
അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേൾഡ് ഓഫ് ഹാപ്പിനെസ്സ് എന്ന കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം’ എന്ന പേരില്‍ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.
2023 നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറുന്ന പ്രോഗ്രാമില്‍ കലാഭവൻ മണിയുടെ അപരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ പാട്ടു ഗായകന്‍ രഞ്ജു ചാലക്കുടി യുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത നിശ യില്‍ പ്രവാസ ലോകത്തെ ഗായകരും അണി നിരക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

ജീവ കാരുണ്യ മേഖലയിൽ നാട്ടിലും യു. എ. ഇ. യിലും നിരവധി പ്രവർത്തനങ്ങൾ വേൾഡ് ഓഫ് ഹാപ്പിനെസ്സ് കൂട്ടായ്മ നടപ്പിലാക്കുന്നു. കേരളത്തിലെ നാല് മേഖല കളിൽ നിന്നും പാവപ്പെട്ടവരെ കണ്ടെത്തി നാല് വീട് പണിത് നൽകുക എന്നതാണ് ഈ സ്റ്റേജ് പ്രോഗ്രാമി ലൂടെ ലക്ഷ്യമിടുന്നത് എന്നും സംഘാടകർ അറിയിച്ചു.
നയീമ അഹമ്മദ്, നജ്‌മ ഷറഫ്, അനസ് കൊടുങ്ങല്ലൂർ, ഫിറോസ് മണ്ണാർക്കാട്, അഷ്‌റഫ്, സെബീന കരീം, സുഫൈറ നൗഷാദ്, ഷംല മൻസൂർ, ഷറഫ് മുഹമ്മദ്, ഷഫീഖ് നിലമ്പൂർ, വാഹിബ്, റുബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: onam, social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സാമൂഹ്യ സേവനം, സാംസ്കാരികം, സ്ത്രീ





























