കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

September 13th, 2022

cake-challenge-islamic-center-charity-wing-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിംഗ് സംഘടിപ്പിക്കുന്ന ‘കേക്ക് ചാലഞ്ച്’ സെപ്റ്റംബര്‍ 23 ന് സെന്‍ററില്‍ നടക്കും. വീടുകളില്‍ വെച്ച് സ്വന്തമായി നിര്‍മ്മിച്ച കേക്ക് പ്രദര്‍ശനത്തിന് സജ്ജമാക്കിയ ശേഷം ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന മത്സര വേദിയില്‍ എത്തിക്കുകയാണ് വേണ്ടത്.

മിനുക്കു പണികള്‍ സെന്‍ററില്‍ വെച്ച് നടത്താന്‍ അനുവദിക്കുന്നതാണ്. ഒരു മത്സരാര്‍ത്ഥിക്ക് രണ്ട് കേക്കുകള്‍ വരെ പ്രദര്‍ശിപ്പിക്കാം.

വിദഗ്ദ ജൂറികളുടെ നേതൃത്വത്തില്‍, വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നൽകും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും നൽകും.

കേക്ക് ചാലഞ്ച് സംബന്ധിച്ച കൂടുതല്‍ വിവര ങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇസ്ലാമിക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പര്‍ 02 642 44 88, 056 237 2506.
e-Mail : iic @ emirates. net. ae

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു

July 26th, 2022

indira-gandhi-epathram

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു.

indira-gandhi-veekshanam-forum-abudhabi-committee-ePathram

വീണാ രാധാകൃഷ്ണൻ, അജീബ ഷാൻ, അമൃതാ അജിത്.

വൈസ് പ്രസിഡണ്ട് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറൽ കൺവീനറായി വീണാ രാധാകൃഷ്ണൻ, ജോയിന്‍റ് കൺവീനര്‍മാരായി അജീബ ഷാൻ, അമൃതാ അജിത് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ

July 5th, 2022

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാ വിഭാഗം പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രജിന അരുണ്‍ (കൺവീനർ) ബിന്ദു നഹാസ് , രാഖി രഞ്ജിത്ത് (ജോയിന്‍റ് കൺവീനർ) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

ksc-vanitha-vedhi-ladies-wing-committee-2022-ePathram

കെ. എസ്. സി. വനിതാ വിഭാഗം 2022-2023

യോഗത്തില്‍ റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, സിന്ധു ഗോവിന്ദൻ, ശ്രീജ കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം വനിതാ വേദി – ബാലവേദി ഭാരവാഹികൾ

July 5th, 2022

anupa-banarji-samajam-ladies-wing-2022-ePathram
അബുദാബി : മലയാളി സമാജം വനിതാ വേദി യുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അനുപ ബാനര്‍ജി (ജനറല്‍ കണ്‍വീനര്‍), ബദരിയ സിറാജുദ്ധീൻ (കോഡിനേറ്റർ), നൗഷിദ ഫസല്‍, ലാലി സാംസണ്‍, ബിന്നി ടോം (ജോയിന്‍റ് കണ്‍വീനര്‍മാർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

malayalee-samajam-ladies-wing-committee-2022-ePathram


സമാജം വനിതാ വിഭാഗം കമ്മിറ്റി 2022-23

സമാജം ബാലവേദിയുടെ ഭാരവാഹികളായി അന്യ സന്തോഷ് (പ്രസിഡണ്ട്), ഷെഹ്‌സാദ് സിറാജ് (വൈസ് പ്രസിഡണ്ട്), സായന്ത് ശ്യാം (ജനറൽ സെക്രട്ടറി), നന്തിത ദീപക് (ജോയിന്‍റ് സെക്രട്ടറി), താഹ നസീർ (കോഡിനേറ്റർ), അനാമിക സജീവ്, ദിയ രേഖിൻ (ആർട്സ് സെക്രട്ടറിമാര്‍), ശബരി സാംസൺ, ഷെർവിൻ ഷാജഹാൻ (സ്‌പോർട്ട്സ് സെക്രട്ടറിമാര്‍), ധന്യ ശശി, ആൻവി പ്രശാന്ത് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

malayalee-samajam-bala-vedhi-committee-2022-ePathram

സമാജം പ്രസിഡണ്ട് റഫീക്ക് കയനയിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, എ. എം. അൻസാർ, മധു കൈനകരി എന്നിവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാചക മത്സരം ഒക്ടോബർ 29 ന്

October 11th, 2021

biriyani-cooking-competition-ePathram
അബുദാബി : ദർശന കലാ സാംസ്കാരിക വേദി, അബു ദാബി മലയാളി സമാജ ത്തില്‍ ഒക്ടോബർ 29 വെള്ളി യാഴ്ച പാചക മത്സരം സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 25 ദിര്‍ഹം. ചിക്കൻ ബിരിയാണി, കേക്ക്, പായസം എന്നീ വിഭാഗങ്ങളില്‍ മത്സര ത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 055 617 9238

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 311011122030»|

« Previous Page« Previous « സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
Next »Next Page » നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine