്ങൾ
Next »Next Page » മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine