എൽ. എൽ. എച്ച്. ആശു പത്രിയിൽ വൈദ്യ ശാല പ്രവർത്തനം തുടങ്ങി

December 9th, 2022

vaidyashala-ayurveda-in-abudhabi-llh-hospital-ePathram
അബുദാബി : ആയുർവേദ വിദഗ്ദരുടെ സമഗ്ര സേവന ങ്ങൾ അബുദാബി യിൽ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ എൽ. എൽ. എച്ച്. ആശു പത്രിയിൽ ‘വൈദ്യ ശാല’ ആയുർ വേദ കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇന്ത്യൻ എംബസി കോൺസൽ ഡോ. രാമസ്വാമി ബാലാജി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

dr-ramaswamy-balaji-inagurating-vaidyashala-llh-ayurveda-hospital-ePathram

രോഗ ശാന്തി, പ്രതിരോധം, പുനരധിവാസം എന്നിവ യില്‍ ഊന്നിയുള്ള ആയുർ വേദ ചികിത്സയുടെ ഗുണ ഫലങ്ങളെപ്പറ്റി അവബോധം ഉയർന്നിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത് യു. എ. ഇ. അടക്കമുള്ള രാജ്യ ങ്ങളിൽ ആയുർ വേദത്തിന് പ്രചാരമേകുന്നുണ്ട്.

ആയുർവേദ ചികിത്സയെ ഇൻഷൂറൻസ് കവറേജ് പരിധിയിൽ കൊണ്ടു വരാനുള്ള അധികൃതരുടെ തീരുമാനം ഇക്കാര്യത്തിൽ ഏറെ സഹായകരമായി. വൈദ്യ ശാല പോലെയുള്ള ആയുർവേദ കേന്ദ്രങ്ങൾ അനുഭവ സമ്പന്നരായ ആയുർവേദ വിദഗ്ദരിൽ നിന്ന് മികച്ച നില വാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ജനങ്ങൾക്ക് സഹായകരമാകും എന്നും ഡോ. രാമ സ്വാമി ബാലാജി കൂട്ടിച്ചേർത്തു.

സാംക്രമികേതരമായ വിട്ടു മാറാത്ത രോഗങ്ങളുടെ ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വൈദ്യശാല പ്രവർത്തിക്കുക. സന്ധിവാതം, അലർജികൾ, ആസ്ത്മ, മൈഗ്രെയ്ൻ, ചർമ്മ രോഗങ്ങൾ, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആയുർവേദ ചികിത്സയാണ് വൈദ്യശാല ഉറപ്പു നൽകുന്നത്.

ശാരീരിക വേദന, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സാ പാക്കേജു കളും ശരീര ഭാരം കുറക്കുക പ്രസവാനന്തര പരിചരണം, ഡിടോക്സ് ചികിത്സകൾ, ജീവിത ശൈലി പരിഷ്ക്കരണം എന്നിവക്കുള്ള സേവനങ്ങളും കേന്ദ്ര ത്തിൽ നിന്ന് ലഭ്യമാക്കാം.

ആധുനിക ചികിത്സാ രീതിയും പരമ്പരാഗത ആയുർ വേദവും സമന്വയിപ്പിച്ച് ഗുണ ഫലം ലഭ്യമാക്കാനാണ് ശ്രമം എന്ന് വൈദ്യശാല മേധാവി ഡോ. ശ്യാം വിശ്വ നാഥൻ പറഞ്ഞു. വിട്ടു മാറാത്ത രോഗങ്ങളുടെ ഫലങ്ങൾ കുറച്ചു കൊണ്ട് ആവശ്യമായ ആശ്വാസം നൽകുന്നതിൽ ആയുർവേദ സമ്പ്രദായം യു. എ. ഇ. യിലെ ജനങ്ങൾക്ക് ഏറെ ഗുണകരം ആകും എന്നും അദ്ദേഹം പറഞ്ഞു. FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലഹരിക്ക് എതിരെ ബഹുജന കൂട്ടായ്മ ഒരുക്കി ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍

December 1st, 2022

logo-indian-islahi-center-uae-ePathram
അബുദാബി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗ ത്തിന്‍റെ അപകടം പൊതു ജനങ്ങളെ ബോദ്ധ്യ പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ANTI DRUG INITIATIVE 2022 എന്ന പേരില്‍ അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്‍റര്‍ ബോധ വല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.

യു. എ. ഇ. ദേശീയ ദിനത്തില്‍ ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഫാമിലി കൗൺസിലറും മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ. ജൗഹർ മുനവ്വർ, “മാറുന്ന ലോകം, മയങ്ങുന്ന മക്കൾ” എന്ന വിഷയത്തിലും ഷാർജ അൽ അസീസ് മസ്ജിദ്‌ ഇമാം ഹുസ്സൈൻ സലഫി ‘ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന വിഷയ ത്തിലും സംസാരിക്കും എന്ന് ഇസ്ലാഹി സെന്‍റര്‍ ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

press-meet-indian-islahi-center-anti-drug-initiative-2022-ePathram

ലഹരിക്ക് അടിമയായി സ്വയം നശിക്കുന്ന യുവ തലമുറ നഷ്ടപ്പെടുത്തുന്നത് സ്വന്തം ഭാവി യും നല്ല നാളെയും ആണ്. ഇതിനെതിരെ ശക്തമായ ബോധ വത്കരണം അനിവാര്യം ആണെന്നും അബു ദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡണ്ടും പ്രമുഖ കാര്‍ഡിയോള ജിസ്റ്റുമായ ഡോക്ടർ ബഷീർ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലഹരിക്ക് അടിമപ്പെട്ട് പൗരന്‍റെ ഉത്തരവാദിത്വവും ധാര്‍മിക ബോധ വും മറന്നു പോകുന്ന ഒരു ജനതയായി മാറുന്നത് അപലപനീയം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടർ ബഷീറിനെ കൂടാതെ സെന്‍റര്‍ സെക്രട്ടറി അബ്‌ദുൾ റഹ്‌മാൻ സെയ്തുട്ടി, മർക്കസ് മാലിക്ക് ബിൻ അനസ് പ്രിൻസിപ്പൽ സയീദ് അൽ ഹികമി, ജനറൽ സെക്രട്ടറി മുഹമ്മദ് യാസിർ വി. കെ. എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

islahi-center-anti-drug-initiative-2022-ePathram

വെള്ളിയാഴ്ച രാത്രി ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന ANTI DRUG INITIATIVE 2022 എന്ന പ്രോഗ്രാമിലേക്ക് അബുദാബി യുടെ വിവിധ ഭാഗങ്ങ ളിൽ നിന്നും സൗജന്യ വാഹന സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും എന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കൈ പുണ്യം സീസൺ 2 പാചക മത്സരം

October 11th, 2022

kmcc-ladies-wing-kaipunyam-cooking-competition-ePathram

അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.

പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

September 15th, 2022

islamic-center-parenting-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പരിപാടിയിൽ പ്രമുഖ ശിശു രോഗ വിദഗ്ദ്ധ ഡോക്ടർ ഹസീന ജാസ്മിൻ (എല്‍. എല്‍. എച്ച്. ആശുപത്രി), എഴുത്തുകാരിയും പരിശീലക യുമായ അജിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.

തിരക്കേറിയ പ്രവാസ ജീവിത സാഹചര്യങ്ങളിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യകരവും മാനസികവുമായ ബുദ്ധി മുട്ടുകളും അവക്കുള്ള പരിഹാരവും മുൻ നിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടുക : ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

September 15th, 2022

onam-special-payasam-malayalee-samajam-ladies-wing-2022-ePathram

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ സംഗമമായി. മുസ്സഫയിലെ സമാജം അങ്കണത്തില്‍ ഒരുക്കിയ മല്‍സരത്തില്‍ 16 ടീമുകൾ പങ്കെടുത്തു.

ഷറീന ഷാജി ഒന്നാം സ്ഥാനവും റീജ സുനില്‍ രണ്ടാം സ്ഥാനവും വീണ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വനിതാ വിഭാഗം കൺവീനർ അനൂപ ബാനർജി അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, മീഡിയ കോഡിനേറ്റർ പി. ടി. റഫീഖ്, മുൻ പ്രസിഡണ്ട് സലിം ചിറക്കൽ, പായസ മത്സര വിധി കർത്താക്കളായ ഖായിസ് മുൻഷി, രമേശ് രവി, മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, റിയാസുദ്ധീന്‍, അശോക്‌ കുമാര്‍ മംഗലത്ത്, അബ്ദുല്‍ റഷീദ്, ഫസലുദ്ദീന്‍, അനില്‍ കുമാര്‍, വനിതാ വിഭാഗം ജോയിൻറ് കണ്‍വീനര്‍മാരായ നൌഷിദ ഫസല്‍, ലാലി സാംസൺ, കോഡിനേറ്റര്‍ ബദരിയ്യ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

10 of 31910112030»|

« Previous Page« Previous « പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി
Next »Next Page » ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine